പാര്‍ട്ടിയെ ഐക്യത്തോടെ നയിക്കുമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് കെ.പി.സി.സി പ്രസിഡന്റായി ചുമതയേല്‍ക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി. പാര്‍ട്ടിയെ ഐക്യത്തോടും അച്ചടക്കത്തോടും നയിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. തിരുവനന്തപുരത്ത് എത്തിയ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഡി.സി.സി നല്‍കിയ സ്വീകരണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പാണ് ലക്ഷ്യം. അതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തും. ഫാസിസ്റ്റ് വിപത്തില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂ. കോണ്‍ഗ്രസിന് പകരം വയ്ക്കാന്‍ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനമില്ല. മോദി സര്‍ക്കാരിനെ കടപുഴകിയെറിയാന്‍ എല്ലാ മതനിരപേക്ഷ ശക്തികളുടെയും പിന്തുണ ആവശ്യമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളത്തിൽ മുല്ലപ്പള്ളി രാമചന്ദ്രന് ആവേശജ്വല സ്വീകരണം നൽകി. നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ വിമാനത്താവളത്തില്‍ നിന്ന് സ്വീകരിച്ച് വാഹനങ്ങളുടെ അകമ്പടിയോടെ നഗരത്തിലേക്ക് ആനയിച്ചു. അദ്ദേഹത്തോടൊപ്പം ഭാര്യ ഉഷയും, മകള്‍ പാര്‍വതിയും ഉണ്ടായിരുന്നു. തിരുവനന്തപുരം ഡി.സി.സിയുടെ ആഭിമുഖ്യത്തിലാണ് മുല്ലപ്പള്ളി രാമചന്ദ്രന് സ്വീകരണം നല്‍കിയത്.

എം.പിമാരായ എം.ഐ.ഷാനവാസ്, കൊടിക്കുന്നില്‍ സുരേഷ്, എം.എല്‍.എമാരായ വി.എസ്.ശിവകുമാര്‍, എം.വിന്‍സെന്റ്, കെ.എസ്.ശബരീനാഥന്‍, റോജി എം.ജോണ്‍, മുന്‍ മന്ത്രി പന്തളം സുധാകരന്‍, കെ.പി.സി.സി ഭാരവാഹികളായ പി.എം.സുരേഷ് ബാബു, ശരത്ചന്ദ്ര പ്രസാദ്, ജോണ്‍സണ്‍ എബ്രഹാം, മന്നാര്‍ അബ്ദുള്‍ ലത്തീഫ്, മണക്കാട് സുരേഷ്, എം.എം.നസീര്‍, പഴകുളം മധു, പി.എ.സലീം, ഡി.സി.സി പ്രസിഡന്റുമാരായ നെയ്യാറ്റിന്‍കര സനല്‍, ടി.സിദ്ധിഖ്, ബിന്ദുകൃഷ്ണ, ഹക്കീം കുന്നില്‍, നേതാക്കളായ പാലോട് രവി, രാജ്മോഹന്‍ ഉണ്ണിത്താന്‍, ടോമി കല്ലാനി, കെ.പി.അബ്ദുള്‍ മജീദ്, എം.എ.ലത്തീഫ്, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് തുടങ്ങിയവർ മുല്ലപ്പള്ളിയെ സ്വീകരിച്ചു. ഇതേസമയം, എ ​വിഭാഗം പ്രവർത്തകരുടെ സാന്നിദ്ധ്യം കുറവായിരുന്നു.

Tags:    
News Summary - mullappally Ramachandran KPCC -Politic's News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.