പാലക്കാട്: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിജയത്തിെൻറ പിൻബലത്തിൽ ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്ന ബി.ജെ.പിക്ക് ആർ.എസ്.എസ് നേതൃത്വത്തിലെ ഭിന്നത വെല്ലുവിളിയാവും. ആർ.എസ്.എസിെൻറ മുതിർന്ന ഭാരവാഹികളായ രണ്ടുപേർക്കിടയിലെ കടുത്ത ഭിന്നത തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് ബി.ജെ.പി നേതൃത്വത്തിനുള്ള ആശങ്ക. ഇതിലൊരാൾ പാർട്ടി സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ച വ്യക്തികൂടിയാണ്. ഇരുവർക്കും സംഘടനയിൽ വ്യക്തമായ സ്വാധീനമുള്ളതിനാൽ ആരേയും തള്ളാനോ കൊള്ളാനോ ദേശീയനേതൃത്വത്തിനും സാധിക്കുന്നില്ല.
ആർ.എസ്.എസ് നേതൃത്വത്തിലെ വിഭാഗീയതയാണ് കേരള ബി.ജെ.പിയിലേക്കും പടർന്നിരിക്കുന്നതെന്ന് നേതാക്കൾതന്നെ സമ്മതിക്കുന്നു. മുൻകാല തെരഞ്ഞെടുപ്പ് തോൽവികൾ ബി.ജെ.പിയിലെ വിഭാഗീയത മൂലമാണെന്ന് വരുത്താൻ ആർ.എസ്.എസ് ശ്രമിക്കുന്നത് പതിവായിരുന്നു. എന്നാൽ, ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് മുമ്പുതന്നെ ബി.ജെ.പിക്ക് വയ്യാവേലിയാവുന്നത് ആർ.എസ്.എസിനകത്തെ അസ്വാരസ്യങ്ങളാണ്. പ്രശ്നങ്ങൾ പരിശോധിച്ച് ആർ.എസ്.എസ് പരിഹാരമുണ്ടാക്കണമെന്നും ബി.ജെ.പിയിൽനിന്നുള്ള ചില നേതാക്കൾ നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പിൽ കഴിഞ്ഞതവണ നേടിയതിനേക്കാൾ വോട്ട് പി.എസ്. ശ്രീധരൻപിള്ള നേടിയാൽ ആർ.എസ്.എസിലെ ഈ ചേരികളിലൊന്നിന് അംഗീകാരമായി മാറുമെന്ന വ്യാഖ്യാനത്തിനും പഴുതുണ്ടാവും. വർഷങ്ങളുടെ പഴക്കമുള്ള ആർ.എസ്.എസിലെ വിഭാഗീയത വർധിക്കുന്ന സമയത്ത് പ്രശ്നം താൽക്കാലികമായി അവസാനിപ്പിക്കലാണ് പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.