ന്യൂഡൽഹി: ഇലക്ട്രോണിക് യന്ത്രം മാറ്റി ബാലറ്റ് പേപ്പർ തിരിച്ചുകൊണ്ടുവരണമെന്ന പ്രതിപക്ഷത്തിെൻറ പൊതുനിലപാടിൽ മലക്കംമറിഞ്ഞ് സി.പി.എം. ലോക്സഭ തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ സമ്പ്രദായം നടപ്പാക്കാൻ സമയം കിട്ടില്ലെന്നും വോട്ടുയന്ത്രത്തിൽ വിവിപാറ്റ് ഘടിപ്പിച്ചാൽ മതിയെന്നുമാണ് പുതിയ നിലപാട്. വോട്ടുയന്ത്രത്തിലെ തിരിമറി സാധ്യത ചൂണ്ടിക്കാട്ടി കോൺഗ്രസും തൃണമൂൽ കോൺഗ്രസും അടക്കം വിവിധ പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പു കമീഷനെ സമീപിക്കാനിരിക്കെയാണ് സി.പി.എമ്മിെൻറ മനംമാറ്റം. ബാലറ്റ് േപപ്പർ സമ്പ്രദായം തിരിച്ചുകൊണ്ടുവരാനുള്ള പ്രതിപക്ഷ നീക്കത്തിെൻറ മുൻനിരയിൽ പശ്ചിമ ബംഗാളിലെ രാഷ്ട്രീയ ശത്രുവായ തൃണമൂൽ കോൺഗ്രസാണ്.
വോട്ടുയന്ത്രം മാറ്റേണ്ടതില്ലെന്ന സമീപനത്തിന് ഇതും ഒരു കാരണമാണ്. ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രമാണ് ബാക്കി. ഇൗ ഘട്ടത്തിൽ ബാലറ്റിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെടുന്നത് തെരഞ്ഞെടുപ്പു നടപടികൾ വൈകാൻ കാരണമാക്കുമെന്ന് വെള്ളിയാഴ്ച നടന്ന സി.പി.എം പോളിറ്റ് ബ്യൂറോ യോഗം വിലയിരുത്തി. ബാലറ്റ് പേപ്പറിെൻറ അച്ചടി മുതൽ വോെട്ടണ്ണൽ വരെ കാലതാമസമുണ്ടാകും. വോട്ടു ചെയ്തതിെൻറ രസീത് ലഭ്യമാക്കുന്ന വിവിപാറ്റ്, വോട്ടുയന്ത്രത്തിൽ ഘടിപ്പിച്ച് കഴിയുന്നത്ര കുറ്റമറ്റതാക്കാനാണ് ഇൗ ഘട്ടത്തിൽ ശ്രമിക്കേണ്ടത്.തെരഞ്ഞെടുപ്പു പരിഷ്കരണത്തിെൻറ കാര്യത്തിൽ സി.പി.എം പുതിയ നയം രൂപപ്പെടുത്തുകയാണ്. നയത്തിന് േപാളിറ്റ് ബ്യൂറോ ശനിയാഴ്ച അന്തിമരൂപം നൽകും.
വിവിപാറ്റ് ഘടിപ്പിച്ച വോട്ടുയന്ത്രത്തിന് പിന്തുണ നൽകാനുള്ള തീരുമാനം അതിെൻറ ഭാഗമാണ്. തെരഞ്ഞെടുപ്പ് കമീഷെൻറ പരിഷ്കരണമടക്കം മറ്റു നിർദേശങ്ങളും പാർട്ടി മുന്നോട്ടുവെക്കും. വോട്ടുയന്ത്രത്തെ വിശ്വസിക്കാൻ പറ്റില്ലെന്നും ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്നും കഴിഞ്ഞവർഷം ഏപ്രിലിൽ വിവിധ പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പു കമീഷനോട് ആവശ്യപ്പെട്ടിരുന്നു. അക്കൂട്ടത്തിൽ സി.പി.എമ്മും ഉണ്ടായിരുന്നു.
ഇൗ ആവശ്യം ശക്തമായി ഉന്നയിക്കാനാണ് ഡൽഹിയിലെത്തിയ മമത ബാനർജിയുടെ മുൻകൈയിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ തീരുമാനിച്ചത്. സി.പി.എം എതിർപ്പ് അറിയിച്ചിരുന്നില്ല. കോൺഗ്രസിനും തൃണമൂൽ കോൺഗ്രസിനും പുറമെ ബി.എസ്.പി, സമാജ്വാദി പാർട്ടി, ഡി.എം.കെ, എൻ.സി.പി, ടി.ഡി.പി, ആർ.ജെ.ഡി, കേരള കോൺഗ്രസ് തുടങ്ങി വിവിധ പാർട്ടികളാണ് തെരഞ്ഞെടുപ്പു കമീഷനെ സമീപിക്കാനൊരുങ്ങുന്നത്. അതിനിടെയാണ് സി.പി.എം ചുവടുമാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.