മാണി വിഷയത്തില്‍ സി.പി.എം തീരുമാനം എടുത്തിട്ടില്ല -കോടിയേരി

തൃശൂര്‍: കെ.എം. മാണിയെ എൽ.ഡി.എഫില്‍ എടുക്കുന്നതിനെ കുറിച്ച് സി.പി.എമ്മി​​​െൻറ ഒരു ഘടകവും ചര്‍ച്ച ചെയ്തില്ലെന്നിരിക്കെ സി.പി.ഐ അതും പറഞ്ഞ്​ നടക്കുന്നത് എന്തിനാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഷുഹൈബ് വധത്തില്‍ ഏതെങ്കിലും പാര്‍ട്ടി അംഗം പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്, ലോക്സഭ തെരഞ്ഞെടുപ്പ് എന്നിവ പാര്‍ട്ടിക്ക് മുന്നിലുള്ള വെല്ലുവിളികളാണെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേല്‍ നടന്ന മൂന്ന് ദിവസത്തെ പ്രതിനിധി ചര്‍ച്ചക്ക്  മറുപടി പറയവേ അദ്ദേഹം വ്യക്തമാക്കി.

സി.പി.ഐക്കെതിരെ കടുത്ത വിമര്‍ശനമാണ് സംസ്ഥാന സെക്രട്ടറി നടത്തിയത്. സി.പി.എം പറഞ്ഞിട്ടല്ല മാണിയുടെ കേരള കോണ്‍ഗ്രസ് യു.ഡി.എഫ് വിട്ടത്. അത് അവരുടെ ആഭ്യന്തര പ്രശ്നമാണ്. കേരളാ കോണ്‍ഗ്രസ് എമ്മി​​​െൻറ  എല്‍.ഡി.എഫ് പ്രവേശനം സംബന്ധിച്ച് ചര്‍ച്ചകളിലൂ​െട മാത്രമേ തീരുമാനം എടുക്കൂ. ഇക്കാര്യം  എല്‍.ഡി.എഫും  ചര്‍ച്ച ചെയ്തിട്ടില്ല. ഇതാണ് സാഹചര്യം എന്നിരിക്കെ സി.പി.ഐയുടെ സംസ്ഥാന ഘടകം മറുത്ത് പറയുന്നത് ഉചിതമല്ല. ഇതു മാത്രമല്ല, പല വിഷയങ്ങളിലും ആ പാര്‍ട്ടിയുടെ ജില്ല ഘടകങ്ങള്‍ വരെ  എല്‍.ഡി.എഫ് നയങ്ങളെ വെല്ലുവിളിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്.  ഇത് എല്‍.ഡി.എഫിനെ തന്നെ ബാധിക്കുമെന്ന കാര്യം അവര്‍ ഓര്‍ക്കണം. ഇത് ഒരു കമ്യൂണിസ്​റ്റ്​ പാര്‍ട്ടിക്ക് ചേര്‍ന്ന സമീപനമാണോയെന്ന് തീരുമാനിക്കേണ്ടത് സി.പി.ഐയാണ്. 

കണ്ണൂരില്‍ ചെറുപ്പക്കാരനായ ഒരു കോണ്‍ഗ്രസുകാരന്‍ കൊല്ലപ്പെട്ട ദൗര്‍ഭാഗ്യകരമായ സംഭവം ഉണ്ടായി. അതി​​​െൻറ പേരില്‍ പാര്‍ട്ടിയെയും നേതാക്കളെയും യു.ഡി.എഫും മാധ്യമങ്ങളും കടന്നാക്രമിക്കുകയാണ്​. അവര്‍ പറഞ്ഞതും പ്രചരിപ്പിച്ചതും എല്ലാം തെറ്റായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇക്കാര്യം പൊതുസമൂഹത്തിനും ബോധ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തില്‍ ഒരിടപെടലും നടത്തിയില്ല. സംഭവത്തില്‍ പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ല.

പൊതുസമൂഹത്തിന് മുന്നില്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന സാഹചര്യം പാടില്ല. ഇക്കാര്യത്തിൽ എല്ലാ പാര്‍ട്ടി ഘടകങ്ങളും പ്രവര്‍ത്തകരും ജാഗ്രതയും അങ്ങേയറ്റത്തെ സൂക്ഷ്​മത പുലര്‍ത്തണം. എല്ലാ വിഭാഗങ്ങളെയും പാര്‍ട്ടിക്കൊപ്പം നിലനിര്‍ത്താൻ  ശ്രമം ഉണ്ടാവണം. ഏത് ഘടകത്തിലെ എത്ര ഉന്നതനായ നേതാവായാലും തെറ്റുകള്‍ തിരുത്താന്‍ തയാറാവണം. അത് ഏറ്റുപറഞ്ഞ് തിരുത്തുക എന്നതാണ് പാര്‍ട്ടി നയം. അക്കാര്യത്തില്‍  വിട്ടുവീഴ്ച അനുവദിക്കി​െല്ലന്ന​്​ കോടിയേരി പറഞ്ഞു.
 

Tags:    
News Summary - Kodiyeri Balakrishnan k m mani - politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.