തിരുവനന്തപുരം: അഞ്ച് നിയമസഭ ഉപതെരഞ്ഞെടുപ്പുകളിലേക്കുള്ള സി.പി.എം സ്ഥാനാർഥിക ളെ വെള്ളിയാഴ്ച തീരുമാനിക്കും. 27ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റിൽ അന്തി മധാരണയാവും. അതിനുമുമ്പ് കീഴ്ഘടകങ്ങളുടെ അഭിപ്രായം തേടാനാണ് തീരുമാനിച്ചിട് ടുള്ളത്. യു.ഡി.എഫിെൻറ സ്ഥാനാർഥിപട്ടികയിൽ ധാരണയായശേഷം മതി സി.പി.എമ്മിെൻറ അന്തിമ പട്ടിക എന്നാണ് തീരുമാനം.
ചൊവ്വാഴ്ച ചേർന്ന സെക്രേട്ടറിയറ്റിൽ വിവിധ ജില്ല സെ ക്രട്ടറിമാർ അവിടങ്ങളിലെ സംസ്ഥാനകമ്മിറ്റി അംഗങ്ങളുടെ ശിപാർശ അടങ്ങിയ പട്ടിക പരി ശോധിെച്ചങ്കിലും അന്തിമധാരണയിലെത്താൻ കഴിഞ്ഞില്ല. സെക്രേട്ടറിയറ്റ് നിർേദശി ച്ചത് കൂടി ഉൾപ്പെടുത്തിയ മുൻഗണനാപട്ടിക ബുധനാഴ്ച ചേരുന്ന ജില്ലസെക്രേട്ടറിയ റ്റിൽ റിേപ്പാർട്ട് ചെയ്യും.
അതേസമയം, ഉപതെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികളെ നിശ്ചയിക്കുന്ന കാര്യത്തിൽ കോൺഗ്രസ് നേതൃത്വം ആശയക്കുഴപ്പത്തിൽ. സംസ്ഥാന നേതൃത്വം പ്രാഥമിക ചർച്ച ആരംഭിച്ച ദിവസംതന്നെ പാർട്ടി ഭാരവാഹിത്വം വഹിക്കുന്ന പ്രമുഖരുൾപ്പെടെ പരസ്യപ്രസ്താവനകളുമായി രംഗത്തിറങ്ങി. ബുധനാഴ്ച രാവിലെ കെ.പി.സി.സി തെരഞ്ഞെടുപ്പ് സമിതിയും വൈകീട്ട് യു.ഡി.എഫ് ഏകോപനസമിതിയും യോഗം ചേരുന്നുണ്ട്. ഇതിന് മുന്നോടിയായി കെ.പി.സി.സി ആസ്ഥാനത്ത് നേതാക്കള് ചർച്ച നടത്തിയിരുന്നു.
ഉപതെരഞ്ഞെടുപ്പിന് അഞ്ച് മണ്ഡലങ്ങളിൽ 896 പോളിങ് കേന്ദ്രങ്ങൾ തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു നിയമസഭ മണ്ഡലങ്ങളിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകൾക്കായി ആകെ 896 പോളിങ് സ്റ്റേഷനുകളുണ്ടായിരിക്കുമെന്ന് മുഖ്യ െതരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒക്ടോബർ 21നാണ് ഉപെതരഞ്ഞെടുപ്പ്. വോട്ടെണ്ണൽ 24ന് .സെപ്റ്റംബർ 30 വരെ പത്രിക സമർപ്പിക്കാം. ഒക്ടോബർ ഒന്നിനാണ് സൂക്ഷ്മ പരിശോധന. ഒക്ടോബർ മൂന്നുവരെ പത്രിക പിൻവലിക്കാം. മഞ്ചേശ്വരത്ത് 198, എറണാകുളത്ത് 135, അരൂരിൽ 183, കോന്നിയിൽ 212, വട്ടിയൂർക്കാവിൽ 168 വീതം പോളിങ് സ്റ്റേഷനുകൾ ഉണ്ടായിരിക്കും. ഇവിടങ്ങളിൽ ഇത്തവണ ഏറ്റവും പുതിയതരം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളായ എം ത്രീയാണ് ഉപയോഗിക്കുന്നത്. മണ്ഡലങ്ങളിൽ ആവശ്യമുള്ളതിെൻറ ഇരട്ടിയോളം വോട്ടിങ് മെഷീനുകൾ ലഭ്യമായിട്ടുണ്ട്. 1810 മെഷീനുകൾ ഉപെതരഞ്ഞെടുപ്പ് ഉപയോഗത്തിനായി ലഭ്യമായിട്ടുണ്ട്. അഞ്ച് മണ്ഡലങ്ങളിലും റിേട്ടണിങ് ഒാഫിസർമാരെ നിയമിച്ചിട്ടുണ്ട്.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ ഉൾപ്പെട്ട ജില്ലകളിൽ മാതൃകാ പെരുമാറ്റച്ചട്ടം ബാധകമാണ്. തിരുവനന്തപുരം തലസ്ഥാന ജില്ലയായതിനാൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ മാത്രമായിരിക്കും മാതൃകാ പെരുമാറ്റച്ചട്ടം. തെരഞ്ഞെടുപ്പ് കമീഷെൻറ തിരിച്ചറിയൽ കാർഡ് നഷ്ടപ്പെട്ടവർക്ക് വോട്ട് ചെയ്യാനായി 11തരം രേഖകൾ പകരം ഉപയോഗിക്കാം.
വിദേശത്ത് താമസിക്കുന്നവർ നിർബന്ധമായും പാസ്പോർട്ട് ഹാജരാക്കണം. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികൾക്ക് മാതൃകാ പെരുമാറ്റച്ചട്ടം ബാധകമല്ല. പെരുമാറ്റച്ചട്ടം ബാധകമായ ജില്ലകളിൽ എം.പിമാരുടെ പ്രാദേശിക വികസന പദ്ധതി വഴി പുതിയ പദ്ധതികൾ ആരംഭിക്കാനോ പുതിയ ഫണ്ട് അനുവദിക്കാനോ സാധ്യമല്ല. അനാവശ്യമായ ഫയലുകൾ കമീഷനിലേക്ക് അയക്കരുത്.
ക്ലിയറൻസ് വേണ്ട ഫയലുകൾ മാത്രമേ അയക്കാവൂ. ഇതുസംബന്ധിച്ച മാർഗരേഖ എല്ലാവകുപ്പുകളും ഉദ്യോഗസ്ഥരും പാലിക്കണം. സർക്കാർ ഫയലുകൾ പരിശോധിക്കൽ അല്ല തെരഞ്ഞെടുപ്പ് കമീഷെൻറ ജോലിയെന്നും ടിക്കാറാം മീണ പറഞ്ഞു.
പുതിയ അപേക്ഷകരെ ഉൾപ്പെടുത്തി സപ്ലിമെൻററി വോട്ടർപട്ടിക ലോക്സഭ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച 2019 ജനുവരിയിലെ വോട്ടർപട്ടികയാണ് ഉപതെരഞ്ഞെടുപ്പിന് ഉപയോഗിക്കുക. എന്നാൽ, ഉപതെരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാനതീയതിക്ക് പത്ത് ദിവസം മുമ്പ് വരെ വോട്ടർപട്ടികയിൽ പേരുചേർക്കാൻ നൽകിയ അപേക്ഷകൾ പരിഗണിച്ച് യോഗ്യമായവ സപ്ലിമെൻററി പട്ടികയായി പുറത്തിറക്കും. ഇതുസംബന്ധിച്ച് ജില്ല കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.