ന്യൂഡൽഹി: വർഗീയ ശക്തികളെ തോൽപിക്കാൻ കോൺഗ്രസ് ഇതര മതേതര പാർട്ടികളുമായി സഖ്യമുണ്ടാക്കാൻ നിർദേശിക്കുന്ന സി.പി.എം രാഷ്ട്രീയ കരട് പ്രമേയം പുറത്തിറക്കി. ബി.ജെ.പിയുടെ വർഗീയ ഫാഷിസത്തെ പരാജയപ്പെടുത്തുന്നുന്നതിന് മതേതര, ജനാധിപത്യ കക്ഷികളുമായി ധാരണയാകാമെന്നാണ് പ്രമേയത്തിൽ പറയുന്നത്. അതേസമയം, കോൺഗ്രസുമായി നേരിട്ടുള്ള സഖ്യമോ ധാരണയോ പാടില്ലെന്നും പ്രമേയത്തിൽ പറയുന്നു. വർഗീയതയെ പരാജയപ്പെടുത്തുന്നതിൽ കോൺഗ്രസ് പരാജയമാണ്. അതിനാൽ കോൺഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യം പാടില്ല. പ്രാദേശിക കക്ഷികളുമായി ദേശീയ തലത്തിൽ സഖ്യം പാടില്ലെന്നും കരട് വ്യക്തമാക്കുന്നു.
ഹിന്ദുത്വ വർഗീയവാദവും ജനദ്രോഹ സാമ്പത്തിക നയങ്ങളുമായി മുന്നോട്ടു പോകുന്ന ബി.ജെ.പി സർക്കാറിനെ പരാജയപ്പെടുത്താൻ മതേതര പാർട്ടികൾ ഒരുമിച്ച് നീങ്ങണം. കേന്ദ്രസർക്കാറിെൻറയും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന സർക്കാറുകളുടെയും നവ ലിബറൽ നയങ്ങളോടാണ് സി.പി.എം പോരാടുന്നത്. വർഗീയ ശക്തിയായ ബി.ജെ.പിക്കെതിരെ ഇടതുപക്ഷ െഎക്യമാണ് സി.പി.എം ആഗ്രഹിക്കുന്നത്. താഴെ തട്ടുമുതൽ ജനങ്ങളെ ഒരുമിപ്പിക്കാനുള്ള വേദി സി.പി.എമ്മിെൻറ നേതൃത്വത്തിൽ ഉണ്ടാക്കിയെടുക്കണം.
പാർട്ടി സ്വതന്ത്രപരമായ വളർച്ചക്കും വികസനത്തിനുമാണ് മുൻഗണന നൽകുന്നത്. പാർട്ടിയെ വളർത്തുന്നതിനും ഇടതുപക്ഷ െഎക്യത്തിനുവേണ്ടിയും പ്രയ്തനിക്കേണ്ടതുണ്ട്. രാജ്യത്തെ എല്ലാ ഇടതുപക്ഷ, മതേതര^ജനാധിപത്യ പാർട്ടികളും ഒരുമിച്ച് ജനാധിപത്യ സഖ്യമായി മുന്നോട്ടു വരണം. രാഷ്ട്രീയ പ്രചരണങ്ങളിലും റാലികളിലും ഇടതുപക്ഷ ജനാധിപത്യ സഖ്യമാണ് ഉണ്ടാകേണ്ടത്. തെരെഞ്ഞടുപ്പിൽ പരാമവധി ബി.ജെ.പി വിരുദ്ധവോട്ടുകൾ നേടാൻ ശ്രമിക്കണമെന്നും പ്രമേയത്തിൽ പറയുന്നു.
വര്‍ഗീയ ഫാഷിസത്തെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ഉൾപ്പെടെ ബൂര്‍ഷ്വാ പാര്‍ട്ടികളുമായി ധാരണ വേണമെന്നാണ് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ബംഗാള്‍ ഘടകവും പി.ബിയിൽ ആവശ്യപ്പെട്ടത്. എന്നാൽ കോണ്‍ഗ്രസുമായി നേരിട്ട് സഖ്യമോ ധാരണയോ പാടില്ലെന്നാണ് പ്രകാശ് കരാട്ട് ഉൾപ്പെടെയുള്ളവർ മുന്നോട്ടുവെച്ച നിലപാട്. ഇൗ നിലപാടാണ് പിന്നീട് അംഗീകരിക്കപ്പെട്ടതും പുറത്തിറക്കിയ പ്രമേയത്തിൽ ഉൾക്കൊള്ളുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.