ഭോപാൽ: മധ്യപ്രദേശിൽ ഭരണകക്ഷിയായ ബി.ജെ.പിയുടെ ചങ്കിടിപ്പ് കൂട്ടി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിെൻറ റിപ്പോർട്ട്. നിയമസഭ തെരഞ്ഞെടുപ്പിൽ വ്യക്തമായ മുൻതൂക്കത്തോടെ കോൺഗ്രസ് അധികാരത്തിൽ വരുമെന്ന്, രഹസ്യാന്വേഷണ വിഭാഗം മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന് ഒക്ടോബർ 30ന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ആകെയുള്ള 230ൽ 128 സീറ്റുകളിൽ കോൺഗ്രസിന് മുൻതൂക്കമുണ്ടെന്ന് പ്രവചിക്കുന്ന റിപ്പോർട്ട്, 92 സീറ്റുകളിലാണ് ബി.ജെ.പിക്ക് ജയം കാണുന്നത്. ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) ആറു സീറ്റുകളിലും സമാജ്വാദി പാർട്ടി (എസ്.പി) മൂന്നു സീറ്റുകളിലും ഗോണ്ട്വാന ഗണതന്ത്ര പാർട്ടി (ജി.ജി.പി) ഒരു സീറ്റിലും ജയിച്ചേക്കുമെന്നും റിപ്പോർട്ട് പറയുന്നു.
സംസ്ഥാനത്തെ 10 മന്ത്രിമാരുടെ മണ്ഡലങ്ങളിൽ പാർട്ടി ജയസാധ്യത വളരെ നേരിയതാണെന്നുള്ള നിരീക്ഷണവും ബി.ജെ.പിയെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. മുതിർന്ന മന്ത്രിമാരായ റുസ്തം സിങ്, മായ സിങ്, ഗൗരി ശങ്കർ ഷേജ്വാർ, സൂര്യപ്രകാശ് മീണ എന്നിവരെല്ലാം പരാജയഭീതിയിലാണ്. അതേസമയം, മീണ മത്സരിക്കില്ലെന്ന് മുഖ്യമന്ത്രി ചൗഹാൻ ഇതിനിടെ പ്രഖ്യാപിക്കുകയുണ്ടായി. തെൻറ ഏറ്റവുമടുത്ത അനുയായി ആയ മീണ പരാജയപ്പെേട്ടക്കുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിെൻറ റിപ്പോർട്ടിനു ശേഷമാണ് മുഖ്യമന്ത്രിയുടെ നിലപാടുമാറ്റം. മറ്റു മന്ത്രിമാരെല്ലാം ടിക്കറ്റ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും റിപ്പോർട്ടിെൻറ വെളിച്ചത്തിൽ പാർട്ടി അവരെ തഴഞ്ഞേക്കുമെന്നും സൂചനയുണ്ട്.
വിന്ധ്യ മേഖലയിലെ 30ൽ 18 സീറ്റിലും കോൺഗ്രസിനാണ് മേൽക്കൈ. ഇവിടെ ബി.ജെ.പിയുടെ സാധ്യത ഒമ്പത് സീറ്റിലൊതുങ്ങുന്നു. ബുന്ദേൽഖണ്ഡിലെ 26ൽ 13 സീറ്റുകളിൽ ബി.ജെ.പിക്ക് സാധ്യത പ്രവചിക്കുേമ്പാൾ 12 എണ്ണം കോൺഗ്രസിനും ഒരെണ്ണം എസ്.പിക്കും മുൻതൂക്കമുണ്ട്. മഹാകൊശാൽ, പഴയ മധ്യഭാരത മേഖല, മാൾവ-നിമാർ മേഖലകളിലെല്ലാം കോൺഗ്രസിെൻറ മുേന്നറ്റമാണ് രഹസ്യാന്വേഷണ വിഭാഗം പ്രവചിക്കുന്നത്. നിലവിൽ ബി.ജെ.പി 177 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.