Posted On
date_range Updated On
date_range മധ്യപ്രദേശിൽ ഒരു കോൺഗ്രസ് എം.എൽ.എകൂടി ബി.ജെ.പിയിൽ
ഭോപാൽ: മധ്യപ്രദേശിൽ ഒരു കോൺഗ്രസ് എം.എൽ.എകൂടി ബി.ജെ.പിയിൽ. പ്രധ്യുമൻ സിങ് ലോധിയാണ് ബി.ജെ.പിയിലേക്ക് ചേക്കേറിയത്. ചാത്തർപൂർ ജില്ലയിലെ ബഡാമൽഹിറ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയാണ്. ബി.ജെ.പി സംസ്ഥാന ആസ്ഥാനത്ത് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍റെ സാന്നിധ്യത്തിലാണ് അംഗത്വം എടുത്തത്.
‘ശനിയാഴ്ച ഞാൻ എം.എൽ.എ സ്ഥാനം രാജിവെച്ചു. അത് സ്വീകരിക്കുകയും ചെയ്തു. എന്‍റെ മണ്ഡലത്തിൽ ബി.ജെ.പിക്ക് മാത്രമേ വളക്കൂറുള്ളൂ എന്നും ലോധി പറഞ്ഞു.
ഇതോടെ സംസ്ഥാനത്ത് കോൺഗ്രസ് അംഗബലം 91 ആയി കുറഞ്ഞു. കഴിഞ്ഞ മാർച്ചിൽ ജ്യോതിരാദിത്യ സിന്ധ്യ 22 എം.എൽ.എമാർക്കൊപ്പം ബി.ജെ.പിയിലേക്ക് ചേക്കേറിയിരുന്നു. അതോടെ കമൽനാഥിന്‍റെ നേതൃത്വത്തിലുള്ള കോൺഗ്രസ് മന്ത്രി സഭ താഴെ വീണിരുന്നു. തുടർന്ന് മാർച്ച് 23ന് ചൗഹാൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.