ഹൈദരാബാദ്: തെലങ്കാന സായുധ സമരത്തിെൻറയും നൈസാമിെൻറ ദുര്‍ഭരണത്തിന് എതിരായ പോരാട്ടത്തിെൻറയും വീരസ്മരണകള്‍ അലിഞ്ഞുചേര്‍ന്ന മണ്ണില്‍ സി.പി.എമ്മിെൻറ 22ാം പാര്‍ട്ടി കോണ്‍ഗ്രസിന് ബുധനാഴ്ച തുടക്കം. അമേരിക്കന്‍ സാമ്രാജ്യത്വത്തിന് എതിരായ നിലപാട് അരക്കിട്ട് ഉറപ്പിക്കുന്നതിനൊപ്പം മുഖ്യശത്രുവായ ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിനുള്ള രാഷ്ട്രീയ തന്ത്രങ്ങള്‍ക്കും അഞ്ചു ദിവസത്തെ സമ്മേളനം രൂപം നല്‍കും. ഒപ്പം 2015 ലെ കൊല്‍ക്കത്ത സംഘടനാ പ്ലീനത്തില്‍ എടുത്ത തീരുമാനങ്ങളുടെ നടപ്പാക്കലും കോണ്‍ഗ്രസ് വിലയിരുത്തും.
ബുധനാഴ്ച രാവിലെ 10 ന് മുഹമ്മദ് അമീന് നഗറില്‍ (ആര്.ടി.സി കലാഭവന്‍) മുതിര്‍ന്ന കമ്യൂണിസ്റ്റും തെലങ്കാന സായുധസമര സേനാനിയുമായ മല്ലു സ്വരാജ്യം പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കം കുറിക്കും. തുടര്‍ന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും. പിന്നീട് കരട് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ച് 19 വരെ ചര്‍ച്ച ചെയ്യും. 20 നാണ് രാഷ്ട്രീയ സംഘടന റിപ്പോര്‍ട്ട് അവതരണം. കോണ്‍ഗ്രസ് സമാപിക്കുന്ന 22 ന് പുതിയ ജനറല്‍ സെക്രട്ടറിയെയും കേന്ദ്ര കമ്മിറ്റിയെയും പി.ബിയെയും തെരഞ്ഞെടുക്കും. അന്ന് വൈകീട്ട് സരൂര് നഗര്‍ സ്റ്റേഡിയത്തില്‍ ആയിരങ്ങൾ അണിനിരക്കുന്ന പൊതുസമ്മേളനത്തോടെ സമ്മേളനത്തിന് കൊടിയിറങ്ങും.
പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി പോളിറ്റ് ബ്യൂറോ (പി.ബി)യോഗവും കേന്ദ്ര കമ്മിറ്റിയും ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് തെലങ്കാന സംസ്ഥാന സമിതി ഓഫിസായ എം.ബി ഭവനില്‍ ചേര്‍ന്നു. കരട് രാഷ്ട്രീയ പ്രമേയത്തില്‍ ലഭിച്ച ഭേദഗതി നിർദേശങ്ങളില്‍ അംഗീകരിക്കാനായി പി.ബി തെരഞ്ഞെടുത്തത് കേന്ദ്ര കമ്മിറ്റിക്ക് മുന്നില്‍ വെച്ചു. പാര്‍ട്ടി കോണ്‍ഗ്രസിെൻറ സ്റ്റിയറിങ് കമ്മിറ്റിയായി പി.ബിയാണ് പ്രവര്‍ത്തിക്കുന്നത്. 25 ഓളം പ്രമേയങ്ങളും സമ്മേളനം അംഗീകരിക്കും. പത്തു ലക്ഷത്തോളം അംഗങ്ങളെ പ്രതിനിധാനം ചെയ്ത് 763 പ്രതിനിധികളാണ് കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. 70 നിരീക്ഷകരും സംബന്ധിക്കുന്നുണ്ട്.
ഏറ്റവും വലിയ ഘടകങ്ങളായ കേരളത്തിലും ബംഗാളിലും നിന്നാണ് കൂടുതല്‍ പ്രതിനിധികള്‍ - 175 വീതം. ത്രിപുരയില്‍നിന്ന് 50 പേരുണ്ട്. സി.പി.ഐ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി, സി.പി.ഐ (എം.എല്‍ ലിബറേഷന്‍), ഫോര്‍വേര്‍ഡ് േബ്ലാക്ക്, ആര്.എസ്.പി, എസ്.യു.സി.ഐ എന്നീ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കള്‍ ക്ഷണിതാക്കളായി ഉദ്ഘാടന സമ്മേളനത്തില്‍ സംബന്ധിക്കും. കഴിഞ്ഞ മൂന്ന് പാര്‍ട്ടി കോണ്ഗ്രസുകളെപോലെ ഇത്തവണയും വിദേശപ്രതിനിധികളുണ്ടാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.