വന്ദേമാതരം പൂർണമായി ആലപിക്കൽ: പാലക്കാട് നഗരസഭയിൽ ബഹളവും കയ്യാങ്കളിയും

പാലക്കാട്: വന്ദേമാതരം ആലപിച്ചതിനെച്ചൊല്ലി പാലക്കാട് നഗരസഭയിൽ ഭരണ-പ്രതിപക്ഷ ബഹളവും കയ്യാങ്കളിയും. കൗൺസിൽ യോഗം ആരംഭിക്കുന്നതിന് മുമ്പ് വന്ദേമാതരം പൂർണമായി റെക്കോർഡ് ചെയ്തത് സ്പീക്കറിലൂടെ കേൾപ്പിക്കുകയായിരുന്നു. ഈ സമയം കോൺഗ്രസ് കൗൺസിലർമാർ പുറത്തിറങ്ങി നിന്നു. പിന്നീട് സഭ ആരംഭിച്ചപ്പോൾ വന്ദേമാതരം ആലാപനത്തിൽ കോൺഗ്രസ് നിർദ്ദേശിച്ച പ്രമേയത്തിന് മേയർ അവതരണാനുമതി നിഷേധിച്ചു. ഇതോടെയാണ് ബഹളം തുടങ്ങിയത്. പിന്നീട് ഇത് ഉന്തും തള്ളുമായി കയ്യാങ്കളിയിലേക്ക് നീങ്ങി.

വന്ദേമാതരം ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്നതിനെതിരെ യു.ഡി.എഫ് - സി.പി.എം അംഗങ്ങൾ ശക്തമായി രംഗത്തെത്തുകയായിരുന്നു. വന്ദേമാതരം പൂർണമായി റെക്കോർഡ് ചെയ്തത് സ്പീക്കറിലൂടെ കേൾപ്പിക്കാൻ നേരത്തെ ഭരണസമിതി തീരുമാനിച്ചിരുന്നു. കഴിഞ്ഞ കൗൺസിലിൽ ഇത്തരത്തിൽ വന്ദേമാതരം കേൾപ്പിച്ചപ്പോൾ യു.ഡി.എഫ് ബഹിഷ്കരിക്കുകയായിരുന്നു.

ഏഴ് ദിവസം മുമ്പ് കെ-സ്മാർട്ടിലൂടെ പ്രമേയത്തിന് യു.ഡി.എഫ് അനുമതി തേടിയിരുന്നു. വിഷയത്തിൽ ജനാധിപത്യപരമായി വോട്ടെടുപ്പ് നടത്താനുള്ള അവകാശത്തെയാണ് ബി.ജെ.പി ഇല്ലാതാക്കിയതെന്ന് യു.ഡി.എഫ് ആരോപിച്ചു. ഈ വിഷയത്തിൽ തീരുമാനമായില്ലെങ്കിൽ വലിയ സമരവുമായി മുന്നോട്ടുപോവുമെന്ന് യു.ഡി.എഫ് പറഞ്ഞു. വന്ദേമാതരം ഏകപക്ഷീയമായി അടിച്ചേൽപ്പിക്കാൻ പാടില്ലെന്നും വോട്ടിങ്ങിനു ഇടണമെന്നുമാണ് യു.ഡി.എഫിന്റെ ആവശ്യം. എന്നാൽ സ്പെഷ്യൽ കൗൺസിലിൽ അജണ്ടയിലില്ലാത്ത മറ്റ് വിഷയങ്ങൾ ചർച്ചയ്ക്ക് എടുക്കാറില്ലെന്നും അതിനാലാണ് പ്രമേയത്തിന് അനുമതി നിഷേധിച്ചതെന്നുമായിരുന്നു ഭരണപക്ഷത്തിന്റെ ന്യായീകരണം.

Tags:    
News Summary - Vande Mataram- Uproar in Palakkad Municipality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.