ഭൂവിസ്തൃതിയിൽ കേരളത്തിലെ ഏറ്റവും വലിയ നിയമസഭ മണ്ഡലമാണ് വനമേഖലയും മലനിരകളും നിറഞ്ഞ കോന്നി. ആനത്താവളവും കുട്ടവഞ്ചി സവാരിക്ക് പേരുകേട്ട അടവിയും പിന്നെ ഗവിയും ശബരിഗിരി ജലവൈദ്യുതി പദ്ധതിയുമൊക്കെ ശബരിമലയോട് േചർന്നുകിടക്കുന്ന കോന്നിയിലാണ്. പൊതുവേ കാർഷിക മേഖലയായ കോന്നി 1965ൽ നിലവിൽ വന്ന ശേഷം നടന്ന 13 തെരഞ്ഞെടുപ്പുകളിൽ ഒമ്പതിലും വലതുപക്ഷത്തായിരുന്നു ജയം. മണ്ഡലത്തെ 23 വർഷമായി പ്രതിനിധാനം ചെയ്തിരുന്ന അടൂർ പ്രകാശ് ആറ്റിങ്ങലിൽനിന്ന് ലോക്സഭയിലെത്തിയതോടെ ഉപതെരഞ്ഞെടുപ്പ് േവണ്ടിവന്നു.
ഈഴവ, ക്രൈസ്തവ വോട്ടുകൾ നിർണായകം
ഈഴവ സമുദായത്തിന് മുൻതൂക്കമുള്ള മണ്ഡലത്തിൽ ഈഴവ വോട്ടുകൾ 57,000ത്തോളം വരും. തൊട്ടുപിന്നിൽ 55,000ത്തോളം വോട്ടുള്ള ക്രൈസ്തവരാണ്. നായർ വോട്ടുകൾ 52,000. 10,000ത്തിനടുത്താണ് മുസ്ലിം വോട്ടർമാർ. പട്ടികജാതി വർഗവിഭാഗങ്ങളും അത്രതന്നെ. പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുേമ്പാൾ സമുദായ ശക്തികളെ ഒപ്പംനിർത്താനുള്ള മത്സരത്തിലാണ് മുന്നണികൾ. ഓർത്തഡോക്സ് വോട്ടുകൾ അനുകൂലമാക്കാൻ ബി.ജെ.പി യും സി.പി.എമ്മും ചോർച്ച തടയാൻ യു.ഡി.എഫും ശ്രമിക്കുന്നു.
ഈഴവ വോട്ടുകൾ ഭിന്നിച്ചാൽ അടൂർ പ്രകാശ് 20,748 വോട്ടിന് ജയിച്ച മണ്ഡലം നിലനിർത്തൽ ബുദ്ധിമുട്ടുണ്ടാകില്ലെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ്. ഏതുവിധവും മണ്ഡലം പിടിക്കാൻ എൽ.ഡി.എഫിെൻറ പ്രചാരണ സംവിധാനം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്നു. ലോക്സഭയിലേക്കുള്ള മത്സരത്തിലെ പ്രകടനത്തിെൻറകൂടി ആത്മവിശ്വാസത്തിൽ ബി.ജെ.പിയും മുന്നോട്ടുനീങ്ങുേമ്പാൾ കോന്നി കടുത്ത ത്രികോണ മത്സര വാശിയിലാണ്. അടൂർ പ്രകാശ് കൊണ്ടുവന്ന മെഡിക്കൽ കോളജ് പദ്ധതിയടക്കം വികസന പ്രവർത്തനങ്ങളാണ് പ്രചാരണത്തിലെ പ്രധാന ചർച്ച.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.