ന്യൂഡൽഹി: കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ അടുത്ത അഞ്ചു വർഷത്തെ പ്രവർത്തനങ്ങളും നയതന്ത്ര പദ്ധതികളും പ്രഖ്യാപിക്കും. നരേന്ദ്ര േമാദി സർക്കാറിെൻറ പരാജയങ്ങൾ ഉയർത്തിക്കാണിക്കുകയും പാർട്ടിയുടെ മുന്നോട്ടുള്ള വഴികൾ രൂപീകരിക്കുകയും ചെയ്യും. ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ സോണിയാ ഗാന്ധിയും സംസാരിക്കുമെന്നാണ് കരുതുന്നത്. ബി.ജെ.പി സർക്കാറിനെതിരെ കടുത്ത ആക്രമണം അഴിച്ചു വിടാനും 2019 ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പാകെ പ്രവർത്തകരെ ഉത്തേജിപ്പിക്കാനുമുള്ള പദ്ധതിയും തയാറാക്കും.
കോൺഗ്രസിെൻറ മൂന്നു ദിവസത്തെ പ്ലീനറി സമ്മേളനത്തിന് വെള്ളിയാഴ്ച ഡൽഹിയിൽ തുടക്കം കുറിച്ചു. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി യുവാക്കൾക്കും പ്രവർത്തകർക്കും അഭിപ്രായപ്രകടനത്തിന് കൂടുതൽ അവസരം നൽകുന്നതിന് പ്രത്യേക ശ്രദ്ധ നൽകുന്നു. കോൺഗ്രസ് അധ്യക്ഷനിൽ കേന്ദ്രീകരിച്ചുനിൽക്കുന്ന രീതി മാറും. പ്രവർത്തകസമിതി തെരഞ്ഞെടുപ്പ് ഉണ്ടാവില്ല. വർക്കിങ് കമ്മിറ്റിയിലേക്കുള്ള എല്ലാ അംഗങ്ങളെയും നാമനിർദേശം ചെയ്യാൻ പ്രസിഡൻറ് രാഹുൽ ഗാന്ധിയെ പ്ലീനറി അധികാരപ്പെടുത്തും.
ഒാരോ സംസ്ഥാനത്തുനിന്നും ആനുപാതിക പ്രാതിനിധ്യം നൽകി ആശയങ്ങൾ പങ്കുവെക്കാൻ അനുവദിക്കണമെന്ന് രാഹുൽ ഗാന്ധി ബന്ധപ്പെട്ടവരോട് നിർദേശിച്ചിട്ടുണ്ട്. മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്ങിെൻറ അധ്യക്ഷതയിലുള്ള രാഷ്ട്രീയ മാർഗരേഖാ സമിതി മുന്നോട്ടുവെക്കുന്ന പ്രമേയം 2019ലെ പൊതുതെരഞ്ഞെടുപ്പിൽ സ്വീകരിക്കുന്ന സഖ്യകക്ഷി സമീപനങ്ങളിലേക്കുള്ള സൂചനയാകും. കാർഷികപ്രതിസന്ധി, സാമ്പത്തികസ്ഥിതി, അഴിമതി, വനിതാക്ഷേമം, തൊഴിൽ എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിൽ പ്രത്യേക രേഖകൾ പുറത്തിറക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഇനിയേങ്ങാട്ടുള്ള മാസങ്ങളിൽ പ്രാദേശിക തലത്തിൽ പ്രചാരണം നടത്തുന്നതിനുള്ള മാർഗരേഖയാക്കി അതു മാറ്റാനാണ് നിശ്ചയിച്ചിട്ടുള്ളത്. മോദിസർക്കാറിെൻറ പ്രവർത്തന വൈകല്യങ്ങൾക്കെതിരായ പ്രമേയവും പ്ലീനറിയിൽ ഉണ്ടാകും. മോദിസർക്കാറിെൻറ രാഷ്ട്രീയത്തിനുള്ള ബദൽ സമീപനവും രൂപപ്പെടുത്തും. 1500ഒാളം എ.െഎ.സി.സി പ്രതിനിധികളാണ് പ്ലീനറി സമ്മേളനത്തിൽ പെങ്കടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.