ലഖ്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും തട്ടകമായ ഗുജറാത്തിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ വിറപ്പിച്ചതിെൻറ ആവേശത്തിൽ ഉത്തർപ്രദേശിൽ കരുത്തുകൂട്ടാൻ കോൺഗ്രസ് നീക്കം. രാജ്യത്തെ ഏറ്റവും കൂടുതൽ സീറ്റുള്ള സംസ്ഥാനത്ത് 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടി പ്രകടനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
അധ്യക്ഷ പദവി ഏറ്റെടുത്തശേഷമുള്ള ആദ്യ സന്ദർശനത്തിന് രാഹുൽ തിങ്കളാഴ്ച എത്തും. സ്വന്തം മണ്ഡലമായ അമേത്തിയിൽ ദ്വിദിന സന്ദർശനം നടത്തുന്ന അദ്ദേഹം, ഏഴിടങ്ങളിൽ റോഡ് ഷോയും നടത്തും. ഉച്ചക്ക് 12.30ന് രാഹുൽ റായ്ബറേലി വഴി സാലോനിൽ എത്തി സാലോൻ നഗരപഞ്ചായത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്യും. തുടർന്ന് അമേത്തിയിലേക്ക് പോകും. 16ന് രാവിലെ 10.30ന് മുസാഫിർഖാനയിൽ ജനസംവാദം. ഇതിനുശേഷം ജൈസ്, ജഗ്ദിശ്പുർ, മോഹൻഗഞ്ച് എന്നിവിടങ്ങൾ സന്ദർശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.