പാർട്ടി നിർബന്ധിച്ചാൽ ലോക്​സഭ ​െതരഞ്ഞെടുപ്പിൽ സ്‌ഥാനാർഥിയാകും –ഇന്നസെൻറ്

ആലുവ: ലോക്​സഭ ​െതരഞ്ഞെടുപ്പിൽ പാർട്ടി നിർബന്ധിച്ചാൽ സ്‌ഥാനാർഥിയാകുമെന്ന് ഇന്നസ​െൻറ് എം.പി. മത്സരിക്കാൻ താൽപ ര്യമില്ല. എന്നാൽ, പാർട്ടിക്ക് വഴങ്ങും. ശാരീരികമായ അവശതകളുണ്ട്. വിവരങ്ങളെല്ലാം പാർട്ടി നേതൃത്വത്തെ അറിയിച്ചിട ്ടുണ്ട്. മാത്രമല്ല, വർഷങ്ങളായി പാർട്ടി പ്രവർത്തനം നടത്തുന്നവർക്കായി വഴിമാറി കൊടുക്കണമെന്നും ആഗ്രഹമുണ്ട്. എല ്ലാ വിവരങ്ങളും പാർട്ടി നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. അതിനാൽ നേതൃത്വം മറിച്ചൊരു തീരുമാനമെടുക്കുമെന്ന് ക രുതുന്നില്ല.

എന്നാൽ, മണ്ഡലം മാറിയാണെങ്കിലും മത്സരിക്കണമെന്ന് നേതൃത്വം ആവശ്യപ്പെട്ടാൽ ഒഴിഞ്ഞുമാറാനാകില് ല. മണ്ഡലത്തിൽ ത​​െൻറ സാന്നിധ്യം കുറവായിരുന്നുവെന്ന ആക്ഷേപം രാഷ്‌ട്രീയ പ്രേരിതം മാത്രമാണ്. മണ്ഡലത്തിൽ സ്ഥാപിച ്ച 133 ഹൈമാസ്‌റ്റ് ലാമ്പുകളിൽ 131 എണ്ണവും ഉദ്ഘാടനം ചെയ്തത് താനാണ്.

മണ്ഡലത്തിൽ ഇല്ലെങ്കിൽ ഇത്രയേറെ ലൈറ്റുകൾ തെളിക്കാനാവ​ുമോ? ചാലക്കുടിയിൽ ഇനി എം.പിയായി വരുന്നയാൾക്ക് ഏറെ സുഖകരമായിരിക്കും പ്രവർത്തനം. നിരവധി വികസന പദ്ധതികളാണ് അതിവേഗം പുരോഗമിക്കുന്നതെന്ന്​ അദ്ദേഹം വാർത്താലേഖകരോട്​ പറഞ്ഞു.


അഞ്ച് വർഷംകൊണ്ട് വൻ വികസനം –ഇന്നസ​െൻറ് എം.പി
ആലുവ: ചാലക്കുടിയിൽ അഞ്ച് വർഷം കൊണ്ട് വൻ വികസനം നടപ്പാക്കാൻ കഴിഞ്ഞതായി ഇന്നസ​െൻറ് എം.പി. മുൻ എം.പിയുടെ ചെലവഴിക്കാതെ കിടന്ന ഫണ്ടുകൾ വരെ ​െചലവഴിച്ചതായും അദ്ദേഹം വാർത്തസമ്മേളനത്തിൽ അവകാശപ്പെട്ടു. കേന്ദ്ര സൂക്ഷ്മ, ഇടത്തരം, ചെറുകിട വ്യവസായ മന്ത്രാലയത്തിന് കീഴിൽ കേരളത്തിൽ സ്‌ഥാപിക്കുന്ന ആദ്യ ടെക്നോളജി സ​െൻറർ അങ്കമാലിയിൽ നിർമാണം തുടങ്ങി. 113 കോടി ആദ്യഘട്ടത്തിൽ ചെലവഴിക്കുന്ന ടെക്നോളജി സ​െൻറർ നൈപുണ്യവികസന കേന്ദ്രം, ചെറുകിട സംരംഭക സഹായ കേന്ദ്രം എന്നീ നിലകളിൽ ഏറെ പ്രധാനപ്പെട്ടതാണ്. ഒരു വർഷത്തിനുള്ളിൽ ഇത് പ്രവർത്തനമാരംഭിക്കും.

2014ൽ തറക്കല്ലിട്ടശേഷം മുടങ്ങിക്കിടന്ന കൊരട്ടി ഇ.എസ്.ഐ ഡിസ്പെൻസറിയും ആലുവ ഇ.എസ്.ഐ ബ്രാഞ്ച് ഓഫിസും നിർമാണ ഘട്ടത്തിലാണ്. നിർമാണ ചുമതലയുണ്ടായിരുന്ന എച്ച്.എൽ.എൽ തുടർ പ്രവർത്തനം ഉപേക്ഷിച്ചതിനെ തുടർന്ന് രണ്ട് പ്രവൃത്തികളും ഉപേക്ഷിക്കപ്പെട്ടിരുന്നു. കേന്ദ്ര സർക്കാറിലും ഇ.എസ്.ഐയിലും നടത്തിയ ഇടപെടലുകളെ തുടർന്ന് നിർമാണച്ചുമതല സി.പി.ഡബ്ലിയു.ഡിക്ക് കൈമാറി.

കേന്ദ്ര ടൂറിസം മന്ത്രാലയത്തി‍​െൻറ പ്രസാദ് പദ്ധതിയിൽ ഉൾപ്പെടുത്തി മലയാറ്റൂർ പള്ളി വികസന പദ്ധതിക്ക് അനുമതി ഉടനെ ലഭിക്കുമെന്നാണ് കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയത്. ഇൗ പദ്ധതിയിൽ തന്നെ ഉൾപ്പെടുത്തി കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദ് പദ്ധതിക്കും ഉടനെ കേന്ദ്രാനുമതിയാകും. സ്വദേശ് ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന്​ സമർപ്പിച്ച അതിരപ്പള്ളി നേച്ചർ സർക്യൂട്ട് (39 കോടി), കാലടി മലയാറ്റൂർ പിൽഗ്രിം സർക്യൂട്ട് (59 കോടി) പദ്ധതികൾ കേന്ദ്ര പരിഗണനയിലാണ്.

ചാലക്കുടി നഗരസഭ, ചാലക്കുടി എം.എൽ.എ എന്നിവരുടെ സഹകരണത്തോടെ കേന്ദ്ര ആയുഷ് മിഷനും സംസ്‌ഥാന സർക്കാറി​​െൻറയും സംയുക്​ത സംരംഭമായി 50 ബെഡുള്ള കേന്ദ്ര ആയുഷ് ആശുപത്രിക്ക് ചാലക്കുടിയിൽ അനുമതി ലഭിച്ചു. ഒമ്പതുകോടി രൂപ കേന്ദ്ര വിഹിതം പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ആദ്യ ഗഡു അനുവദിച്ചു. നഗരസഭ പദ്ധതിക്ക്​ സ്‌ഥലം കൈമാറിയതായും അദ്ദേഹം പറഞ്ഞു.


Tags:    
News Summary - innocent- politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.