എക്​സിറ്റ്​ പോളുകൾ വോട്ടിങ്​ യന്ത്രത്തിലെ തട്ടിപ്പിനുള്ള ഗൂഢനീക്കം: മമത ബാനർജി

ചാനലുകൾ പുറത്തുവിട്ട എക്​സിറ്റ്​ പോൾ സർവേകൾ ആയിരക്കണക്കിന്​ വോട്ടിങ്​ യന്ത്രത്തിൽ തട്ടിപ്പ്​ നടത്താനുള് ള ശ്രമത്തിൻെറ ഭാഗമെന്ന ആരോപണവുമായി പശ്​ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ട്വിറ്ററിലൂടെയാണ്​ മമത സർവേ ഫലങ്ങ ൾക്കെതിരെ ആഞ്ഞടിച്ചത്​.

‘ഈ എക്​സിറ്റ്​ പോൾ സർവേകളിൽ ഞാൻ വിശ്വസിക്കുന്നില്ല. ഇതൊരു തന്ത്രമാണ്​. ആയിരക്കണക്കിന്​ വോട്ടിങ്​ മെഷീനിൽ നടത്തുന്ന തിരിമറിയും തട്ടിപ്പും ന്യായീകരിക്കാനുള്ള തന്ത്രമാണിത്​. ഇതിനെതിരെ ശക്​തമായി അണിനിരക്കാൻ എല്ലാ പ്രതിപക്ഷ പാർട്ടികളോടും ഞാൻ അഭ്യർത്ഥിക്കുകയാണ്​. നാം ഒന്നിച്ച്​ ഈ സമരത്തിൽ അണിചേരണം’ - മമത കുറിക്കുന്നു.

Tags:    
News Summary - Mamata banerjee said exit polls as gossip and game plan to manipulate or replace thousans of EVMs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.