കൊല്ലം: കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ വ്യക്തത വേണമെന്ന് സി.പി.െഎ പാര്‍ട്ടി കോണ്‍ഗ്രസിെൻറ ഭാഗമായ ചർച്ചകളിൽ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. കോൺഗ്രസുമായി തുറന്ന മുന്നണി േവണമെന്ന അഭിപ്രായവും ഉയർന്നു. എന്നാൽ, കേരളം ഉൾപ്പെടെ ചില സംസ്ഥാന ഘടകങ്ങളിൽനിന്ന് കോൺഗ്രസ് ബന്ധം സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങളുണ്ടായി. എന്തായാലും ബി.ജെ.പി സർക്കാറിനെ അധികാരത്തിൽനിന്ന് മാറ്റിനിർത്തുന്നതിന് ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളുടെ െഎക്യവേദിയുണ്ടാകണമെന്ന കരട് രാഷ്ട്രീയ പ്രമേയത്തിലെ നിർദേശം അംഗീകരിക്കുന്ന നിലയിലാണ് ചർച്ചകൾ.
40 ഒാളം പേർ രണ്ട് ദിവസം നീളുന്ന പൊതുചർച്ചയിൽ പെങ്കടുക്കുന്നുണ്ട്. കേരളത്തിൽനിന്ന് പി. സന്തോഷ്കുമാറാണ് വെള്ളിയാഴ്ച ചർച്ചയിൽ പെങ്കടുത്തത്. കോൺഗ്രസ് ബന്ധത്തിൽ വ്യക്തത ആദ്യം ആവശ്യപ്പെട്ടതും സന്തോഷ് കുമാറാണ്. തുടർന്ന്, മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവരും ഏറ്റുപിടിച്ചു. പൊതുചർച്ചയിൽ പെങ്കടുത്ത അംഗങ്ങളിൽ ഭൂരിഭാഗവും കോൺഗ്രസുമായി അടുത്ത ബന്ധം വേണമെന്ന നിലയിലാണ് സംസാരിച്ചത്.
ഗ്രൂപ് ചർച്ചയിൽ കോൺഗ്രസ് ബന്ധത്തിൽ വ്യക്തത വേണമെന്ന് കേരളത്തില്‍നിന്ന് പങ്കെടുത്ത പി. പ്രസാദാണ് ആവശ്യപ്പെട്ടത്. കോൺഗ്രസുമായി ധാരണയാകാമെന്ന് സി.പി.എം തീരുമാനിച്ച സാഹചര്യത്തിൽ മറയില്ലാതെ തന്നെ കോൺഗ്രസുമായുള്ള ബന്ധം പ്രഖ്യാപിക്കണമെന്ന് പി. പ്രസാദ് ആവശ്യപ്പെട്ടു. എന്നാൽ, വി.എസ്. സുനിൽ കുമാറും ആർ. ലതാദേവിയും ഇതിനെ എതിർത്തു. ഇടത് ഐക്യത്തിന് വേണം പ്രഥമ പരിഗണന എന്ന നിലപാടായിരുന്നു ഇരുവർക്കും. ഇതോടെ ചർച്ചയിൽ പങ്കെടുത്തവർ രണ്ടുതട്ടിലായി.
ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറയുന്ന കോണ്‍ഗ്രസ് ബന്ധം, ഇടതു ഏകീകരണം എന്നീ ആശയങ്ങളോട് സി.പി.എം തന്നെ യോജിക്കുമോയെന്ന് ഉറപ്പില്ല എന്ന ആശങ്കയും പ്രതിനിധികൾ പങ്കുെവച്ചു. 54 വർഷമായി സി.പി.ഐ മുന്നോട്ടുവെക്കുന്ന ലക്ഷ്യമാണ് ഇടത് ഏകീകരണം. ഇന്നുവരെ സി.പി.എം അതിനോട് യോജിച്ച നിലപാട് സ്വീകരിച്ചിട്ടില്ല. ഒരു സി.പി.എം നേതാവ് ഇതിനോട് യോജിച്ചതിൽ സന്തോഷമുണ്ടെന്നും പ്രതിനിധികൾ പറഞ്ഞു.
ബംഗാളിൽനിന്നുള്ള സപൻ ബാനർജി, ത്രിപുരയിൽനിന്നുള്ള രഞ്ജിത് മജുംദാർ എന്നിവർ കോണ്‍ഗ്രസ് ബന്ധം അടക്കമുള്ള നിർദേശങ്ങൾ മുന്നോട്ടുെവച്ചു. അതത് സംസ്ഥാനത്തെ സാഹചര്യം അനുസരിച്ചുള്ള രാഷ്ട്രീയ നിലപാട് സ്വീകരിക്കാമെന്ന പൊതുനിലപാടിലേക്ക് പോകാമെന്ന തീരുമാനം പാര്‍ട്ടി കോണ്‍ഗ്രസ് കൈക്കൊള്ളാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.