തിരുവനന്തപുരം: ഒാഖി, ആഭ്യന്തരവകുപ്പ് വിഷയങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന് സി.പി.എം തിരുവനന്തപുരം ജില്ല സമ്മേളനത്തിൽ രൂക്ഷവിമർശനം. പൊലീസിൽ ആർ.എസ്.എസുകാർ ശക്തമാണെന്നും ജില്ലയിൽ വിജയിക്കാമായിരുന്ന വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം മണ്ഡലങ്ങളിൽ പാർട്ടിക്കും മുന്നണിക്കും പാളിച്ചയുണ്ടായെന്നും അഭിപ്രായമുയർന്നു. പിണറായി വിജയെൻറ സാന്നിധ്യത്തിലാണ് അദ്ദേഹത്തിനെതിരെ വിമർശനമുണ്ടായത്. ഓഖി ദുരന്തബാധിത മേഖലകൾ സന്ദർശിക്കാൻ വൈകിയതാണ് വിമർശനത്തിന് പ്രധാന കാരണം. മുഖ്യമന്ത്രി കൂടുതല്‍ അവധാനതയോടെ പ്രവർത്തിക്കണമായിരുന്നെന്ന് ഒരു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി വിമർശിച്ചു.
പൊലീസിൽ ആർ.എസ്.എസ് സെൽ ശക്തമാണ്. ബി.ജെ.പി^ആർ.എസ്.എസുകാരാണ് പലയിടങ്ങളിലും സ്റ്റേഷൻ ചുമതലകളിലുള്ളത്. ബി.ജെ.പി, എസ്.ഡി.പി.െഎ പ്രവർത്തകർക്ക് കിട്ടുന്ന പരിഗണന പോലും സി.പി.എമ്മുകാർക്ക് ലഭിക്കുന്നില്ല. പാർട്ടി ഒാഫിസുകളും നേതാക്കളും ആക്രമണത്തിനിരയായിട്ടും നടപടിയെടുക്കുന്നതിൽ പൊലീസ് വീഴ്ച വരുത്തുന്നു. നെടുമങ്ങാട് മണ്ഡലത്തിൽ സി. ദിവാകരനെ തോൽപിക്കാൻ സി.പി.ഐ ജില്ല നേതൃത്വം ശ്രമിച്ചു. ദിവാകരൻ സി.പി.എം നേതൃത്വവുമായി ബന്ധപ്പെട്ടതിനെതുടർന്നാണ് ജയിക്കുന്ന സാഹചര്യമുണ്ടായത്. യഥാർഥ പ്രതിപക്ഷനേതാവ് കാനം രാജേന്ദ്രനാണെന്നും സി.പി.െഎയെ മുന്നണിയിൽനിന്ന് പുറത്താക്കണമെന്നും അഭിപ്രായമുയർന്നു. സി.പി.ഐ മന്ത്രിമാരുടെ ഭരണപരാജയം മറച്ചുവെക്കാനാണ് അടിക്കടി വിവാദങ്ങളുണ്ടാക്കുന്നത്. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നീക്കങ്ങൾ സ്ഥാനമാനങ്ങൾ ലക്ഷ്യമിട്ടാണെന്നും എം.പി സ്ഥാനം ലഭിക്കാത്തതിെൻറ നിരാശയാണ് യെച്ചൂരി പ്രകടിപ്പിക്കുന്നതെന്നും വിമർശനമുണ്ടായി. ജി.എസ്.ടിയുടെ കാര്യത്തിൽ തോമസ് ഐസക് പാർട്ടിയെ തെറ്റിദ്ധരിപ്പിച്ചെന്നും ചില പ്രതിനിധികൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.