ആലപ്പുഴ: ‘വികസനത്തിെനാരോട്ട്, സജിക്കൊരോട്ട്’ -ചെങ്ങന്നൂർ ഉപെതരഞ്ഞെടുപ്പിെല എൽ.ഡി.എഫിെൻറ പ്രധാന പ്രചാരണ മുദ്രാവാക്യമാണിത്. യു.ഡി.എഫ് സ്ഥാനാർഥി ഡി. വിജയകുമാറിെൻറ പ്രചാരണത്തിലാകെട്ട ‘നാടിെൻറ നേര് വിജയിക്കും’ എന്നതും. ‘ഇത്തവണത്തെ എെൻറ വോട്ട് മാറ്റത്തിന്’ എന്ന് എൻ.ഡി.എ സ്ഥാനാർഥി പി.എസ്. ശ്രീധരൻ പിള്ളയും പ്രചാരണം നടത്തുന്നു.
പ്രബുദ്ധ കേരളത്തിന് ചെങ്ങന്നൂർ സംഭാവന നൽകിയ രജത നക്ഷത്രം എന്ന വിശേഷണത്തോടെയാണ് എൽ.ഡി.എഫ് സജി ചെറിയാനെ അവതരിപ്പിക്കുന്നത്. ഇവർ പുറത്തിറക്കിയ ലഘുലേഖയിൽ സജി ചെങ്ങന്നൂരുകാരുടെ സ്വകാര്യ അഭിമാനമാണെന്നും അദ്ദേഹത്തിെൻറ ഇടപെടലുകളും വിവരിക്കുന്നു. വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളിലൂടെയുള്ള രാഷ്ട്രീയ പ്രവേശനം സവിസ്തരം പ്രതിപാദിക്കുന്നതോടൊപ്പം സജി ചെറിയാൻ നേതൃത്വം നൽകുന്ന കരുണ പെയിൻ ആൻഡ് പാലിയേറ്റിവിെൻറ പ്രവർത്തനങ്ങളിേലക്കുള്ള എത്തിനോട്ടവുമുണ്ട്. സജിക്ക് ലഭിച്ച അംഗീകാരം വിവരിച്ച് അതെല്ലാം ചെങ്ങന്നൂരിനുള്ളതാണെന്ന് വിശദമാക്കുന്നതോടൊപ്പം കെ.കെ. രാമചന്ദ്രൻ നായർ തുടങ്ങിവെച്ച 748 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാനും എൽ.ഡി.എഫ് സർക്കാറിൽ സമ്മർദം ചെലുത്തി ചെങ്ങന്നൂരിനെ വികസിത മണ്ഡലമാക്കി മറ്റാനും കഴിയുമെന്നാണ് അധ്യാപകരും സുഹൃത്തുക്കളും ചേർന്ന് തയാറാക്കിയ ലഘുലേഖയിൽ പറയുന്നത്.
വർഗീയതക്കും അഴിമതിക്കും രാഷ്ട്രീയ ഗുണ്ടായിസത്തിനും എതിരെ സംശുദ്ധ രാഷ്ട്രീയത്തിന് നമ്മുടെ വോട്ട് എന്നതാണ് യു.ഡി.എഫ് ബ്രോഷറിലെ മുദ്രാവാക്യം. തൊഴുകൈയുമായി നിൽക്കുന്ന സ്ഥാനാർഥിയുടെ ചിത്രത്തിനൊപ്പം വിജയകുമാർ വിജയിക്കുേമ്പാൾ ചെങ്ങന്നൂർ വിജയിക്കുമെന്ന് തലക്കെട്ട് നൽകാനും ഇലക്ഷൻ കമ്മിറ്റി മറക്കുന്നില്ല.
അതേസമയം, എൻ.ഡി.എയുടെ ലഘുലേഖയിലെ മുഖചിത്രം മുഖ്യമന്ത്രി പിണറായി വിജയേൻറതാണ്. ശൗര്യ ഭാവത്തിലുള്ള പിണറായിയുടെ ചിത്രത്തിൽ അദ്ദേഹത്തിെൻറ വായിൽനിന്ന് വരുന്ന വാക്കുകൾ എന്ന നിലയിൽ ‘കടക്ക് പുറത്ത്, നികൃഷ്ട ജീവി, എേടാ ഗോപാലകൃഷ്ണാ, ഒരു ചുക്കും അറിയില്ല, പരനാറി തുടങ്ങിയവ ഗ്രാഫിക്സിൽ നൽകിയിട്ടുണ്ട്. ഒപ്പം ശരിപ്പെടുത്തലിെൻറയും ഒത്തുതീർപ്പിെൻറയും രണ്ട് വർഷങ്ങൾ എന്ന വലിയ തലക്കെട്ടും.
സ്ഥാനാർഥി ശ്രീധരൻ പിള്ളയെക്കുറിച്ചുള്ള വിവരണങ്ങൾക്ക് പകരം അട്ടപ്പാടിയിൽ കൊലചെയ്യപ്പെട്ട ആദിവാസി യുവാവ് മധു, നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയുടെ മാതാവ് മഹിജയെ പൊലീസ് വലിച്ചിഴക്കുന്ന ചിത്രം, സി.പി.എം നേതാവ് ഗർഭിണിയുടെ വയറ്റിൽ ചവിട്ടുന്നതിെൻറ രേഖാചിത്രം തുടങ്ങിയവയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.