കർണാടകയിലെ ആർ.ആർ നഗറിൽ കോൺഗ്രസിന് തകർപ്പൻ ജയം

ബംഗളൂരു: തിങ്കളാഴ്​ച വോ​െട്ടടുപ്പ്​ നടന്ന ബംഗളൂരു ആർ.ആർ നഗർ നിയമസഭ മണ്ഡലത്തിൽ േകാൺഗ്രസിന് തകർപ്പൻ വിജയം. 80,282 വോട്ടുകളുമായി കോൺഗ്രസി​​െൻറ സിറ്റിങ് എം.എൽ.എ മുനിരത്ന വിജയിച്ചു. പത്താം റൗണ്ട് വോട്ടെണ്ണലും പൂർത്തിയായതോടെ 46,218 വോട്ടുകളുടെ ഭൂരിപക്ഷമാണ് മുനിരത്ന നേടിയത്. 34,064 വോട്ടുകളുമായി ബി.ജെ.പി സ്ഥാനാർഥിയായ തുളസി മുനിരാജു ഗൗഡയാണ് രണ്ടാമത്. ജെ.ഡി.എസ് സ്ഥാനാർഥി ജി.എച്ച്. രാമചന്ദ്രക്ക് 23,526 വോട്ടുകളാണ് ലഭിച്ചത്. 

കോൺഗ്രസ്​ ^ ജനതാദൾ(എസ്​) സഖ്യം ഭരിക്കുന്ന കർണാടകയിൽ തെരഞ്ഞെടുപ്പ്​ മാറ്റിവെച്ച മണ്ഡലങ്ങളിലൊന്നാണ് ആർ.ആർ നഗർ (രാജരാജേശ്വരി നഗർ). വോട്ടർ തിരിച്ചറിയിൽ കാർഡ് പിടിച്ചെടുത്ത സംഭവുമായി ബന്ധപ്പെട്ടാണ് ആർ.ആർ. നഗറിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നത്. എം.എൽ.എ ന്യാമഗൗഡയുടെ മരണത്തോടെ സർക്കാറി​​​െൻറ ഭൂരിപക്ഷം 116 ആയി കുറഞ്ഞിട്ടുണ്ട്​. 

104 സീറ്റാണ്​ ബി.ജെ.​പിക്കുള്ളത്​. 77 സീറ്റ്​ കോൺഗ്രസിനും 37 സീറ്റ്​ ജെ.ഡി^എസിനുമുണ്ട്​. രണ്ട്​ സ്വതന്ത്രരുടെ പിന്തുണയും സർക്കാറിനാണ്​​. കൂടുതൽ സീറ്റ്​ വിജയിച്ച്​ സർക്കാറിനെതിരായ ഭീഷണി ഒഴിവാക്കുകയാണ്​ കോൺഗ്രസി​​​െൻറയും ജെ.ഡി^എസി​​​െൻറയും ലക്ഷ്യം. എന്തായാലും ആർ.ആർ. നഗർ സീറ്റുകൂടി നേടിയതോടെ സഖ്യസർക്കാരി​​െൻറ അംഗബലം 117 ആയി ഉയരും. 

ആർ.ആർ നഗറിൽ 2008ൽ 41.8 ശതമാനം വോ​േട്ടാടെ വിജയിച്ച ബി.ജെ.പി, ഇത്തവണ മണ്ഡലത്തിൽ കോൺഗ്രസ്​ എം.എൽ.എക്കെതിരെ കേസ്​ നിലനിൽക്കുന്നത്​ തങ്ങൾക്ക്​ അനുകൂലമാവുമെന്ന​ കണക്കുകൂട്ടിയിരുന്നു. എന്നാൽ, വോട്ടർ തിരിച്ചറിയിൽ കാർഡ് പിടിച്ചെടുത്ത സംഭവുമായി ബന്ധപ്പെട്ട് കേസ് സിറ്റിങ് എം.എൽ.എ ആയ മുനിരത്നയെ ബാധിച്ചില്ലെന്നാണ് തെരഞ്ഞെുടുപ്പ് ഫലം വ്യക്തമാക്കുന്നത്. 

കൂടാതെ ജെ.ഡി.എസ് സ്ഥാനാർഥിക്ക് 23,526 വോട്ടുകൾ മാത്രമാണ് നേടാനായത്. മണ്ഡലത്തിൽ ജെ.ഡി.എസ്, കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണക്കുമെന്ന് ഉപമുഖ്യമന്ത്രി ജി. പരമേശ്വര ഉൾപെടയുള്ളവർ വ്യക്തമാക്കിയിരുന്നു. ജെ.ഡി.എസ് സ്ഥാനാർഥിക്ക് കുറഞ്ഞ വോട്ടുകൾ ലഭിച്ചതും ഈ ധാരണ ശരിവെക്കുന്നതാണ്.

Tags:    
News Summary - Congress Leads in RR Nagar Karnataka - Political News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.