കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടി ഭേദമില്ലാതെ സഹായിച്ചവരെ പിന്തുണ ക്കാനുള്ള തീരുമാനവുമായി വ്യാപാരികൾ. തെരഞ്ഞെടുപ്പില്‍ വ്യാപാരി വ്യവസായി ഏകോപനസ മിതി സ്വീകരിക്കുന്ന നിലപാട് 10ന് പ്രഖ്യാപിക്കും. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ആരെ പിന്ത ുണക്കണമെന്ന് സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷമായിരിക്കും തീരുമാനത്തിലെത്തുകയെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
പ്രധാന മൂന്നു മുന്നണികളും കച്ചവടക്കാരെ അവഗണിക്കുന്ന നിലപാടാണ് സ്വീകരിച്ചുപോരുന്നത്. അതുകൊണ്ട് തന്നെ കേരളത്തിൽ ഒരു മുന്നണിയോടൊപ്പം മാത്രം നിൽക്കാൻ സംഘടന തീരുമാനിക്കില്ലെന്നും പ്രാദേശിക തലങ്ങളിൽ കച്ചവടക്കാരെ സഹായിക്കുന്നവർക്ക് മാത്രമേ പിന്തുണ നൽകൂവെന്നും നസിറുദ്ദീൻ പറഞ്ഞു.
ഒാരോ മണ്ഡലത്തിലും കച്ചവടക്കാരും ജനപ്രതിനിധികളും തമ്മിലുള്ള ബന്ധം നിർണായകമാണ്. പ്രളയത്തിനുശേഷം സർക്കാറുകളും ജനപ്രതിനിധികളും കച്ചവടക്കാരെ അവഗണിച്ചതും ജി.എസ്.ടിയുമെല്ലാം വ്യാപാരികൾ ചർച്ച ചെയ്യും. ഒാരോ മണ്ഡലത്തിലും വ്യാപാരികൾക്കുള്ള പ്രധാന പ്രശ്നങ്ങൾക്കാണ് മുൻഗണന നൽകുകയെന്നും സംഘടനാ ഭാരവാഹികൾ വ്യക്തമാക്കുന്നു. കോഴിക്കോട്ട് മിഠായിതെരുവിലെ വാഹന ഗതാഗത പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാകും പ്രധാന വിഷയം.
ഇതുപോലെ മറ്റു ജില്ലകളിലെ കച്ചവടക്കാരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്ത് ജില്ല കൗൺസിലുകളിൽനിന്ന് അഭിപ്രായം സ്വരൂപിക്കും. കടുത്ത പ്രതിസന്ധി അനുഭവിക്കുന്ന കേരത്തിലെ കച്ചവടക്കാരെ സംരക്ഷിക്കുന്നവരെ പരിഗണിച്ചാൽ മതിയെന്നാണ് സംഘടനയിലെ ഭൂരിപക്ഷ തീരുമാനം. കച്ചവടക്കാർക്ക് ഇൻഷുർ പരിരക്ഷയും മിനിമം വേതനവും നടപ്പാക്കണമെന്നാണ് വ്യാപാരികളുടെ പ്രധാന ആവശ്യം. പ്രളയത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് മതിയായ നഷ്ടപരിഹാരം നൽകാത്തതിലും വ്യാപാരികൾക്കിടയിൽ അതൃപ്തിയുണ്ട്.
കച്ചവടക്കാർക്കും മിനിമം പാക്കേജ് പദ്ധതി വേണം. വിളനാശം വന്ന കർഷകർക്ക് കൊടുക്കുന്നപോലെ കച്ചവടക്കാരെയും രക്ഷിക്കണം. ഇത്തരം കാര്യങ്ങളിൽ അനുകൂല നിലപാടുകൾ എടുക്കാൻ സഹായിക്കുന്ന സ്ഥാനാർഥികൾക്കായിരിക്കും വ്യാപാരികളുെട പിന്തുണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.