കൊല്ലം: സി.പി.െഎ 23ാം പാർട്ടി കോൺഗ്രസ് ബുധനാഴ്ച കൊല്ലത്ത് ആരംഭിക്കും. കയ്യൂരിൽനിന്ന് ബിനോയ് വിശ്വത്തിെൻറ നേതൃത്വത്തിൽ കൊണ്ടുവരുന്ന പതാകയും ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് കെ.ആർ. ചന്ദ്രമോഹനെൻറ നേതൃത്വത്തിൽ കൊണ്ടുവരുന്ന കൊടിമരവും വയലാറിൽനിന്ന് പി. പ്രസാദിെൻറ നേതൃത്വത്തിൽ കൊണ്ടുവരുന്ന ദീപശിഖയും വൈകീട്ട് അഞ്ചിന് കൊല്ലത്ത് സി.കെ. ചന്ദ്രപ്പൻ നഗറിൽ (കടപ്പാക്കട) എത്തിച്ചേരും. കഴിഞ്ഞ പാർട്ടി കോൺഗ്രസ് നടന്ന പുതുച്ചേരിയിൽനിന്ന് പാർട്ടി ദേശീയ കൗൺസിൽ അംഗം വിശ്വനാഥെൻറ നേതൃത്വത്തിൽ രക്തപതാകയും എത്തിച്ചേരും. തുടർന്ന് സി.കെ. ചന്ദ്രപ്പൻ നഗറിൽ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി പതാക ഉയർത്തും. 25ന് ഉച്ചക്ക് രണ്ടിന് പ്രതിനിധികളുടെ രജിസ്ട്രേഷൻ ആരംഭിക്കും. ദേശീയ എക്സിക്യൂട്ടിവ് അംഗങ്ങളും കൺട്രോൾ കമീഷൻ അംഗങ്ങളും അടക്കം 900 പ്രതിനിധികൾ പാർട്ടി കോൺഗ്രസിൽ പെങ്കടുക്കും.
26ന് രാവിലെ 10ന് എ.ബി. ബർദൻ നഗറിൽ (യൂനുസ് കൺവെൻഷൻ സെൻറർ) മുതിർന്ന കമ്യൂണിസ്റ്റ് നേതാവും കേന്ദ്ര കൺട്രോൾ കമീഷൻ അംഗവുമായ സി.എ. കുര്യൻ പതാക ഉയർത്തും. 11ന് പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി ഉദ്ഘാടനം ചെയ്യും. സീതാറാം യെച്ചൂരി (സി.പി.എം), ദേബബ്രത ബിശ്വാസ് (ഫോർവേഡ് ബ്ലോക്ക്), ക്വിറ്റി ഗോസ്വാമി (ആർ.എസ്.പി), പ്രൊവാഷ് ഘോഷ് (എസ്.യു.സി.െഎ), ദീപാങ്കർ ഭട്ടാചാര്യ (സി.പി.െഎ-എം.എൽ) തുടങ്ങിയ ഇടതുപക്ഷ ദേശീയ നേതാക്കൾ ഉദ്ഘാടന സമ്മേളനത്തിൽ പെങ്കടുക്കും.
വൈകീട്ട് മൂന്നിന് തുടരുന്ന പ്രതിനിധി സമ്മേളനത്തിൽ കരട് രാഷ്ട്രീയ പ്രമേയവും കരട് രാഷ്ട്രീയ റിവ്യൂ റിപ്പോർട്ടും കരട് സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും. 27, 28 തീയതികളിൽ റിപ്പോർട്ടുകളിൻമേൽ പൊതുചർച്ചയും മൂന്ന് കമീഷനുകളായി തിരിഞ്ഞ് ചർച്ചയും നടക്കും. 28ന് ഉച്ചക്കുശേഷം ജനറൽ സെക്രട്ടറിയുടെ മറുപടിയെ തുടർന്ന് റിപ്പോർട്ടുകൾ അംഗീകരിക്കും. 29ന് രാവിലെ പുതിയ നാഷനൽ കൗൺസിലിനെയും കൺട്രോൾ കമീഷനെയും തെരഞ്ഞെടുക്കും. വൈകീട്ട് മൂന്നിന് ഒരു ലക്ഷം ചുവപ്പ് വളൻറിയർമാർ അണിനിരക്കുന്ന മാർച്ച് നടക്കും. സി.കെ. ചന്ദ്രപ്പൻ നഗറിൽ പൊതുസമ്മേളനവും ചേരും. 25 മുതൽ 29വരെ എല്ലാദിവസവും കലാപരിപാടികളും സാംസ്കാരിക സന്ധ്യയും ഉണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.