പശുക്കൾക്കായി ബി.ജെ.പി ഒന്നും ചെയ്യുന്നില്ല; പശു രാഷ്​ട്രീയം​ ഏറ്റെടുത്ത്​ കോൺഗ്രസ്​

ഭോപാൽ: തെരഞ്ഞെടുപ്പ്​ അടുത്ത മധ്യപ്രദേശിൽ ഭരണം പിടിക്കാൻ കോൺഗ്രസ്​ ശ്രമം തുടങ്ങി. ബി.ജെ.പിയിൽ നിന്ന്​ ഭരണം പിടിക്കാൻ മത്​സരിച്ച്​ ​േക്ഷത്ര സന്ദർശനം നടത്തിയ നേതാക്കൾക്ക്​ ശേഷം ഇപ്പോൾ പശു സംരക്ഷണവും കോൺഗ്രസ്​ ഏറ്റെടുത്തിരിക്കുകയാണ്​. പശു സംരക്ഷണം കോൺഗ്രസി​​​െൻറ പ്രകടനപത്രികയിലും ഇടംപിടിച്ചിരിക്കുന്നു. തുടർച്ചയായി മുന്നു തവണ ബി.ജെ.പി ഭരിച്ച സംസ്​ഥാനമാണ്​ മധ്യപ്രദേശ്​.

മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ്​ ചുമതലയുള്ള​ കോൺഗ്രസ്​ നേതാവ്​ കമൽ നാഥ്​ ഇക്കാര്യം വ്യക്​തമാക്കുകയും ചെയ്​തു. ഗഞ്ച്​ബസോഡയിൽ നടന്ന റാലിയിലാണ്​ പശുക്കളെ കുറിച്ച്​ കമൽ നാഥ്​ ഉത്​കണ്​ഠാകുലനായത്​. പശുക്കളു​െട അവസ്​ഥ നോക്കൂ. ബി.ജെ.പി ഏതുസമയവും പശുക്കളെ കുറിച്ച്​ സംസാരിക്കും. എന്നാൽ അവക്ക്​ വേണ്ടി ഒന്നും ചെയ്യില്ല. കോൺഗ്രസ്​ അധികാരത്തിലെത്തിയവൽ എല്ലാ ഗ്രാമ പഞ്ചായത്തിലും ഗോശാല നിർമിക്കും - കമൽ നാഥ്​ പറഞ്ഞു.

ഗോമാതാവി​െന കോൺഗ്രസ്​ ഇപ്പോഴെങ്കിലും ഒാർത്തത്​ നന്നായെന്ന്​ ബി.ജെ.പി സംസ്​ഥാന വാക്​താവ്​ ഡോ. ഹിതേഷ്​ ബാജ്​പെയ്​ പറഞ്ഞു. ബീഫ്​ പാർട്ടികൾ സംഘടിപ്പിച്ചവരാണ്​ കോൺഗ്രസ്​. അവർക്ക്​ പശുവി​​​െൻറ സാമൂഹിക - സാമ്പത്തിക പ്രധാന്യം അറിയില്ലെന്നും ഹിതേഷ്​ ആരോപിച്ചു.

എന്നാൽ തെരുവു കാലികളു​ടെ പ്രശ്​നങ്ങളെ കുറിച്ചാണ്​ പറഞ്ഞതെന്ന്​ കോൺഗ്രസ്​ വിശദീകരിച്ചു. ഇൗ വിഷയത്തിൽ രാഷ്​ട്രീയം കളിക്കുകയല്ല, ഇതൊരു വിശ്വാസത്തി​​​െൻറ പ്രശ്​നമാണ്​. ഗോമാതാവി​​​െൻറ അവസ്​ഥ നോക്കുക. അവർ പ്ലാസ്​റ്റിക്​ കഴിച്ച്​ മരിക്കുന്നുവെന്ന്​ കോൺഗ്രസ്​ വാക്​താവ്​ ശോഭ ഒാജ പറഞ്ഞു.

Tags:    
News Summary - Congress Presses Cow Button On Election Machine - Political News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.