തെരഞ്ഞെടുപ്പ് സർവേയുടെ പേരിൽ വ്യാജ പ്രചാരണം: കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന് തമ്പാനൂർ രവി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സർവേയുടെ പേരിൽ വ്യാജ പ്രചാരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന് യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ തമ്പാനൂർ രവി. സർവെയുടെയുടെ സ്ക്രീൻ ഷോട്ട് എടുത്ത് എഡിറ്റുചെയ്ത് നടത്തുന്ന വ്യാജപ്രചരണം നടത്തുന്നതെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.

ഒരു ചാനൽ നടത്തിയ സർവേയിൽ 40.07 ശതമാനം ജനസമ്മതിയുമായി ഒന്നാമതെത്തിയ ശശി തരൂരിന്റെ ഫോട്ടോമാറ്റി, പന്ന്യൻ രവീന്ദ്രന്റെയും രാജീവ് ചന്ദ്രശേഖന്റെയും ഫോട്ടോ വച്ച് എഡിറ്റ് ചെയ്താണ് ഓൺലൈനായി പ്രചരിപ്പിക്കുന്നത്. പന്ന്യൻ രവീന്ദ്രൻ ഒന്നാമതെത്തിയതായി കാണിക്കുന്ന വ്യാജ പോസ്റ്റുകൾ ന്യൂനപക്ഷ മേഖലയിലും രാജീവ് ചന്ദ്രശേഖർ ഒന്നാമതെത്തിയതായി കാണിക്കുന്ന പോസ്റ്റുകൾ മറ്റുമേഖലകളിലും പ്രചരിപ്പിക്കുന്നു.

ഇത്തരം വ്യാജ പോസ്റ്റുകൾ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുകയാണ്. വോട്ടിങ്ങിനെ സ്വാധീനിക്കാൻ കഴിയുന്ന ഇത്തരം ഓൺലൈൻ പ്രചരണം അടിയന്തിരമായി തടയേണ്ടതാണ്. അടിയന്തിരമായി ഈ പോസ്റ്റുകളുടെ പ്രചരണം തടയുകയും വ്യാജ പോസ്റ്റുണ്ടാക്കിയവർക്കെതിരെ നടപടി എടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - Fake campaign in the name of election survey: Thambanur Ravi wants to take action against the culprits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.