ചെങ്ങന്നൂർ: മഴ ഭീഷണിയിലും കനത്ത പോളിങ് നടന്നതോടെ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കണക്കുകൂട്ടിയും കിഴിച്ചും പ്രധാന സ്ഥാനാർഥികളും മുന്നണികളും. ഇടതു- വലതു മുന്നണികളും എൻ.ഡി.എയും വിജയപ്രതീക്ഷ പ്രകടിപ്പിക്കുേമ്പാഴും എല്ലാവരിലും ആശങ്ക നിഴലിച്ചുനിൽക്കുന്നുണ്ട്. കോട്ടയത്തെ ദുരഭിമാന കൊലയും പൊലീസിെൻറ വീഴ്ചയും െതരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്ന ആശങ്കയുമുണ്ട്.
അതേസമയം, കാര്യമായ അനിഷ്ട സംഭവങ്ങളില്ലാതെ വോെട്ടടുപ്പ് അവസാനിച്ചത് അധികൃതർക്കും പൊലീസിനും ആശ്വാസം നൽകുന്നുണ്ട്. കോട്ടയത്ത് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പിനെയും ഭരണകക്ഷിയെയും പ്രതിക്കൂട്ടിലാക്കുന്ന വാർത്തകൾ തിങ്കളാഴ്ച രാവിലെ മുതൽ ചാനലുകളിൽ പ്രത്യക്ഷപ്പെട്ടതോെടയാണ് ചെങ്ങന്നൂർ ടൗൺ ഉൾപ്പെടെ മണ്ഡലത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം സംപ്രേഷണം തടസ്സപ്പെടുത്തിയത്. ഉച്ചക്ക് ഒന്നോടെയാണ് കേബിൾ നശിപ്പിക്കപ്പെട്ടത്. ചെങ്ങന്നൂർ, ബഥേൽ ജങ്ഷൻ, ഐ.ടി.ഐ, പാണ്ടനാട്, മാന്നാർ, പരുമല, മുണ്ടൻകാവ്, മുളക്കുഴ, ആഞ്ഞിലിമൂട് തുടങ്ങി 30ലധികം സ്ഥലങ്ങളിലാണ് കേബിളുകൾ നശിപ്പിച്ചത്.
22 പ്രശ്നബാധിത ബൂത്തുകളില്‍ അതിസുരക്ഷ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും സി.പി.എം, ബി.ജെ.പി, കോണ്‍ഗ്രസ് പ്രവർത്തകര്‍ തമ്മില്‍ പലയിടങ്ങളിലും കൈയേറ്റമുണ്ടായി. ചില ബൂത്തില്‍ ക്യൂവില്‍നിന്ന അവസാന ആള്‍ക്കും അവസരം കൊടുക്കുന്നതിെൻറ ഭാഗമായി 6.30 വരെ നീണ്ടു. ഞായറാഴ്ച പകല്‍ ആരംഭിച്ച മഴ തിങ്കളാഴ്ചയും തുടര്‍ന്നതിനാല്‍ മുന്നണികള്‍ ആശങ്കയിലായിരുന്നു. സാങ്കേതിക തകരാറുകള്‍ കാരണവും വെളിച്ചക്കുറവുമൂലവും ചില ബൂത്തിലെ വോട്ടിങ് വൈകി. ചില ബൂത്തില്‍ വോട്ടര്‍മാര്‍ മഴനനഞ്ഞുനിന്ന് വോട്ട് ചെയ്യേണ്ട അവസ്ഥയും സംജാതമായിരുന്നു.
മാന്നാര്‍ എൻ.എസ്.എസ് കരയോഗം എൽ.പി.സ്കൂളില്‍ കോണ്‍ഗ്രസ്, സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം മൂത്ത് കൈയേറ്റത്തിെൻറ വക്കോളമെത്തി. പൊലീസ് ഇടപെട്ടാണ് ശാന്തമാക്കിയത്. മാന്നാര്‍ പഞ്ചായത്ത് കോണ്‍ഗ്രസ് അംഗമായ പ്രകാശ് മൂലയിലിനെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി ഉയര്‍ന്നു. പാവുക്കര മണലേല്‍ സ്കൂള്‍ ബൂത്തിലും സി.പി.എം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കൈേയറ്റവും വാഗ്വാദവും നടന്നു.
ചെങ്ങന്നൂര്‍ പാണ്ഡവന്‍പാറയിലെ ബി.ജെ.പി ബൂത്ത് ഓഫിസ് ഞായറാഴ്ച രാത്രി സി.പി.എം പ്രവര്‍ത്തകര്‍ തകര്‍ത്തെന്ന് പരാതിയുണ്ടായി. ചെറിയനാട് ചെറുവല്ലൂര്‍ പോളിങ് ബൂത്തില്‍ പുറത്തുനിന്ന് എത്തിയ സി.പി.എമ്മുകാർ വോട്ട് കാന്‍വാസ് ചെയ്യുന്നു എന്നാരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് വെണ്മണി പൊലീസ് എത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി.
കല്ലിശ്ശേരി വൊക്കേഷനൽ ഹയര്‍സെക്കൻഡറി സ്കൂളിലെ ബൂത്തില്‍ ആറ് തവണയിലേറെയാണ് വോട്ടുയന്ത്രം തകരാറിലായത്. ഇത് പരിഹരിക്കാന്‍ ഏറെ വൈകിയതിനാല്‍ ചിലര്‍ വോട്ട് രേഖപ്പെടുത്താതെ മടങ്ങി. ഇവിടെ ഉച്ചവരെ 300 വോട്ടാണ് പോള്‍ചെയ്തത്. ചിലർ വൈകീട്ട് വീണ്ടുമെത്തി വോട്ട് ചെയ്തു.
തിരുവന്‍വണ്ടൂരിലെ ഇരമല്ലിക്കര ഹിന്ദു യു.പി സ്കൂള്‍, മാന്നാര്‍ നായര്‍സമാജം, തൃക്കുരട്ടിക്കാട് ശ്രീഭുവനേശ്വരി, ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ എസ്.സി.വി സ്കൂള്‍, പേരിശ്ശേരി ഗവ. യു.പി.എസ് എന്നീ സ്കൂളുകളിലെയും വോട്ടുയന്ത്രങ്ങൾ തകരാറിലായതിനെത്തുടര്‍ന്ന് സമയം വൈകിയിരുന്നു.
പോളിങ് ശതമാനംകൂടി പരിശോധിച്ചപ്പോൾ വൻ ഭൂരിപക്ഷത്തോടെ താൻ ചെങ്ങന്നൂരിൽ വിജയിക്കുമെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. യു.ഡി.എഫിന് വൻ വിജയം ഉറപ്പാണെന്ന് സ്ഥാനാർഥി ഡി. വിജയകുമാർ പറഞ്ഞു. കേരളത്തിലെ നിയമവാഴ്ച തകർന്നിരിക്കുകയാണെന്നും ഇവിടെ ആരും സുരക്ഷിതരല്ലെന്നും കോട്ടയം സംഭവത്തിലൂടെ തെളിഞ്ഞിരിക്കുകയാണെന്ന് എൻ.ഡി.എ സ്ഥാനാർഥി പി.എസ്. ശ്രീധരൻ പിള്ള പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.