സി.പി.എമ്മിൽ ഇനി വിശാല ജില്ല സമിതി; യോഗ തീയതി നിശ്ചയിക്കാൻ ആദ്യ ജില്ല സെക്രട്ടേറിയറ്റ് ഇന്ന് കണ്ണൂരിൽ

ക​ണ്ണൂ​ർ: കോ​ഴി​ക്കോ​ട്ട് സ​മാ​പി​ച്ച വി​ശാ​ല സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​നു പി​ന്നാ​ലെ വി​ശാ​ല ജി​ല്ല സ​മി​തി​ക​ൾ​ക്ക് ഒ​രു​ങ്ങി സി.​പി.​എം. ഒ​ക്ടോ​ബ​ർ ര​ണ്ടാം വാ​ര​ത്തോ​ടെ അ​വ​സാ​നി​ക്കു​ന്ന വി​ശാ​ല ജി​ല്ല സ​മി​തി യോ​ഗ​ങ്ങ​ൾ തീ​പാ​റും ച​ർ​ച്ച​ക​ൾ​ക്ക് വേ​ദി​യാ​കും. ക​ണ്ണൂ​രി​ൽ വി​ശാ​ല ജി​ല്ല സ​മി​തി​യോ​ഗം തീ​രു​​മാ​നി​ക്കു​ന്ന​തി​ന് ജി​ല്ല സെ​ക്ര​​ട്ടേ​റി​യ​റ്റ് വ്യാ​ഴാ​ഴ്ച ചേ​രും. മ​റ്റു ജി​ല്ല​ക​ളി​ലും സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​കും.

വി​ശാ​ല ജി​ല്ല സ​മി​തി​യി​ൽ വെ​ക്കു​ന്ന റി​പ്പോ​ർ​ട്ടി​ന് ജി​ല്ല ക​മ്മി​റ്റി അം​ഗീ​കാ​രം നേ​ടി​യി​രി​ക്ക​ണം. സ്വാ​ഭാ​വി​ക​മാ​യും വി​ശാ​ല ജി​ല്ല സ​മി​തി​യി​ൽ ജി​ല്ല ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ​ക്ക് ച​ർ​ച്ച​ക്ക് അ​വ​സ​ര​മി​ല്ല.

ഏ​രി​യ സെ​ക്ര​ട്ട​റി​മാ​രും ഏ​രി​യ​യി​ലെ മൂ​ന്ന് മു​തി​ർ​ന്ന അം​ഗ​ങ്ങ​ളും വ​ർ​ഗ-​ബ​ഹു​ജ​ന സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളു​മാ​ണ് ച​ർ​ച്ച​യി​ൽ പ​​ങ്കെ​ടു​ക്കു​ക. പൊ​തു​വാ​യ കാ​ര്യ​ങ്ങ​ളി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യോ ചു​മ​ത​ല​യു​ള്ള​യാ​ളോ മ​റു​പ​ടി പ​റ​യും. ജി​ല്ല സെ​ക്ര​ട്ട​റി​യേ​റ്റും സം​സ്ഥാ​ന ചു​മ​ത​ല​യു​ള്ള​വ​രും ഇ​രു​ന്ന ശേ​ഷം ശാ​സ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ തീ​രു​മാ​നി​ക്കും.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നെ​തി​രാ​യ ശാ​സ​ന ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന സ​മി​തി തീ​രു​മാ​ന​ങ്ങ​ൾ വി​ശാ​ല ജി​ല്ല സ​മി​തി​ക​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യും. വി​ശാ​ല സം​സ്ഥാ​ന സ​മി​തി മാ​തൃ​ക​യി​ൽ പൊ​തു​സ​മ്മേ​ള​ന​ത്തോ​ടെ സ​മാ​പി​ക്കു​ന്ന വി​ധ​മാ​ണ് ജി​ല്ല യോ​ഗ​ങ്ങ​ളും സ​മാ​പി​ക്കു​ക.

എം.​വി. ഗോ​വി​ന്ദ​ന് ശാ​സ​ന​ക്ക് കാ​ര​ണ​മാ​യ ത​ളി​പ്പ​റ​മ്പി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ പ്ര​ശ്ന​ങ്ങ​ൾ ക​ണ്ണൂ​രി​ലും വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ക്കും. ത​ളി​പ്പ​റ​മ്പി​ൽ പി.​കെ. ശ്യാ​മ​ള​യു​ടെ പേ​ര് നി​ർ​ദേ​ശി​ച്ച ജി​ല്ല സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷി​ന് നേ​രെ​യാ​കും ക​ടു​ത്ത വി​മ​ർ​ശ​ന​മു​യ​രു​ക. ത​ളി​പ്പ​റ​മ്പി​ൽ ഒ​രു​വ​നി​ത ആ​യി​രി​ക്ക​ണം സ്ഥാ​നാ​ർ​ഥി​യെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ നി​ർ​ദേ​ശി​ച്ച​ത് ഭാ​ര്യ​ക്ക് വേ​ണ്ടി​യാ​ണെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​ണ്.

48പേ​ർ പ​​ങ്കെ​ടു​ത്ത സി.​പി.​എം ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ലം യോ​ഗ​ത്തി​ൽ ഭൂ​രി​പ​ക്ഷം​പേ​രും ശ്യാ​മ​​ള വേ​ണ്ടെ​ന്ന് നി​ർ​ദേ​ശി​ച്ചു. ശ്യാ​മ​ള വേ​ണ്ടെ​ന്നും വ​നി​ത​യാ​ണെ​ങ്കി​ൽ എ​ൻ. സു​ക​ന്യ ആ​ക​ട്ടെ​യെ​ന്നും ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റി​ലും നി​ർ​ദേ​ശ​മു​യ​ർ​ന്നു. ജി​ല്ല ക​മ്മി​റ്റി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് ന​ൽ​കി​യ പ​ട്ടി​ക​യി​ൽ​നി​ന്ന് സു​ക​ന്യ​യെ വെ​ട്ടി​യ​ത് പി​ണ​റാ​യി​യു​ടെ അ​റി​വോ​ടെ എം.​വി. ഗോ​വി​ന്ദ​നാ​ണെ​ന്നാ​ണ് പ്ര​ധാ​ന ആ​രോ​പ​ണം.

പ​യ്യ​ന്നൂ​രി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലും പി​ണ​റാ​യി-​ഗോ​വി​ന്ദ​ൻ-​കെ.​കെ. രാ​ഗേ​ഷ് ത്ര​യ​ത്തി​നു പു​റ​മെ ഇ.​പി. ജ​യ​രാ​ജ​നു​നേ​രെ​യും വി​മ​ർ​ശ​ന​മു​ണ്ട്. ഇ​തെ​ല്ലാം വി​ശാ​ല ജി​ല്ല സ​മി​തി യോ​ഗ​ത്തി​ൽ തീ​പാ​റും ച​ർ​ച്ച​ക​ൾ​ക്ക് ഇ​ട​യാ​ക്കും. ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ്-​സ​മി​തി​യി​ലെ ഒ​ഴി​വു​ക​ൾ നി​ക​ത്തി ഏ​താ​നും​പേ​രെ ഉ​ൾ​പ്പെ​ടു​ത്തും.

പി. ജയരാ​ജന്റെ വരവോടെ കണ്ണൂർ സമവാക്യം മാറും

ക​ണ്ണൂ​ർ: സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ പി. ​ജ​യ​രാ​ജ​ൻ എ​ത്തി​യ​തോ​ടെ ക​ണ്ണൂ​ർ പാ​ർ​ട്ടി​യി​ലെ സ​മ​വാ​ക്യ​ങ്ങ​ളി​ൽ മാ​റ്റം വ​രും. പി​ണ​റാ​യി വി​ജ​യ​നും എം.​വി. ഗോ​വി​ന്ദ​നും ക​ഴി​ഞ്ഞാ​ൽ ഇ.​പി. ജ​യ​രാ​ജ​ൻ, പി.​കെ. ശ്രീ​മ​തി, എം.​വി. ജ​യ​രാ​ജ​ൻ എ​ന്ന സ്ഥി​തി മാ​റി പി. ​ജ​യ​രാ​ജ​നും കെ.​കെ. ശൈ​ല​ജ​യും എ​ന്ന രീ​തി​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ എ​ത്തു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

അ​ടു​ത്ത​കാ​ലം​വ​രെ വ​ലി​യ ഒ​തു​ക്ക​ൽ നേ​രി​ട്ട പി. ​ജ​യ​രാ​ജ​നും ശൈ​ല​ജ​യും മു​ൻ​നി​ര​യി​ലേ​ക്ക് എ​ത്തു​മെ​ന്നാ​ണ് വി​ശാ​ല സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​നു​​ശേ​ഷം ല​ഭി​ക്കു​ന്ന സൂ​ച​ന. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ലും പി. ​ജ​യ​രാ​ജ​ന് നേ​രി​യ മേ​ൽ​​ക്കൈ സാ​ധ്യ​ത​യും രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ കാ​ണു​ന്നു.

ക​ണ്ണൂ​രി​ലെ വി​ശാ​ല ജി​ല്ല സ​മി​തി യോ​ഗ​ത്തി​ലെ ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷം മ​റു​പ​ടി പ​റ​യാ​ൻ ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റും സം​സ്ഥാ​ന ചു​മ​ത​ല​യു​ള്ള​വ​രും ഇ​രി​ക്കു​ന്ന യോ​ഗ​വും നി​ർ​ണാ​യ​ക​മാ​ണ്. സം​സ്ഥാ​ന നേ​താ​ക്ക​ളാ​യി പി. ​ജ​യ​രാ​ജ​ൻ, എ​ൻ. സു​ക​ന്യ എ​ന്നി​വ​രാ​ണെ​ങ്കി​ൽ ശാ​സ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളു​ണ്ടാ​കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.