കർഷകരുടെ മാത്രം രോഷത്തിൽ 15 വർഷത്തെ ശിവരാജ് സിങ് ചൗഹാെൻറ ഭരണത്തിന് അറുതിവരുത്താമെന്ന ആത്മവിശ്വാസത്തിലായ കോൺഗ്രസ് ഇക്കുറി മധ്യപ്രേദശിെൻറ ചരിത്രത്തിലൊരിക്കലും കാണാത്തവിധം ബൂത്ത്തലങ്ങളിൽ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ബി.ജെ.പി അധ്യക്ഷപദത്തിൽ അമിത് ഷാ വന്നശേഷം ആർ.എസ്.എസുകാരെ പന്ന പ്രമുഖുകളാക്കി നടത്തുന്ന പ്രവർത്തനത്തെ അതേതരത്തിൽ നേരിടാനുള്ള കർമപരിപാടിയാണ് ഇൗ വർഷം മാത്രം കോൺഗ്രസ് അധ്യക്ഷ പദത്തിലെത്തിയ കമൽനാഥ് തയാറാക്കിയതെന്ന് മലയാളിയായ ‘കോൺഗ്രസ് കമ്മ്യൂണൽ ഹാർമണി സെൽ’ പ്രസിഡൻറ് സജി എബ്രഹാം ‘മാധ്യമ’ത്തോടു പറഞ്ഞു.
ബൂത്ത് തലത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനം കോൺഗ്രസിൽ ഇതാദ്യമാണ്. ‘എെൻറ ബൂത്താണ് എെൻറ അഭിമാനം’ (േമരാ ബൂത്ത് മേരാ ഗൗരവ്) എന്ന് പേരിട്ട കോൺഗ്രസ് പദ്ധതിപ്രകാരം 10 പ്രവർത്തകരെ ഒാരോ ബൂത്തിലും നിയോഗിച്ചിരിക്കുകയാണ്. ഒാരോ ബൂത്തിലെയും വോട്ടർമാരെക്കുറിച്ച് കൃത്യമായ ധാരണയുള്ള എല്ലാ ജാതിമത വിഭാഗങ്ങളിലും പെട്ടവരായിരിക്കും ഇവർ. മഹിള കോൺഗ്രസിെൻറയും എൻ.എസ്.യുവിെൻറയും സഹായത്തോടെയാണ് ഇൗ രീതി വിജയകരമായി നടപ്പാക്കുന്നത്. കോൺഗ്രസിെൻറ പ്രചാരണ കമ്മിറ്റി ഒാഫിസുകൾക്ക് സമയപരിധിയും മേൽനോട്ടത്തിന് ആളെയും നിയോഗിച്ച് വ്യവസ്ഥാപിതമായ പ്രവർത്തനവും ഇതാദ്യമാണ്.
തെരഞ്ഞെടുപ്പ് കാലത്തുപോലും സജീവമാകാത്ത ഗ്രാമീണമേഖലയിൽ കോൺഗ്രസിെൻറ കൊടിതോരണങ്ങൾ ബി.ജെ.പിയെ മറികടക്കുന്നതിന് കാരണവും ബൂത്ത് കേന്ദ്രീകരിച്ച പുതിയ പ്രവർത്തനരീതിയാണ്. ഇവർക്ക് പ്രത്യേക പരിശീലനം നൽകുന്നതിനായി ശിൽപശാലകളും സംഘടിപ്പിച്ചു. ഗ്രാമങ്ങളിലെ കർഷകർക്കിടയിൽ മാത്രമല്ല, നഗരങ്ങളിലെ വ്യാപാരി സമൂഹങ്ങളിലും ഭരണവിരുദ്ധ വികാരം ശക്തമാണ്. ബി.ജെ.പിയെ പിന്തുണച്ച മലയാളി സമൂഹത്തിെൻറപോലും മനഃസ്ഥിതി മാറിയിട്ടുണ്ട്. ഇത്തവണ ഭരണമാറ്റമുണ്ടായില്ലെങ്കിൽ ഇനിയൊരിക്കലും മധ്യപ്രദേശിൽ അത്തരമൊന്ന് സംഭവിക്കില്ലെന്നും സജി ചെറിയാൻ പറഞ്ഞു.
സ്ഥാനാർഥി നിർണയത്തിൽ പല കോണുകളിൽനിന്നും പരാതിയുയർന്നിട്ടുണ്ടെന്ന് സമ്മതിച്ച സജി എബ്രഹാം അവയെല്ലാം ബൂത്തുതല പ്രവർത്തനത്തിലൂടെ മറികടക്കാനാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. സ്ഥാനാർഥി നിർണയത്തിന് ഇതുപോലെ മൂന്ന് ഘട്ടങ്ങളുള്ള പരിശോധനാരീതി ആവിഷ്കരിച്ചിരുെന്നങ്കിലും പാർട്ടിയിലെ അപ്രമാദിത്വത്തിനായി ജ്യോതിരാദിത്യ സിന്ധ്യയും കമൽനാഥും ദിഗ്വിജയ് സിങ്ങും നടത്തിയ നീക്കങ്ങളോടെ അത് പരാജയപ്പെട്ടു. ഭരണത്തിലെത്തിയാൽ പാർലമെൻററി പാർട്ടിയിൽ ഭൂരിപക്ഷം ലഭിക്കാൻ സ്വന്തക്കാരെ വേണ്ടുവോളം തിരുകിക്കയറ്റിയപ്പോൾ ജനകീയത പരിഗണനക്ക് പുറത്തായി. ഇത്തവണയും തോറ്റാൽ സ്ഥാനാർഥി നിർണയത്തിൽ സ്വാർഥത കൈവിടാതിരുന്ന ഇൗ മൂന്ന് നേതാക്കൾതന്നെയായിരിക്കും ഉത്തരവാദികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.