കോട്ടയം: കേരള കോൺഗ്രസിെൻറ എല്ലാമെല്ലാമായ കെ.എം. മാണിയുടെ വിയോഗം കേരള കോൺഗ്രസിെന െകാണ്ടെത്തിക്കുക ചരിത്രത്തിൽ ഇതുവരെ അഭിമുഖീ കരിക്കാത്ത പ്രതിസന്ധിയിലേക്കാവുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ബാ ർകോഴ കേസിൽ മന്ത്രിസ്ഥാനം രാജിവെച്ചപ്പോഴും ലോക്സഭ തെരഞ്ഞെടു പ്പിൽ പാർട്ടി വർക്കിങ് ചെയർമാൻ പി.ജെ. ജോസഫിന് സീറ്റ് നിഷേധിച്ച പ്പോഴും കേരള കോൺഗ്രസിൽ രൂപപ്പെട്ട പ്രതിസന്ധി ചെറുതായിരുന്നില്ല.
എന്നാൽ, മാണിയുടെ വിയോഗം പാർട്ടിയിലും നേതൃസ്ഥാനങ്ങളിലും സൃഷ്ടിക്കുന്നത് രൂക്ഷകലഹം തന്നെയാകുമെന്നുറപ്പ്. സീറ്റ് നിഷേധത്തിെൻറ പേരിൽ പാർട്ടിയിെല പ്രബല വിഭാഗം ഇപ്പോഴും അസംതൃപ്തരാണ്. മാണിക്ക് പകരം നേതൃസ്ഥാനത്തേക്ക് വരാനിരിക്കുന്നത് മകനും വൈസ് ചെയർമാനുമായ ജോസ് കെ. മാണിയാണ്. എന്നാൽ, എത്രപേർ ജോസ് കെ. മാണിയുടെ നേതൃത്വം അംഗീകരിക്കുമെന്നും കണ്ടറിയണം.
മുതിർന്ന നേതാക്കളടക്കം ഭൂരിഭാഗംപേരും ശക്തമായ അമർഷത്തിലാണ്. സ്വാഭാവികമായും ജോസഫാവും അതിന് നേതൃത്വം നൽകുക. സീറ്റ് നിഷേധിച്ചപ്പോൾ മാണിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ജോസഫ് പെട്ടന്ന് പൊട്ടിത്തെറിക്കാതിരുന്നതെന്ന് അന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. അന്ന് കോൺഗ്രസ് നേതൃത്വത്തിെൻറ ഇടപെടലും ജോസഫ് അംഗീകരിച്ചു.
എന്നാൽ, മാണിയില്ലാത്ത പാർട്ടിയിൽ ഇനി പി.ജെ. ജോസഫ് ശക്തനാകും. ഇതംഗീകരിക്കാൻ ജോസ് കെ. മാണിയും മാണിയുടെ വിശ്വസ്തരും തയാറാവുകയുമില്ല. ഇത് പാർട്ടിയെ ചെന്നെത്തിക്കുക വലിയ പ്രതിസന്ധിയിലേക്കായിരിക്കും. ജോസ് കെ. മാണിയെ പിൻഗാമിയാക്കാനുള്ള ശ്രമത്തിൽ കലഹിച്ചാണ് പി.സി. ജോർജ് പുറത്തുപോയത്.
അസുഖബാധിതനായത് മുതൽ മാണിയെ അസ്വസ്ഥനാക്കിയതും പിൻഗാമി ആരെന്നതിലെ ആശങ്കയായിരുന്നു. പാർട്ടിയിലെ സീനിയറും അടുത്ത വിശ്വസ്തനുമായ സി.എഫ്. തോമസ് പോലും ജോസ് കെ. മാണിയുടെ ഇടപെടലിൽ അസ്വസ്ഥനാണ്. മാണിയില്ലാത്ത കേരള കോൺഗ്രസ് ഇനി യു.ഡി.എഫിനും തലവേദനയാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.