ന്യൂഡൽഹി: സി.പി.എം 22ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായ സംസ്ഥാന സമ്മേളനം ആരംഭിക്കാൻ ആഴ്ചകൾ ബാക്കിനിൽക്കെ പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണെൻറ മകൻ ബിനോയിക്കെതിരായ പണം തട്ടിപ്പ് പരാതി കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളെ വെട്ടിലാക്കി. പാർട്ടി ദേശീയ നിലപാടുകളെ നിയന്ത്രിക്കുന്നതിൽ നിർണായക ശക്തിയായ കേരള ഘടകെത്ത പ്രതിരോധത്തിലാക്കുന്നതായി പരാതി. എന്നാൽ, ഇത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. ‘‘പാർട്ടിക്ക് പരാതി ലഭിച്ചിട്ടില്ല. ലഭിച്ചാൽ നോക്കാം’’ -അദ്ദേഹം വ്യക്തമാക്കി.
കോടിയേരി ബാലകൃഷ്ണെൻറ മകൻ ബിനോയ് കോടിയേരി ദുബൈയിൽ 13 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ദുബൈയിലെ ജാസ് ടൂറിസം എൽ.എൽ.സി എന്ന കമ്പനി ഉടമ യു.എ.ഇ സ്വദേശി ഹസൻ ഇസ്മാഇൗൽ അബ്ദുല്ല അൽമർസൂഖിയുടെ പരാതി. ചൊവ്വാഴ്ച പോളിറ്റ്ബ്യൂറോ യോഗം ചേർന്നിരുെന്നങ്കിലും പരാതി പരിഗണനക്ക് വന്നില്ല. തിരുവനന്തപുരം എ.കെ.ജി സെൻററിലുണ്ടായിരുന്ന പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ള, മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവർ വിഷയം സംസാരിച്ചു. മകെൻറ നിലപാട് കോടിയേരി നേതാക്കളെ ധരിപ്പിച്ചു. ഇതേതുടർന്നാണ് കോടിയേരിയും മകൻ ബിനോയിയും മാധ്യമങ്ങളോട് നിലപാട് വിശദീകരിച്ചത്.
മകനെതിരെ കേസില്ലെന്നായിരുന്നു കോടിയേരിയുടെ വിശദീകരണം. തനിക്കെതിരെ ദുൈബയില്‍ കേസില്ലെന്നും ചെക്ക് കേസ് കോടതിവഴി തീർപ്പാക്കിയതാണെന്നും ബിനോയ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പാർട്ടി അംഗത്തിനോ നേതാവിനോ എതിരായാണ് പരാതിയെങ്കിൽ നേതൃത്വത്തിന് ഇടപെടാമെന്നും ബന്ധുക്കൾക്കെതിരായ ആരോപണങ്ങളിൽ ഇടപെടുന്നതിൽ പരിമിതിയുണ്ടെന്നുമുള്ള വിശദീകരണമാണ് കേന്ദ്ര നേതാക്കൾ നൽകിയത്. കേരള നേതൃത്വത്തെ താറടിക്കാൻ ബന്ധു വിവാദങ്ങൾ ഉപയോഗിക്കുന്നുവെന്നും നേതാക്കൾക്കെതിരെ ആക്ഷേപം ഇല്ലെന്നുമുള്ള വാദമുയർത്തി പ്രതിരോധിക്കണമെന്നാണ് ധാരണ. എന്നാൽ, ബി.ജെ.പി കേന്ദ്ര നേതൃത്വം വിഷയം ഏെറ്റടുത്താൽ ദേശീയ രാഷ്ട്രീയത്തിലും സി.പി.എമ്മിന് തലവേദനയാവും. പാർട്ടി കണ്ണൂർ ജില്ല സമ്മേളനം 27ന് തുടങ്ങാനിരിക്കെയാണ് ആക്ഷേപം പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.