കനയ്യ കുമാർ ബിഹാറിലെ ബെഗുസരായിയിൽ നിന്ന്​ മത്​സരിക്കും

പാറ്റ്​​ന: സി.പി.ഐ യുവനേതാവ്​ കനയ്യ കുമാർ ബിഹാറിലെ ബെഗുസരായിയിൽ നിന്ന്​ പാർട്ടി സ്​ഥാനാർഥിയായി മത്​സരിക്കും . കനയ്യ കുമാർ ബിഹാറിലെ മഹാസഖ്യം വിട്ടതോടെയാണ്​ സീറ്റ്​ നൽകാൻ തീരുമാനമായത്​.

ആർ.ജെ.ഡി- കോൺഗ്രസ്​ നേതൃത്വത്തിലുള്ള മഹാഗഡ്​ബന്ധൻ കനയ്യ കുമാറിനെ പിന്തുണക്കില്ലെന്ന്​ വ്യക്​തമാക്കിയിട്ടുണ്ട്​. സഖ്യത്തിൽ ആർ.ജെ.ഡി സ്​ഥാനാർഥിക്കാണ്​ ബെഗുസരായി സീറ്റ്​ നൽകിയത്​. സി.പി.ഐക്കോ സി.പി.എമ്മിനോ സീറ്റ്​ നൽകിയിട്ടി​ല്ലെന്ന്​ സഖ്യം അറിയിച്ചു.

സീറ്റ്​ പങ്കുവെച്ച ഫോർമുലയിൽ നിന്ന്​ തങ്ങളെ ഒഴിവാക്കിയതിന്​ മഹാസഖ്യത്തെ ഇടതുപാർട്ടികൾ വിമർശിച്ചു. സംസ്​ഥാനത്തെ യാഥാർഥ്യങ്ങളുമായി യോജിക്കാത്തതാണ്​ സഖ്യത്തിൻറെ ഫോർമുലയെന്നും ഇടതുപക്ഷം കുറ്റപ്പെടുത്തി. കൂടുതൽ സീറ്റുകൾ വേണമെന്ന സി.പി.എമ്മിൻെറ ആവശ്യം നിരസിച്ചതിനെ തുടർന്ന്​ പാർട്ടി സഖ്യം വിട്ടിരുന്നു.

Tags:    
News Summary - Kanhaiya Kumar Is Left Candidate From Begusarai - Political News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.