Posted On
date_range Updated On
date_range ബി.ജെ.പി ഏറ്റെടുത്തത് പരാജയപ്പെട്ട ശ്രമം –സി.പി.െഎ
ന്യൂഡൽഹി: കേരളത്തിൽ സാമുദായികധ്രുവീകരണം സൃഷ്ടിക്കുകയെന്ന സംസ്ഥാനത്തെ ആർ.എസ്.എസ്-ബി.ജെ.പി നേതാക്കളുടെ പരാജയപ്പെട്ട ശ്രമമാണ് അവരുടെ ദേശീയനേതൃത്വം ഏറ്റെടുത്തതെന്ന് സി.പി.െഎ ജനറൽ സെക്രട്ടറി സുധാകർ പ്രസാദ്.
കേരളത്തിൽ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കാനും അതുവഴി ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട എൽ.ഡി.എഫ് സർക്കാറിെനതിരെ നീങ്ങാനുമാണ് ശ്രമം.
കേരളത്തെ ദേശവിരുദ്ധ ശക്തികളുടെയും ജിഹാദികളുടെയും കേന്ദ്രമായി മുദ്രകുത്താനുള്ള നീക്കത്തിന് ആർ.എസ്.എസ്-ബി.ജെ.പിക്ക് ജനങ്ങൾ മാപ്പുനൽകിെല്ലന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.