ഭോപാൽ: ജാതി ഉൾപ്പിരിവുകൾ ഏതു വഴിക്കു നീങ്ങിയാലും തെരഞ്ഞെടുപ്പു ഫലം വരുേമ്പാൾ നേട്ടം കൊയ്യുന്ന മാജിക്കിൽ പ്രതീക്ഷയർപ്പിച്ചാണ് ഇത്തവണയും ബി.ജെ.പി മധ്യപ്രദേശിൽ പോരിനിറങ്ങുന്നത്. എതിരാകുമെന്ന് ഭയപ്പെടുന്ന സാഹചര്യങ്ങൾ വരെ തന്ത്രപരമായ നീക്കങ്ങളിലൂടെ തങ്ങൾക്ക് അനുകൂലമാക്കുന്നതിൽ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ വൈദഗ്ധ്യം തെളിയിച്ചവരാണ് സംസ്ഥാനത്തെ ബി.ജെ.പി തന്ത്രജ്ഞർ.
2013ൽ ബി.ജെ.പി 22 മണ്ഡലങ്ങൾ അധികമായി നേടിയപ്പോൾ കോൺഗ്രസിന് നഷ്ടമായത് 13 സീറ്റുകളാണ്. 44.56 ശതമാനം വോട്ടുവിഹിതവുമായി 165 സീറ്റുകളാണ് 2013ൽ ബി.ജെ.പി നേടിയത്. 36.30 ശതമാനം വോട്ടുവിഹിതവും 58 സീറ്റുകളുമാണ് കോൺഗ്രസിെൻറ ബാലൻസ് ഷീറ്റ്. നാലു സീറ്റുകളാണ് നേടിയതെങ്കിലും ബി.എസ്.പിക്ക് 6.48 ശതമാനം വോട്ടുവിഹിതമുണ്ട്. മൂന്നു സീറ്റു നേടിയ സ്വതന്ത്രർ 5.42 ശതമനവും േവാട്ടു നേടി.
2008ലെ ശാക്തിക ബലാബലം ഇപ്രകാരമാണ്: ബി.ജെ.പി: 143 സീറ്റ് (വോട്ടുവിഹിതം: 37.64 ശതമാനം), കോൺഗ്രസ്: 71 സീറ്റ് (32.39 ശതമാനം), ബി.എസ്.പി: എഴു സീറ്റ് (8.97 ശതമാനം), മറ്റു പാർട്ടികൾ: ആറു സീറ്റ് (12.77 ശതമാനം). ബി.ജെ.പി-കോൺഗ്രസ് സ്വാധീനം കഴിഞ്ഞാൽ പിന്നെയുള്ള ബി.എസ്.പി, എസ്.പി, ഗോണ്ട്വാന ഗണതന്ത്ര പാർട്ടി എന്നിവക്ക് ഇത്തവണയും തങ്ങളുടേതായ മേഖലകളിൽ മാത്രമാണ് ശക്തി.
അമിത് ഷാ ഛത്തിസ്ഗഢിൽ; പുതുമുഖങ്ങളെ തേടി കോൺഗ്രസ്
റായ്പുർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി.ജെ.പി അധ്യക്ഷൻ അമിത്ഷാ ഛത്തിസ്ഗഢിൽ എത്തി. രണ്ടു ദിവസത്തെ സന്ദർശനത്തിനിടെ ബൂത്ത് അടിസ്ഥാനത്തിലുള്ള പ്രവർത്തകരുടെ നാലു യോഗങ്ങളിൽ അദ്ദേഹം പെങ്കടുക്കും. ഒരുമാസത്തിനിടെ ഇത് മൂന്നാം തവണയാണ് അമിത് ഷാ സംസ്ഥാനത്ത് എത്തുന്നത്. ശക്തമായ പോരാട്ടത്തിന് കോൺഗ്രസ് തന്ത്രങ്ങൾ മെനയുന്നതിനാൽ ഭരണം നിലനിർത്താൻ കരുതലോടെയാണ് ബി.ജെ.പി നീക്കം.
അതിനിടെ, ശക്തമായ മത്സരത്തിന് പുതുമുഖ സ്ഥാനാർഥികളെ രംഗത്തിറക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. നവംബർ 12ന് ആദ്യഘട്ട വോെട്ടടുപ്പ് നടക്കുന്ന 18 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.