കിം ജോങ്​ ഉന്നി​െൻറ ‘കൊലപാതകവും’ അമീർഖാ​െൻറ ആട്ടയും

കൊവിഡുമായി ബന്ധപ്പെട്ട്​ വീരവാദങ്ങളുമായിവന്ന ഡോണൾഡ്​ ട്രംപ്​, ആട്ട​െപ്പാടിയിൽ കാശ്​ വെച്ച്​ പാവങ്ങൾക്ക്​ സർപ്രൈസ്​ കൊടുത്ത അമീർ ഖാൻ, ഇന്ത്യൻ പതാക പുതച്ച ആൽപ്​സ്​ പർവതം, ചോദ്യ ചിഹ്​നമായി മാറിയ കിം ജോങ്​ ഉൻ. നേരിനൊപ്പം നടന്ന ഇൗ നുണക്കഥകൾക്കുപിന്നാലെയാണ്​ ഇത്തവണ ഫേക്ക്​ കൗണ്ടർ.

1. അമീർ ഖാനും ആട്ടയും പിന്നെ 15000വും

ലോക്​ഡൗണിൽ കുടുങ്ങിയ പാവപ്പെട്ടവരെ കണ്ടെത്തി അവരെ സഹായിക്കാൻ നടൻ അമീർഖാൻ സിനിമാ സ്​റ്റൈലിൽ നടത്തിയ പ്രവൃത്തിയാണ്​​ സോഷ്യൽ മീഡിയയിൽ വൈറൽ. 

‘അജ്ഞാതനായ ഒരാൾ രാത്രിയിൽ ഹിന്ദുക്കളും മുസ്ലിംകളും ഒന്നിച്ചുകഴിയുന്ന ചേരിയിലേക്ക്​ ഒരു ട്രക്കിൽ ആട്ടയുമായി എത്തുന്നു. ഒരാൾക്ക്​ ഒരു കിലോ ആട്ട നൽകുമെന്ന്​ പ്രഖ്യാപിക്കുന്നു. രാത്രിയിൽ ഒരു കിലോ ആട്ടക്കു​േവണ്ടി അത്രയും പാവപ്പെട്ടവർ മാത്രമല്ലേ നിൽക്കൂ. അങ്ങനെ ആട്ട വാങ്ങിയവർ വീട്ടിലെത്തി അത്​ തുറന്നുനോക്കിയപ്പോൾ അതിനൊപ്പം 15000 രൂപയും. അങ്ങനെ യഥാർഥ പാവങ്ങളെ കണ്ടെത്തി അവർക്ക്​ സഹായം ഉറപ്പാക്കി.’ 
സമാൻ എന്ന യുവാവി​​െൻറ ടിക്​ടോക്​ വീഡിയോയിലൂടെയാണ്​ ഇങ്ങനെയൊരു കാര്യം പ്രചരിക്കുന്നത്​. പിന്നീടത്​ സോഷ്യൽ മീഡിയ ഏറ്റെടുത്ത്​ വൈറലാക്കി. സമാൻ അമീർഖാ​​െൻറ പേര്​ എവിടെയും പറയുന്നില്ലെങ്കിലും ഷെയർ ചെയ്യപ്പെടുന്നതിനിടയിൽ എവിടെനിന്നോ അത്​ ചെയ്​തത്​ നടൻ അമീർഖാൻ ആണ്​ എന്നുകൂടി പോസ്​റ്റിൽ ​േചർക്കപ്പെട്ടു. പിന്നെ ഷെയറുകളുടെയും വാർത്തകളുടെയും പ്രവാഹമായിരുന്നു.
ഇങ്ങനെ ഒരു സംഭവം നടന്നതായി ഇൗ വീഡിയോ അല്ലാതെ മറ്റൊരു തെളിവും ഇതുവരെ പുറത്തുവന്നിട്ടില്ല. മാത്രമല്ല അമീർഖാനുമായി ബന്ധപ്പെട്ടുനടക്കുന്ന ഇൗ പ്രചാരണം വ്യാജമാണെന്നാണ്​ പ്രമുഖ ഫാക്​ട്​ ചെക്കിങ്​ വെബ്​സൈറ്റുകളും വ്യക്​തമാക്കുന്നത്​. ബോളിവുഡ്​ താരങ്ങൾ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നത്​ സാധാരണമാണ്​. പക്ഷേ സിനിമയെ വെല്ലുന്ന രീതിയിൽ നടന്ന ഇത്തരത്തിലൊരു പ്രവൃത്തിക്ക്​ തെളിവുകൾ ഒന്നുമില്ല.

2.  ഇന്ത്യൻ പതാക പുതച്ച ആൽപ്​സ്​ പർവതം

കോവിഡ്​ പ്രതിരോധത്തിനായി​  പല രാജ്യങ്ങളിലേക്കും ഹൈഡ്രോക്​സി ക്ലോറോക്വിൻ ടാബ്​ലറ്റ്​ ഇന്ത്യ കയറ്റിയയച്ചിരുന്നു. ഇതിന്​ നരേന്ദ്ര മോദിക്ക്​ നന്ദിയറിയിച്ച്​ ആൽപ്​സി​െല മാറ്റർഹോൺ പർവതത്തെ ഇന്ത്യൻ പതാകയുടെ നിറമണിയിച്ചുവെന്ന്​ അവകാശപ്പെട്ട്​ സോഷ്യൽ മീഡിയയിൽ പോസ്​റ്റുകൾ പ്രത്യക്ഷപ്പെട്ടു.
ബി.ജെ.പി നാഷനൽ സെക്രട്ടറി ബി.എൽ. സന്തോഷ്​ ആണ്​ ഇങ്ങനെയൊരു പ്രചാരണത്തിന്​ തുടക്കമിട്ടത്​. ‘ഇന്ത്യ ഹൈഡ്രോക്​സി ക്ലോറോക്വിൻ ടാബ്​ലറ്റ് വിതരണം ചെയ്​തതിന്​ നരേന്ദ്രമോദിക്കും രാജ്യത്തിനും​ നന്ദിയറിയിച്ച്​  ആൽപ്​സി​െല മാറ്റർഹോൺ പർവതത്തിന്​ ഇന്ത്യൻ പതാകയുടെ നിറമണിയിച്ചിരിക്കുന്നു’ എന്നായിരുന്നു അദ്ദേഹത്തി​​െൻറ ട്വീറ്റ്​. സോഷ്യൽ മീഡിയയിൽ ആയിരകണക്കിനുപേർ ഇൗ പോസ്​റ്റ്​ ഷെയർ ചെയ്​തു. ചിലരത്​ വാർത്തയുമാക്കി. ഇതി​​െൻറ യഥാർഥ വസ്​തുത എന്താണ്​?.
മാറ്റർഹോൺ പർവതത്തിൽ ഇന്ത്യൻ പതാക തെളിയിച്ചു എന്ന കാര്യം സത്യമാണ്​. പക്ഷേ അതി​​െൻറ സന്ദർഭമാണ്​ ശ്രദ്ധിക്കേണ്ടത്​. കോവിഡിനെതിരെയുള്ള പ്രവർത്തനങ്ങളിൽ വിവിധ രാജ്യങ്ങൾക്ക്​ പിന്തുണ അർപ്പിച്ചുകൊണ്ട്​ ആൽപ്​സ്​ പർവത നിരയിലെ മെറ്റർ ഹോൺ കൊടുമുടിയെ വിവിധ രാജ്യങ്ങളുടെ പതാകയുടെ നിറമണിയിക്കുന്നത്​ മാർച്ച്​ അവസാനം തുടങ്ങിയതാണ്​. പ്രോജക്​ടർ ഉപയോഗിച്ച്​ പ്രകാശം ചൊരിഞ്ഞാണ്​ പതാകകളുണ്ടാക്കുന്നത്​. ഇതുവരെ നിരവധി രാജ്യങ്ങളുടെ പതാകകൾ കൊടുമുടിയിൽ തെളിയിച്ചുകഴിഞ്ഞു. അക്കൂട്ടത്തിലൊന്ന്​​ ഇന്ത്യയുടേതാണ്​. അല്ലാതെ ഹൈഡ്രോക്​സി ക്ലോറോക്വിൻ ടാബ്​ലറ്റ് വിതരണവുമായി ഇതിന്​ യാതൊരു ബന്ധവുമില്ല. കോവിഡിനെതിരെ പൊരുതുന്ന ഇന്ത്യൻ ജനതക്ക്​ െഎക്യദാർഢ്യം പ്രഖ്യാപിക്കുകയായിരുന്നു സ്വിറ്റ്​സർലൻഡ്​. ടാബ്​ലറ്റ് വിതരണവുമായി ബന്ധപ്പെട്ട്​ മുതലെടുപ്പ്​ നടത്താൻ ബി.​ജെ.പി ശ്രമിക്കുന്നത്​ ഇത്​ ആദ്യമായിട്ടല്ല എന്നുകൂടി ഒാർത്തിരിക്കണം.

3. ട്രംപും കൊറോണ ചികിത്സയും
കോവിഡ്​ 19 രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ്​ യു.എസ്​. പക്ഷേ അതി​​െൻറ അഹംഭാവമൊന്നും ​ട്രംപിനില്ല. അതുകൊണ്ടാവണം കോവിഡിന്​ ഇങ്ങനെചില പുതിയ ചികിത്സാ മാർഗങ്ങൾ അദ്ദേഹം നിർദേശിച്ചത്​.   

ഒന്നാമത്തെ ചികിത്സ ഇതാണ്​; അണുനാശിനികൾക്ക്​ കൊറോണ വൈറസി​െന നശിപ്പിക്കാൻ ശേഷിയുണ്ടെങ്കിൽ അത്​ രോഗികളുടെ ശരീരത്തിൽ കുത്തിവെച്ചാൽ സുഖപ്പെടുമല്ലോ എന്നാണ്​ ട്രംപ്​ പറയുന്നത്​.
രണ്ടാമത്തേത്​ അതിലേറെ മികച്ചത്​; അൾട്രാവയലറ്റ്​ രശ്​മികൾക്കും ശക്​തിയുള്ള മറ്റ്​ പ്രകാശങ്ങൾക്കും വൈറസിനെ തുരത്താൻ പറ്റുമെങ്കിൽ ഇൗ രശ്​മികൾ രോഗിയുടെ ശരീരത്തിലേക്ക്​ കടത്തിവിട്ട്​ വൈറസിനെ കൊല്ലാമല്ലോ എന്ന്​.
ഇൗ രണ്ട്​ വാദങ്ങളും ശാസ്​ത്രീയമായി അടിത്തറയില്ലാത്തവയാണെന്ന്​ നിരവധിതവണ ലോകാരോഗ്യ സംഘടനയടക്കം വ്യക്​തമാക്കിയതാണ്​.  അണുനാശിനികൾ ശരീരത്തിൽ കുത്തിവെക്കുന്നതുവഴി മറ്റ്​ നിരവധി അസുഖങ്ങൾ പിടി​െപടും​. ഇനി സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ്​ രശ്​മികളുടെ കാര്യമെടുത്താൽ അത്​ അണുക്കളുടെ ഡി.എൻ.എ നശിപ്പിച്ച്​ അവയെ കൊല്ലും എന്ന കാര്യം ശരിയാണ്​. പക്ഷേ ഇത്​ നമ്മുടെ ഡി.എൻ.എക്കുകൂടി ബാധകമാണ്​ എന്നുമാത്രം.

4. കിം ജോങ്​ ഉന്നിന്​ എന്തുപറ്റി?  
ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ്​ ഉന്നാണ്​ ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്​. മാധ്യമങ്ങളും ലോകരാജ്യങ്ങളും ഒരുപോലെ കിമ്മി​​െൻറ തിരോധാനത്തിന്​ പിറകെയാണ്​ ഇപ്പോൾ. അതിനിടെ അദ്ദേഹത്തിന്​​ മസ്​തിഷ്​ക മരണം സംഭവിച്ചുവെന്ന വാർത്തകളും പുറത്തുവന്നു. ഹൃദയ ശസ്ത്രക്രിയക്കു ശേഷം കിമ്മി​​െൻറ നില അതി ഗുരുതരമായി തുടരുകയാണെന്ന്​ അന്താരാഷ്​ട്ര മാധ്യമങ്ങളും റിപ്പോർട്ട്​ ചെയ്​തു. എന്നാൽ കിം ചില പൊതുപരിപാടികൾ പ​െങ്കടുത്തു എന്ന വാർത്തകളും ചിലർ പുറത്തുവിടുന്നുണ്ട്​. എന്താണ്​ കിം ജോങ്​ ഉന്നിന്​ സംഭവിച്ചത്​? 
കിം ജോങ്​ ഉൻ മരിച്ചു എന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിലും ചില മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്​ഫോമുകളിൽ ഇതുമായി ബന്ധപ്പെട്ട ചില ചിത്രങ്ങളും പ്രചരിച്ചു. മരിച്ചുകിടക്കുന്ന കിമ്മി​​െൻറ ചിത്രമാണ്​ അതി​ൽ ഒന്ന്​. ഇതിനുപുറമെ മരണം സഹോദരി സ്​ഥിരീകരിച്ചുവെന്നുകാണിക്കുന്ന സോഷ്യൽമീഡിയ സ്​ക്രീൻഷോട്ടുകളും, ലൈവ്​ സ്​ട്രീമിങ്ങുകളും വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. മരണത്തിൽ മനംനൊന്ത്​ ആളുകൾ കരയുന്നുവെന്നുപറഞ്ഞുകൊണ്ടുള്ള ചിത്രങ്ങളും ഇക്കൂട്ടത്തിൽ പെടും. ശവസംസ്​കാരച്ചടങ്ങി​​െൻറ ചിത്രങ്ങളടക്കമുണ്ട്​ ഇക്കൂട്ടത്തിൽ. ഇതെല്ലാം പ്രത്യക്ഷപ്പെട്ടത്​ ചില ഫേസ്​ബുക്​ പേജുകളിലുമാണ്​. കിമ്മി​​െൻറ പിൻഗാമിയായി സഹോദരി കിം യോ ജാങ്​ വരുന്നു എന്ന വാർത്തകളും അതിനിടെ വന്നു. കിം ജോങ്​ ഉൻ മരിച്ചോ ഇല്ലയോ എന്നുപറയാൻ കഴിയില്ല. പക്ഷേ അതുമായി ബന്ധപ്പെട്ടു പുറത്തുവന്ന ചിത്രങ്ങളെല്ലാം തികച്ചും വ്യാജമാണ്​. 

ഉത്തരകൊറിയയിൽ 2016 മുതൽ ഫേസ്​ബുക്​ നിരോധിച്ചിട്ടുണ്ട്​. അവിടെ പലയിടങ്ങളിലും ഇൻറർനെറ്റ്​ പോലും ലഭ്യമല്ല. പിന്നെ എങ്ങനെയാണ്​ ഫേസ്​ബുകിൽ ലൈവ്​ സ്​ട്രീമിങ്ങും സഹോദരിയുടെ പോസ്​റ്റുമെല്ലാം വരുന്നത്​. ഉത്തരകൊറിയയിലെ നേതാക്കൾക്ക്​ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇല്ലെന്നാണ്​ ഗൂഗിൾ നൽകുന്ന വിവരം. മാത്രമല്ല, ശവസംസ്​കാരത്തി​േൻറതായി പുറത്തുവരുന്ന ചിത്രങ്ങൾ കിമ്മി​​െൻറ പിതാവി​േൻറതാണ്​. മറ്റൊന്ന്​ സഹോദരി ഇട്ട പോസ്​റ്റ്​ എന്ന്​ പ്രചരിക്കുന്നതിൽ സഹോദര​​െൻറ പേരുപോലും തെറ്റ്​. അഭ്യൂഹങ്ങൾക്കിടയിൽ കിം ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടതായി കൊറിയൻ വാർത്താ ഏജൻസിയായ കെ.സി.എൻ.എ റിപ്പോർട്ട്​ ചെയ്​തു.

കിം ജോങ്​ ഉൻ ഇപ്പോൾ എവിടെയാണ്​ എന്ന ചർച്ചക്കിടെ മറ്റൊന്നിനുകൂടി മാധ്യമങ്ങൾ വഴിയൊരുക്കി. കിമ്മി​​െൻറ ഇളയ സഹോദരി കിം യോ ജാങ്​ ആകും അടുത്ത ഉത്തരകൊറിയൻ നേതാവ്​ എന്ന്​. അതിന്​ തെളിവായി ഭരണ രംഗത്ത്​ അവർ ഇടപെട്ട ഒാരോ മേഖലകളും അക്കമിട്ടുനിരത്തി വാർത്തയാവുകയാണ്​. അതിനിടെ കിം ചില പൊതുപരിപാടികൾ പ​െങ്കടുത്തു എന്ന വാർത്തകളും പുറത്തുവരുന്നുണ്ട്​. എല്ലാ പുകമറകളും വൈകാതെതന്നെ നീങ്ങുമെന്ന്​ പ്രതീക്ഷിക്കാം. 

Tags:    
News Summary - Fake Counter Script -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.