ന്യൂഡൽഹി: ബി.ജെ.പി സർക്കാറിനു കീഴിൽ ക്രമസമാധാനം തകർന്നുവെന്നും ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കപ്പെടുകയാണെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി. ഇതിനെതിരെ എല്ലാ പാർട്ടി ഘടകങ്ങളും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.
വിദ്വേഷത്തിെൻറ അന്തരീക്ഷം മൂലം അക്രമസംഭവങ്ങൾ വർധിക്കുകയാണ്. പശുസംരക്ഷണത്തിെൻറയും സദാചാരത്തിെൻറയും പേരുപറഞ്ഞ് സ്വകാര്യ സേനകൾ അക്രമം നടത്തുന്നു. ആൾക്കൂട്ട കൊലയും കൂട്ടമാനഭംഗവും അടിക്കടി നടക്കുന്നു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം അക്രമിസംഘങ്ങൾക്ക് സംരക്ഷണം ലഭിക്കുകയാണ്.
മോദിസർക്കാറിെൻറ നാലുവർഷത്തെ ഭരണത്തിനിടയിൽ ജീവനോപാധികൾ ആക്രമിക്കപ്പെടുകയാണ്. വർഗീയ ധ്രുവീകരണവും മുസ്ലിംകൾക്കും ദലിതുകൾക്കും നേരെയുള്ള അതിക്രമങ്ങളും നിർബാധം നടക്കുന്നു. ജനാധിപത്യ, ഭരണഘടന സ്ഥാപനങ്ങൾ അവമതിക്കപ്പെടുന്നു. പെേട്രാളിയം ഉൽപന്ന വിലക്കയറ്റവും കാർഷിക മേഖലയിലെ കെടുതിയും സർക്കാർ നിർമിതമാണെന്ന് കേന്ദ്രകമ്മിറ്റി കുറ്റപ്പെടുത്തി. കോർപറേറ്റുകൾ പൊതുമുതൽ കൊള്ളയടിക്കുന്നു. രണ്ടര ലക്ഷം കോടി രൂപയുടെ കോർപറേറ്റ് വായ്പയാണ് സർക്കാർ എഴുതിത്തള്ളിയത്.
ജമ്മു-കശ്മീരിൽ പി.ഡി.പിക്കുള്ള പിന്തുണ ബി.ജെ.പി പിൻവലിച്ചത് രാഷ്ട്രീയ അസ്ഥിരത ഉണ്ടാക്കാനാണ്. സംസ്ഥാനത്തെ ബി.ജെ.പി നയത്തിെൻറ രാഷ്ട്രീയ പരാജയമാണ് പിന്തുണ പിൻവലിക്കലിൽ കാണുന്നത്. സംഭാഷണപ്രക്രിയ മുന്നോട്ടുകൊണ്ടുപോകാൻ കേന്ദ്രസർക്കാർ തയാറാകണമെന്നും കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.