ബംഗളൂരു: ജെ.ഡി.എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ തുമകുരു സീറ്റിൽ മത്സരിക്കും. മണ്ഡലത്ത ിലെ ഒരു വിഭാഗം കോൺഗ്രസ് നേതൃത്വത്തിൽനിന്നുള്ള ശക്തമായ എതിർപ്പ് നിലനിൽക്കെയാ ണ് സഖ്യത്തിന് താരതമ്യേന സുരക്ഷിത മണ്ഡലമെന്ന് കരുതുന്ന തുമകുരുവിൽ മത്സരിക്കാ ൻ ദേവഗൗഡ തീരുമാനിച്ചത്.
തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് ജെ.ഡി.എസ് വക്താവ് രമേശ് ബാബു അറിയിച്ചു. അതേസമയം, കോൺഗ്രസിെൻറ സിറ്റിങ് എം.പിയായ മുദ്ദെ ഹനുമഗൗഡ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
മുൻ എം.പിയായ ബസവരാജുവാണ് ബി.ജെ.പി സ്ഥാനാർഥി. അഞ്ചുവട്ടം ലോക്സഭയിലേക്ക് പ്രതിനിധാനംചെയ്ത ഹാസൻ വിട്ട് തുമകുരുവിലെത്തിയ ദേവഗൗഡക്ക് ഇതോടെ കടുത്ത മത്സരം നേരിടേണ്ടിവരുമെന്ന് ഉറപ്പായി. കോൺഗ്രസിെൻറ സിറ്റിങ് മണ്ഡലങ്ങളിൽ തുമകുരു ജെ.ഡി.എസിന് വിട്ടുകൊടുത്തതിനെതിരെ ഉപമുഖ്യമന്ത്രി ജി. പരമേശ്വര രംഗത്തുവന്നിരുന്നു.
കോൺഗ്രസ്- ജെ.ഡി.എസ് സഖ്യധാരണ പ്രകാരം ജെ.ഡി.എസിന് നൽകിയ എട്ടു സീറ്റുകളിൽ അഞ്ചെണ്ണത്തിലാണ് ഇതുവരെ സ്ഥാനാർഥികളെ തീരുമാനമായത്. ജെ.ഡി.എസിെൻറ സിറ്റിങ് സീറ്റുകളായ മാണ്ഡ്യയിൽ നിഖിൽഗൗഡയും ഹാസനിൽ പ്രജ്വൽ രേവണ്ണയും മത്സരിക്കും.
തുമകുരു കൂടാതെ ശിവമൊഗ്ഗയിൽ മധു ബംഗാരപ്പയും ഉഡുപ്പി-ചിക്കമഗളൂരു സീറ്റിൽ കോൺഗ്രസിെൻറ പ്രമോദ് മദ്വരാജുമാണ് സ്ഥാനാർഥികൾ.
കോൺഗ്രസുമായുള്ള രാഷ്ട്രീയ ധാരണയിലാണ് മദ്വരാജ് ജെ.ഡി.എസ് ചിഹ്നത്തിൽ ജനവിധി തേടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.