Posted On
date_range Updated On
date_range ഡി.എം.െക മുന്നണിയിൽ മുസ്ലിം ലീഗിന് ഒരു സീറ്റ്
ചെന്നൈ: ഡി.എം.കെ മുന്നണിയിലെ ഘടകകക്ഷിയായ ഇന്ത്യൻ യൂനിയൻ മുസ്ലിംലീഗിന് ഒരു സീറ്റ് അനുവദിച്ചു. ഡി.എം.കെ പ്രസി ഡൻറ് എം.കെ.സ്റ്റാലിനും മുസ്ലിംലീഗ് ദേശീയ അധ്യക്ഷൻ പ്രഫ. കെ.എം. കാദർ മൊയ്തീനും ഇതുസംബന്ധിച്ച ധാരണപത്രത്തിൽ ഒപ്പിട്ടു. മണ്ഡലം പിന്നീട് പ്രഖ്യാപിക്കും.
രാമനാഥപുരം, മയിലാടുതുറ, വെല്ലൂർ മണ്ഡലങ്ങൾ ഉൾപ്പെട്ട പട്ടികയാണ് മുസ്ലിംലീഗ് സമർപ്പിച്ചത്. ‘കോണി’ ചിഹ്നത്തിലാണ് മത്സരിക്കുകയെന്നും മുന്നണിയുടെ വിജയത്തിനായി അക്ഷീണം പ്രയത്നിക്കുമെന്നും കാദർ മൊയ്തീൻ പറഞ്ഞു. ഘടകകക്ഷിയായ കോൺഗ്രസിന് പുതുച്ചേരി ഉൾപ്പെടെ പത്ത് സീറ്റ് അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.