തന്നെ രാഷ്ട്രീയക്കാരനായി കാണാൻ ജനങ്ങൾ ആഗ്രഹിക്കുന്നില്ല -ഐ.എം. വിജയൻ

തൃശൂർ: ആലത്തൂർ ലോക്സഭാ സീറ്റിൽ മൽസരിക്കാനില്ലെന്ന് ഫുട്ബാൾ താരം ഐ.എം. വിജയൻ. സ്ഥാനാർഥി ആകണമെന്ന ആവശ്യവുമായി ക ോൺഗ്രസ് നേതാക്കൾ പലവട്ടം ചർച്ചകൾ നടത്തിയിരുന്നു. ഒരു രാഷ്ട്രീയ പാർട്ടിയുടെ ആളായി അറിയപ്പെടാൻ താൽപര്യമില്ലെന്ന് വിജയൻ പറഞ്ഞു.

എല്ലാ രാഷ്ട്രീയ നേതാക്കളുമായും തനിക്ക് നല്ല ബന്ധമാണ്. ഫുട്ബാൾ, ജോലി, സിനിമ എന്നിവയുമായി മുന്നോട്ടു പോകാനാണ് താൽപര്യമെന്നും അദ്ദേഹം പറഞ്ഞു.

തന്നെ രാഷ്ട്രീയക്കാരനായി കാണാൻ ജനങ്ങൾ ആഗ്രഹിക്കുന്നില്ല. ജോലി ഉപേക്ഷിച്ച് ചിന്തിക്കാൻ സമയമായിട്ടില്ല. ജോലിയിൽ നിന്ന് വിരമിച്ച ശേഷമുള്ള കാര്യങ്ങൾ അപ്പോൾ തീരുമാനിക്കുമെന്നും വിജയൻ ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.

അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഐ.എം. വിജയനോട് താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Lok Sabha election 2019 Football IM Vijayan -Politics News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.