കണ്ണൂർ: പാർലമെൻറ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജയസാധ്യതയുള്ള സ്ഥാനാർഥികളെ ക ണ്ടെത്താനുള്ള സ്വകാര്യ ഏജൻസി സർേവ ഒന്നാംഘട്ടം കഴിഞ്ഞപ്പോൾ മലബാറിലെ സമുദായസന് തുലനം കീറാമുട്ടിയായി. കാസർകോട്, കണ്ണൂർ, വടകര, വയനാട് മണ്ഡലങ്ങളിൽ സ്ഥാനാർഥിനി ർണയത്തിൽ സമുദായപരിഗണന തുടരണമെന്ന ഏജൻസി ശിപാർശ നടപ്പിലാക്കുേമ്പാൾ കോൺഗ ്രസിന് മുന്നിൽ പ്രശ്നം സങ്കീർണമാകുകയാണ്. ഇത് മറികടക്കാനുള്ള മാർഗംതേടി അവസാ ന സാധ്യതകൂടി പഠിക്കാൻ സ്വകാര്യ ഏജൻസിയെ നിയോഗിച്ചുവെന്നാണ് വിവരം.
കോഴിക്കോട്ട് സിറ്റിങ് എം.പി. എം.കെ. രാഘവനെ നിലനിർത്തുമെന്ന് ഏതാണ്ട് ഉറപ്പായപ്പോൾ കാസർകോട്, കണ്ണൂർ, വടകര, വയനാട്, മണ്ഡലങ്ങളിൽ പുതിയ സ്ഥാനാർഥികളെ കണ്ടെത്തുന്നതിലാണ് സമുദായപരിഗണന വിഷയമായത്. 6921 വോട്ടിെൻറ നേരിയ ഭൂരിപക്ഷത്തിന് കൈവിട്ടുപോയ കാസർകോട് മണ്ഡലം പിടിച്ചെടുക്കാൻ പറ്റിയത് ഹിന്ദുത്വവോട്ടുകൂടി ആകർഷിക്കുന്ന ഒരാളായിരിക്കണമെന്നാണ് കോൺഗ്രസിന് ലഭിച്ച റിപ്പോർട്ട്. ഇടതുമുന്നണിയെ ഞെട്ടിച്ച പ്രകടനമാണ് കഴിഞ്ഞതവണ ടി. സിദ്ദീഖ് കാസർകോട്ട് നടത്തിയിരുന്നു. ഇത് പരിഗണിച്ച് ഇടതുമുന്നണി കൂടുതൽ ഹിന്ദുത്വ പ്രീണനനിലപാട് കാസർകോട് ആവിഷ്കരിച്ചേക്കാം.
കഴിഞ്ഞ തവണ കെ. സുരേന്ദ്രൻ 1,72,826 വോട്ട് നേടിയ കാസർകോട്ട് പുതിയ സാഹചര്യത്തിൽ അദ്ദേഹത്തിനുതന്നെ അവസരം നൽകി ബി.ജെ.പി മുന്നേറ്റം നടത്തുന്നത് തടയാൻ കോൺഗ്രസ് പരിഗണിക്കുന്നത് െഎ. രാമറൈയുടെ മകൻ അഡ്വ. സുബ്ബറായിയെ ആണ്. ഖാദർ മാങ്ങാട്, ഷാനിമോൾ ഉസ്മാൻ, ടി. സിദ്ദീഖ് എന്നിവരെയെല്ലാം പരീക്ഷിച്ച കാസർകോട് ഇനിയൊരു മുസ്ലിം സ്ഥാനാർഥിയെ കോൺഗ്രസ് പരിഗണിക്കരുതെന്ന സമ്മർദം ശക്തമാണ്. അങ്ങനെയാകുേമ്പാൾ സംസ്ഥാനതലത്തിലെ മുസ്ലിം പരിഗണന മലബാറിൽതന്നെ പരിഹരിക്കണമെങ്കിൽ കണ്ണൂർ, വടകര, വയനാട് സീറ്റുകളിൽ പുതിയ ആളുകളെ കണ്ടെത്തേണ്ടിവരും.
കണ്ണൂരിൽ മുസ്ലിം സ്ഥാനാർഥിയെ കോൺഗ്രസ് പരീക്ഷിച്ചാൽ അത്ഭുതപ്പെടാനില്ല. പേക്ഷ, മത്സരിച്ച് ജയിക്കേണ്ടവിധം കണ്ണൂരുമായി ഇഴുകിച്ചേർന്ന മുസ്ലിം നേതാവ് കോൺഗ്രസിന് നിലവിലില്ല. കെ. സുധാകരൻ മത്സരിച്ച് തിരിച്ചുപിടിക്കേണ്ട മണ്ഡലമാണ് കണ്ണൂരെന്ന നിലയിലാണ് ഡി.സി.സി വൃത്തങ്ങളിലെ ഭൂരിഭാഗവും ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനതലത്തിൽ ഇൗഴവ പരിഗണനയിൽ ആറ്റിങ്ങൽ, ആലപ്പുഴ, വടകര എന്നിവയോടൊപ്പം കണ്ണൂരും പരിഗണിച്ചാണ് പലപ്പോഴും സ്ഥാനാർഥിനിർണയമുണ്ടായിട്ടുള്ളത്. ഇതനുസരിച്ച് സുധാകരൻ തന്നെയാവണമെന്നും ഇൗവിഭാഗം ചൂണ്ടിക്കാട്ടുന്നു.
വടകരയിൽ മുല്ലപ്പള്ളി രാമചന്ദ്രനെ നിർത്തിയതും സമുദായപരിഗണനയിലാണ്. കെ.പി.സി.സി പ്രസിഡൻറ് എന്നനിലയിൽ വീണ്ടും മുല്ലപ്പള്ളി മത്സരിക്കരുതെന്ന് ചിലർക്ക് അഭിപ്രായമുണ്ട്. വയനാട്ടിൽ സുരക്ഷിത സീറ്റെന്നനിലയിൽ എം.എം. ഹസൻ, ടി. സിദ്ദീഖ്, ഷാനിമോൾ ഉസ്മാൻ, അബ്ദുൽ മജീദ്, ആര്യാടൻ ഷൗക്കത്ത് എന്നിവരുടെ പേരുകളാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.