മലപ്പുറം: . എല്ലാ വലിധ എതിർപ്പുകളെയും അധികാര ദുർവിനിയോഗത്തെയും നേരിട്ട് നേടിയതാണ് വേങ്ങരയിെല തെരഞ്ഞെടുപ്പ് വിജയമെന്ന് വി.എം. സുധീരൻ. ബി.ജെ.പിയും സി.പി.എമ്മവും നടത്തിയ വർഗീയ പ്രചരണം ഗുണകരമായത് എസ്.ഡി.പി.െഎക്കാണെന്നും സുധീരൻ പറഞ്ഞു.
ബി.ജെ.പിയും സി.പി.എമ്മും ഒത്ത് വേങ്ങരയെ ലക്ഷ്യമാക്കി വാക് പോരു കളിച്ചു. ബി.ജെ.പിയുെട കുറഞ്ഞ വോട്ട് സി.പി.എമ്മിന് ലഭിച്ചു. ബി.ജെ.പിയും സി.പി.എമ്മും നടത്തിയ ഒത്തുകളിയുടെ പ്രതികരണം സി.പി.എമ്മിന് അനുകൂലമാക്കാൻ താത്കാലകമായി അവർക്ക് സാധിച്ചുവെന്നും വി.എം സുധീരൻ പറഞ്ഞു. ഇൗ വിജയവും സ്വാഭാവികമായി യു.ഡി.എഫ് വിലയിരുത്തി അതിെൻറ അടിസ്ഥാനത്തിൽ മറ്റ് കർമ പരിപാടികൾ ആവിഷ്കരിച്ച്നടപ്പിലാക്കുമെന്നും സുധീരൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.