യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ മുൻ മഹാരാഷ്ട്ര ഗവർണർ കെ. ശങ്കരനാരായണനെ സന്ദർശിച്ചപ്പോൾ
പാലക്കാട്: ജില്ല കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ എത്തിയ യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സന് ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ എം.പിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
കെ.പി.സി.സി സെക്രട്ടറിമാരായ സി. ചന്ദ്രൻ, പി. ബാലഗോപാൽ, പി.വി. രാജേഷ് എന്നിവരും പങ്കെടുത്തു. തുടർന്ന് മുൻ മഹാരാഷ്ട്ര ഗവർണർ കെ. ശങ്കരനാരായണനെ ശേഖരീപുരത്തെ വസതിയിൽ എത്തി അദ്ദേഹം സന്ദർശിച്ചു.
ദീർഘകാലം യു.ഡി.എഫ് കൺവീനറനായി പ്രവർത്തിച്ച വ്യക്തിത്വം എന്ന നിലയിൽ ശങ്കരനാരായണെൻറ ആശീർവാദം വാങ്ങാനാണ് എത്തിയതെന്ന് എം.എം. ഹസൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.