ബംഗളൂരു: ആവേശച്ചൂടിലമർന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിന് ഇനി ഒരു നാൾകൂടി. കോൺഗ്രസും ബി.ജെ.പിയും ജെ.ഡി-എസുമടക്കമുള്ള മുഖ്യ പാർട്ടികളും ബലപരീക്ഷണത്തിനിറങ്ങിയ ചെറുപാർട്ടികളും പ്രചാരണം കൊഴുപ്പിച്ച തെരഞ്ഞെടുപ്പിെൻറ പരസ്യപ്രചാരണം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് അവസാനിച്ചു. ഇനി നിശ്ശബ്ദ പ്രചാരണം കഴിഞ്ഞ് ശനിയാഴ്ച 224 നിയമസഭാ മണ്ഡലങ്ങളിൽ 223 എണ്ണത്തിൽ ജനം വിധിയെഴുതും. ബി.ജെ.പി സ്ഥാനാർഥി മരണപ്പെട്ടതിനെ തുടർന്ന് ബംഗളൂരു ജയനഗറിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. രാജ്യം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫലം മേയ് 15ന് അറിയാം.
ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസും ബി.ജെ.പിയും തമ്മിലെ പോരാട്ടം കൊണ്ട് ശ്രദ്ധേയമായ കർണാടകയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായിരുന്നു പ്രചാരണത്തിലെ ശ്രദ്ധാകേന്ദ്രം. മോദി 19 ഉം രാഹുൽ 17 ഉം തെരഞ്ഞെടുപ്പ് റാലികളിൽ പെങ്കടുത്തു. വിവിധ മണ്ഡലങ്ങളിലായി രാഹുലിെൻറയും സിദ്ധരാമയ്യയുടെയും നേതൃത്വത്തിൽ കോൺഗ്രസും അമിത് ഷായുടെയും ബി.എസ്. യെദിയൂരപ്പയുടെയും നേതൃത്വത്തിൽ ബി.ജെ.പിയും റോഡ്ഷോകളും സംഘടിപ്പിച്ചു. പരസ്യപ്രചാരണത്തിെൻറ അവസാന ദിനം കർണാടകയിലുണ്ടായിരുന്നിട്ടും കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി റാലിയിലോ റോഡ്ഷോകളിലോ പെങ്കടുത്തില്ല. രാവിലെ സുദീർഘമായ വാർത്താസമ്മേളനം നടത്തിയ രാഹുൽഗാന്ധി കർണാടകയിൽ കോൺഗ്രസ് അധികാരം നിലനിർത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഉച്ചയോടെ ധാർവാഡിലേക്ക് പോയ അദ്ദേഹം, കോൺഗ്രസ് പ്രചാരണറാലിക്കിടെ കാളവണ്ടിയിൽനിന്ന് വീണുമരിച്ച ധാർവാഡ് ഡി.സി.സി പ്രസിഡൻറ് എച്ച്.വി. മാദള്ളിയുടെ സംസ്കാര ചടങ്ങിൽ പെങ്കടുത്തു.
കുറെ കാലമായി കർണാടകയിൽ സർക്കാറുകൾക്ക് ഭരണത്തുടർച്ചയുണ്ടായിട്ടില്ലെന്ന ചരിത്രം തനിക്കെതിരാണെന്നും എന്നാൽ ചരിത്രം സൃഷ്ടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ട്വിറ്ററിൽ കുറിച്ചു. കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളുമടക്കം അമ്പതോളം നേതാക്കളെയാണ് വിവിധ മണ്ഡലങ്ങളിലെ റാലികളിലും യോഗങ്ങളിലുമായി ബി.ജെ.പി വിന്യസിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രണ്ടാം സീറ്റായ ബദാമിയിലായിരുന്നു അമിത് ഷായുടെ പര്യടനം. ബി. ശ്രീരാമുലുവിനുവേണ്ടി വോട്ടഭ്യർഥിച്ച് ബദാമിയിൽ സംഘടിപ്പിച്ച റോഡ്ഷോയിൽ യെദിയൂരപ്പയും അണിനിരന്നു. മണ്ഡലത്തിൽ കോൺഗ്രസ് നേതാക്കളെ ലക്ഷ്യമിട്ടുള്ള ആദായനികുതി വകുപ്പ് റെയ്ഡ് സംബന്ധിച്ച വിവാദം കത്തിനിൽക്കുേമ്പാഴാണ് അമിത് ഷായുടെ പര്യടനം. കോൺഗ്രസ് േനതാവിെൻറ ഉടമസ്ഥതയിലുള്ള ബദാമിയിലെ ഹെറിറ്റേജ് റിസോർട്ടിൽ നടന്ന റെയ്ഡ് ബി.ജെ.പി ആസൂത്രണം ചെയ്തതാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച രാവിലെ ‘നമോ ആപ്പി’ലൂടെയാണ് പ്രവർത്തകരെ അഭിസംേബാധന ചെയ്തത്. 224 നിയമസഭാ മണ്ഡലങ്ങളിൽ മുഴുവൻ സീറ്റിലും ബി.ജെ.പി മത്സരിക്കുന്നുണ്ട്. കോൺഗ്രസ് 222 സീറ്റിലും ജെ.ഡി-എസ് 201 സീറ്റിലും മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.