കുമ്മനവും മുരളീധരനും എത്തിയില്ല; ബി.ജെ.പി കോർ കമ്മിറ്റി യോഗം മുടങ്ങി

തൃശൂർ:  അമിത്ഷായുടെ കേരള സന്ദർശനത്തിന് ‍ശേഷമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ വിളിച്ച ബി.ജെ.പി  നേതൃയോഗവും  കോർ കമ്മിറ്റി യോഗവും സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരനും വി. മുരളീധരൻ അടക്കമുള്ള നേതാക്കളും എത്താതിരുന്നതിനാൽ മുടങ്ങി.  ആർ.എസ്.എസ് ആണ്​ കോർ കമ്മിറ്റി യോഗം വിളിച്ചത്​.   ദീനദയാൽ ഉപാധ്യായ ജന്മശതാബ്​ദി ആഘോഷത്തോടനുബന്ധിച്ചുള്ള പരിശീലന ക്യാമ്പി​​െൻറ ഭാഗമായി നിശ്ചയിച്ച യോഗങ്ങളിൽ സംസ്ഥാന ജനറൽ സെക്രട്ടറിയടക്കമുള്ള നേതാക്കൾക്കെതിരെ അച്ചടക്ക നടപടി ശിപാർശ ചെയ്ത റിപ്പോർട്ട്​ ഉൾപ്പെടെ പ്രധാനവിഷയങ്ങൾ ആയിരുന്നു  ചർച്ചക്ക്​ വെച്ചിരുന്നത്​.

ജനറൽ സെക്രട്ടറിമാരായ കെ. സുരേന്ദ്രൻ, എ.എൻ. രാധാകൃഷ്ണൻ, ശോഭ സുരേന്ദ്രൻ, എം.ടി. രമേശ് എന്നിവരുടെ പ്രവർത്തനം പോരെന്ന ദേശീയ നേതൃത്വത്തി​​െൻറ വിലയിരുത്തലും ഇവരുടെ പ്രവർത്തനങ്ങളിലെ അതൃപ്തിയറിയിച്ച കുമ്മനം രാജശേഖര​​​െൻറ റിപ്പോർട്ടും യോഗം ചർച്ച ചെയ്യുമെന്നായിരുന്നു പറഞ്ഞിരുന്നത്.കോർ കമ്മിറ്റിയിലെ ആർ.എസ്.എസ് പ്രതിനിധിയും സംഘടനാ സെക്രട്ടറിയുമായ എൻ. ഗണേശ് കാത്തിരുന്നിട്ടും കെ.പി. ശ്രീശൻ, കെ. സുരേന്ദ്രൻ, എ.എൻ. രാധാകൃഷ്ണൻ എന്നിവർ മാത്രമേ യോഗത്തിന്​എത്തിയിരുന്നുള്ളൂ. മറ്റുള്ളവർ വിട്ടുനിന്നത് ബോധപൂർവമാണെന്ന്​ ആക്ഷേപമുണ്ട്​. ഒടുവിൽ 25ന് കൊച്ചിയിൽ നടത്താമെന്ന തീരുമാനത്തിൽ വന്നവർ പിരിഞ്ഞു. 

വ്യാഴാഴ്ച രാത്രി നഗരത്തിലെ ഹോട്ടൽ വൃന്ദാവനിൽ നവനീതം കൾച്ചറൽ ട്രസ്​റ്റി​​െൻറ മൺസൂൺ ഫെസ്​റ്റിൽ ഡോ. ജാനകി രംഗരാജ​​​െൻറ ഭരതനാട്യം കണ്ട് വി. മുരളീധരൻ തൃശൂരിലുണ്ടായിരുന്നുവെങ്കിലും യോഗത്തിൽ പങ്കെടുക്കാൻ നിന്നില്ല. കുമ്മനം രാജശേഖരൻ എത്തില്ലെന്ന വിവരം രാവിെലപോലും ആർ.എസ്.എസ് നേതാക്കളെ അറിയിച്ചിരുന്നില്ല. നേതാക്കളില്ലാത്തതിനാൽ കോർ കമ്മിറ്റി മാറ്റിവെച്ചുവെങ്കിലും, ദീനദയാൽ ഉപാധ്യായ ജന്മശതാബ്​ദി ആഘോഷത്തോടനുബന്ധിച്ചുള്ള പരിശീലന പരിപാടിക്ക് തൃശൂരിൽ തുടക്കമിട്ടു. ജില്ല കേന്ദ്രങ്ങളിൽ പരിശീലന പരിപാടിയിൽ പങ്കെടുക്കാനുള്ള നേതാക്കൾക്ക് ഡോ. ബി. വിജയകുമാർ, പാല ജയസൂര്യൻ എന്നിവർ ക്ലാസുകളെടുത്തു. 

 


 

Tags:    
News Summary - bjp kerala core committee meeting kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.