എൽ.ഡി.എഫിൽ ചേരാൻ കേരള ജെ.ഡി.യുവിൽ സമ്മർദ്ദം

കോഴിക്കോട്: നിതീഷ് കുമാറിന്‍റെ ജെ.ഡി.യുവുമായി ബന്ധം വിശ്ചേദിച്ചതോടെ എം.പി വീരേന്ദ്രകുമാർ നയിക്കുന്ന കേരള ജെ.ഡി.യുവിൽ കടുത്ത ആശയക്കുഴപ്പം. യു.ഡി.എഫിൽ തുടരണമോ അതോ എൽ.ഡി.എഫിലേക്കു പോകണമോ എന്നതിനെ ചൊല്ലി പാർട്ടിയിൽ നിലനിൽക്കുന്ന തർക്കം മൂർച്ഛിച്ചു.  

എൽ.ഡി.എഫിലേക്കു പോകാനാണെങ്കിൽ നിലവിൽ അവിടെയുള്ള ജനതാദൾ എസിൽ ലയിച്ചാൽ മതി. എന്നാൽ, മൂപ്പിളമ തർക്കം അടക്കം കുറേ വിഷയങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. വീരേന്ദ്രകുമാറിനെ ഉൾക്കൊള്ളുന്നതിൽ ജെ.ഡി.എസിൽ അഭിപ്രായ വ്യത്യാസമുണ്ട്. ലയിച്ചാൽ ഇപ്പോൾ ലഭിക്കുന്ന പ്രാമുഖ്യം നഷ്ടപ്പെടുമെന്ന ഭീതി ജെ.ഡി.എസിലെ മുതിർന്ന നേതാക്കൾക്കുമുണ്ട്. ജെ.ഡി.യുവിൽ ലയിക്കുന്നതിനു മുൻപുണ്ടായിരുന്ന സോഷ്യലിസ്റ്റ് ജനതാദൾ പുനരുജ്ജീവിപ്പിക്കുന്നതിനെ കുറിച്ചും ചില കേന്ദ്രങ്ങൾ ആലോചന തുടങ്ങിയിട്ടുണ്ട്. 

അതിനിടെ നിതീഷിന്‍റെ നിലപാടിൽ വിയോജിപ്പുള്ള ജെ.ഡി.യു അഖിലേന്ത്യാ പ്രസിഡന്‍റ് ശരത് യാദവ് വെള്ളിയാഴ്ച മുതിർന്ന നേതാക്കളുടെ യോഗം ഡൽഹിയിൽ വിളിച്ചിട്ടുണ്ട്. വീരേന്ദ്ര കുമാർ ഈ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. യോഗത്തിനു ശേഷമേ കേരളത്തിലെ പാർട്ടിയുടെ ഭാവി തീരുമാനിക്കൂ.

വേണ്ടി വന്നാൽ രാജ്യസഭാ അംഗത്വം രാജിവെക്കുമെന്ന് വീരേന്ദ്രകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞത് എൽ.ഡി.എഫിലേക്കു പോകുന്നതിന്‍റെ സൂചനയായി വ്യാഖ്യാനിക്കുന്നുണ്ട്. യു.ഡി.എഫ് പിന്തുണയിലാണ് അദ്ദേഹം എം.പി ആയത്. അതിനാൽ ജെ.ഡി.യു വിട്ടാലും രാജിവെക്കേണ്ട കാര്യമില്ല. അപ്പോൾ രാജിക്കാര്യം സൂചിപ്പിച്ചതു യു.ഡി.എഫ് ഉപേക്ഷിക്കുന്നതിന്‍റെ ഭാഗമാണെന്നാണ് കരുതപ്പെടുന്നത്. 

പാർട്ടിയിൽ വലിയൊരു വിഭാഗം എൽ.ഡി.എഫിൽ ചേരണമെന്ന അഭിപ്രായക്കാരാണ്. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തു അതിനായി ശക്തമായ നീക്കം നടന്നെങ്കിലും കെ.പി മോഹനന്‍റെ എതിർപ്പ് കാരണമാണ് നടക്കാതെ പോയത്. കോൺഗ്രസിന്‍റെ ഭാഗത്തു നിന്ന് ശക്തമായ സമ്മർദ്ദവുമുണ്ടായിരുന്നു. വീരേന്ദ്ര കുമാർ മുന്നണി വിടില്ലെന്നു തന്നെയാണ് കോൺഗ്രസ് നേതാക്കൾ ഇപ്പോഴും പ്രതീക്ഷിക്കുന്നത്. അതേസമയം, എൽ.ഡി.എഫ് അനുഭാവികളായ പാർട്ടിക്കാർ വെള്ളിയാഴ്ച കോഴിക്കോട്ടു ഒത്തു ചേരുന്നുണ്ട്.
 
Tags:    
News Summary - ldf alligns: kerala jdu see new confusions -political news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.