കണ്ണൂർ: തളിപ്പറമ്പ് ഏരിയ കമ്മിറ്റി യോഗത്തിന് പിന്നാലെ ചേർന്ന ലോക്ക ൽ കമ്മിറ്റി യോഗങ്ങളിലും ആന്തൂർ നഗരസഭ ചെയർപേഴ്സൻ ശ്യാമളക്ക് എ തിരെ രൂക്ഷവിമർശനമുയർന്നു. വെള്ളിയാഴ്ച ചേർന്ന കോടല്ലൂർ, ബക്കളം, ആ ന്തൂർ, മോറാഴ ലോക്കൽ കമ്മിറ്റി യോഗങ്ങളിൽ പി.കെ. ശ്യാമള രാജിവെക്കണമെന്ന ആവശ്യവും യോഗങ്ങളിൽ ഉയർന്നു.
ശ്യാമളക്കെതിരെ കടുത്ത നിലപാടാണ് പല മുതിർന്ന അംഗങ്ങളും കൈക്കൊണ്ടത്. സി.പി.എം തളിപ്പറമ്പ് ഏരിയ കമ്മിറ്റിയും ശ്യാമളക്കെതിരെ കടുത്ത വിമർശനം ഉയർത്തിയിരുന്നു. പാർട്ടി കോട്ടയായ ആന്തൂരിൽ ശ്യാമള തീർത്തും ഒറ്റപ്പെട്ടുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. പാർട്ടി സെക്രേട്ടറിയറ്റ് യോഗത്തിനായി തിരുവനന്തപുരത്തായിരുന്നതിനാൽ എം.വി. ഗോവിന്ദൻ ഇന്നലെ ജില്ല സെക്രേട്ടറിയറ്റിൽ പെങ്കടുത്തില്ല.
അതിനിടെ, സാജെൻറ മരണവുമായി ബന്ധപ്പെട്ടുയർന്ന പരാതികളെക്കുറിച്ച് അന്വേഷിക്കാൻ ഡിവൈ.എസ്.പി വി.കെ കൃഷ്ണദാസിെൻറ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.