ഹൈദരാബാദ്: തെലങ്കാന സമരത്തിെൻറ രണസ്മരണകളിരമ്പിയ അന്തരീക്ഷത്തില്‍ മുതിര്‍ന്ന നേതാവ് മല്ലു സ്വരാജ്യം പതാക ഉയര്‍ത്തിയതോടെ സി.പി.എം 22ാം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായി. ആർ.എസ്.എസിനാല്‍ നിയന്ത്രിക്കപ്പെടുന്ന കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാറിനെ പരാജയപ്പെടുത്താനുള്ള രാഷ്ട്രീയ തന്ത്രങ്ങള്‍ക്ക് രൂപംനല്‍കലും കൊല്‍ക്കത്ത പ്ലീനം തീരുമാനം നടപ്പാക്കിയതിെൻറ വിലയിരുത്തലുമാവും അടുത്ത അഞ്ചു ദിവസങ്ങളില്‍ നടക്കുക.
മുഹമ്മദ് അമീന്‍ നഗറില്‍ സജ്ജമാക്കിയ രക്തസാക്ഷി മണ്ഡപത്തില്‍ പ്രതിനിധികള്‍ പുഷ്പാര്‍ച്ചന നടത്തി. പോളിറ്റ് ബ്യൂറോ(പി.ബി) അംഗവും മുന്‍ ത്രിപുര മുഖ്യമന്ത്രിയുമായ മണിക് സര്‍ക്കാറിെൻറ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സര്‍ക്കാറിനെ പരാജയപ്പെടുത്തുന്നതിന് മതേതര ജനാധിപത്യ ശക്തികളെ അണിനിരത്തുന്നതിനുള്ള ദിശാബോധം പാര്‍ട്ടി കോണ്‍ഗ്രസ് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിന് മാത്രമേ ബദല്‍ നയം നല്‍കാനും രാജ്യത്തിെൻറ വൈവിധ്യങ്ങള്‍ തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്താനും പോരാടുന്ന ജനതയുടെ അടുപ്പം ഊട്ടിയുറപ്പിക്കാനും കഴിയൂ. പ്രവചനാതീതമായ ദുരിതം അടിച്ചേല്‍പിക്കുന്ന നയങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്.
ഒപ്പം നമ്മുടെ സാമൂഹിക ഘടനയുടെ ഐക്യത്തെയും സമന്വയത്തെയും വെല്ലുവിളിക്കുകയും ചെയ്യുന്നു. കഠ്വ, ഉന്നാവ് ബലാത്സംഗ സംഭവങ്ങള്‍ സമൂഹത്തിെൻറ അപമാനവീകരണത്തെയാണ് വെളിപ്പെടുത്തുന്നത്. നവഉദാരീകരണ^ സാമ്പത്തിക നയങ്ങളുടെ കടന്നാക്രമണം പ്രവചനാതീത തലങ്ങളിലേക്കെത്തി. വര്‍ഗീയധ്രുവീകരണം സാമൂഹികഘടനയുടെ ഐക്യത്തെ നശിപ്പിക്കുകയാണ്. പാര്‍ലമെൻററി ജനാധിപത്യ സ്ഥാപനങ്ങള്‍ക്കും ഭരണഘടന സ്ഥാപനങ്ങള്‍ക്കും എതിരായ കടന്നാക്രമണത്തിലൂടെ ജനാധിപത്യ വിരുദ്ധ ശക്തികളെ കെട്ടഴിച്ച് വിടുകയാണ്. സ്വതന്ത്ര വിദേശനയം ഉപേക്ഷിച്ച് ആഗോളകാര്യങ്ങളില്‍ യു.എസ്-ഇസ്രായേൽ-ഇന്ത്യ അവിശുദ്ധ കൂട്ടുകെട്ട് ഉയരുകയുമാണ്. കര്‍ഷകര്‍ക്ക് ഉല്‍പാദന ചെലവിെൻറ ഒന്നര മടങ്ങ് താങ്ങുവില ഏർപ്പെടുത്തുമെന്ന സ്വന്തം പ്രഖ്യാപനം പോലും ബി.ജെ.പി സര്‍ക്കാര്‍ ലംഘിക്കുന്നു. ഗോ സംരക്ഷണത്തിെൻറ പേരില്‍ മുസ്ലിംകളെയും ദലിതരെയും തച്ചുകൊല്ലുന്നു. ഇന്ത്യന്‍ ഭരണകൂടവും കശ്മീര്‍ താഴ്വരയിലെ ജനങ്ങളും തമ്മിലുള്ള ഒറ്റപ്പെടല്‍ മുമ്പെങ്ങുമില്ലാത്ത വിധത്തിലെത്തി. ഇന്ത്യന്‍ ചരിത്രത്തെ ഹിന്ദു പുരാണമാക്കി ചുരുക്കി ^യെച്ചൂരി പറഞ്ഞു.
സംസ്ഥാനങ്ങളിലും നിന്ന് 763 പ്രതിനിധികളും 70 നിരീക്ഷകരുമാണ് പങ്കെടുക്കുന്നത്. സി.പി.ഐ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി, സി.പി.ഐ (എം.എൽ) ലിബറേഷന്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ, ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റംഗം മനോജ് ഭട്ടാചാര്യ, ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ആർ. ശിവശങ്കരന്‍, എസ്.യു.സി.ഐ പി.ബിയംഗം ആശിഷ് ഭട്ടാചാര്യ എന്നിവരും ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്തു.
ഏപ്രില്‍ 22 വരെ നടക്കുന്ന കോണ്‍ഗ്രസില്‍ ആദ്യ രണ്ട് ദിവസം കരട് രാഷ്ട്രീയ പ്രമേയ അവതരണത്തിനും ചര്‍ച്ചക്കായും മാറ്റിവെക്കും. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനായി നേതൃത്വത്തിന് ലഭിച്ച 6,000 ത്തോളം ഭേദഗതികള്‍ക്കും സി.സി അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതിനു പുറമേ കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന 763 പ്രതിനിധികള്‍ക്കും ഭേദഗതി നിര്‍ദേശിക്കാവുന്നതാണ്. രാഷ്ട്രീയ- സംഘടന റിപ്പോര്‍ട്ട് 21ന് അവതരിപ്പിക്കും. അതിന്മേല് 22 വരെ ചര്‍ച്ച തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.