ജനപക്ഷബദൽനയങ്ങൾക്ക് ജീവനക്കാർ ശക്തമായ പിന്തുണ നൽകണമെന്ന് ഇ.പി

തിരുവനന്തപുരം:ജനക്ഷേമത്തിലും വികസനത്തിലും ഊന്നിയ ഇടതു പക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ജനപക്ഷബദൽനയങ്ങൾക്ക് ജീവനക്കാർ ശക്തമായ പിന്തുണ നൽകണമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. കെ.ജി.ഒ.എ തിരുവനന്തപുരം നോർത്ത് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തീവ്രവർഗീയത വളർത്തുകയും ജനാധിപത്യത്തിനും മതനിരപേക്ഷതക്കും ഭീഷണി ഉയർത്തുകയും ചെയ്യുന്ന സാമൂഹ്യ സാഹചര്യം നേരിടാൻ എല്ലാ വിഭാഗം ജനങ്ങളുടെയും കൂട്ടായ്മ രൂപപ്പെടുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.

എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ജി.ശ്രീകുമാർ, സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി എം.മാഹീൻ,കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ സൗത്ത് സോൺ സെക്രട്ടറി ഷൈൻരാജ്,കെ.ജി.ഒ.എ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.എസ്.ആർ.മോഹനചന്ദ്രൻ, സംസ്ഥാന പ്രസിഡന്റ് ഡോ.എം.എ.നാസർ, സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി.സുധാകരൻ, സംസ്ഥാന ട്രഷറർ പി.വി.ജിൻരാജ്, സെക്രട്ടറിയേറ്റ് അംഗം സി.കെ.ഷിബു. എന്നിവർ പങ്കെടുത്തു.

Tags:    
News Summary - EP urges employees to give strong support to populist policies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.