തദ്ദേശഭരണ ഉപ​െതരഞ്ഞെടുപ്പ് ഫെബ്രുവരി 14ന്

തിരുവനന്തപുരം: 30 തദ്ദേശഭരണ വാർഡുകളിൽ ഫെബ്രുവരി 14 ന് ഉപ​െതരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്​ഥാന ​െതരഞ്ഞെടുപ്പ് ക മീഷണർ വി. ഭാസ്​കരൻ അറിയിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ 22 ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ്​ തെരഞ്ഞെടുപ്പ്​.

കൊല്ലം ജില്ലയിൽ ഒന്നും, മലപ്പുറത്ത്​ രണ്ടും ബ്ലോക്ക് പഞ്ചായത്തുകളിലെയും ആലപ്പുഴ ജില്ലയിലെ രണ്ടും പാലക്കാട് ജില്ലയിലെ ഒന്നും കണ്ണൂർ ജില്ലയിലെ ഒന്നും നഗരസഭ വാർഡുകളിലെയും എറണാകുളം കോർപറേഷനിലെ ഒരു വാർഡിലെയും ഉപ​െതരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും.

മാതൃക പെരുമാറ്റച്ചട്ടം നിലവിൽവന്നു. വിജ്​ഞാപനം 21ന് പുറപ്പെടുവിക്കും. 28 വരെ പത്രിക നൽകാം. സൂക്ഷ്മപരിശോധന 29ന്, പിൻവലിക്കാനുള്ള അവസാനദിവസം 31. വോട്ടെണ്ണൽ ഫെബ്രുവരി 15ന്​.

Tags:    
News Summary - Local Body Election Kerala -Politics News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.