മുന്‍ സര്‍ക്കാറിന്‍െറ വീഴ്ചകള്‍ വിജിലന്‍സ് വീണ്ടും അന്വേഷിക്കും

കോട്ടയം: മുന്‍ സര്‍ക്കാറിന്‍െറ കാലത്തെ മുഴുവന്‍ വിവാദ ഉത്തരവുകളും ബാര്‍ കോഴയടക്കം അഴിമതി ആരോപണക്കേസുകളും മുന്‍ വിജിലന്‍സ് ഡയറക്ടര്‍മാരുടെ  അന്വേഷണപ്പിഴവുകളും വീഴ്ചകളും പുന$പരിശോധിക്കാന്‍ വിജിലന്‍സ് തീരുമാനം. ഇതു സംബന്ധിച്ചു മന്ത്രിസഭാ ഉപസമിതി കണ്ടത്തെിയ ഞെട്ടിക്കുന്ന വിവരങ്ങള്‍ പൂര്‍ണമായും വിജിലന്‍സിന് കൈമാറും.

വിന്‍സന്‍ എം. പോളും ശങ്കര്‍ റെഡ്ഡിയും ഡയറക്ടര്‍മാരായിരുന്ന കാലത്തെ പിഴവുകളും വീഴ്ചകളുമാണ് പ്രധാനമായും അന്വേഷിക്കുക. ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടേതടക്കം 30ലധികം അഴിമതിക്കേസുകളും ഇക്കാലയളവില്‍ വിജിലന്‍സില്‍ കെട്ടിക്കിടക്കുന്നുണ്ട്. ഇവയും പുന$പരിശോധിക്കും.
മന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ മുമ്പ് വിജിലന്‍സ് പരിഗണനക്കുവന്ന കേസുകള്‍ അന്വേഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. സമ്മര്‍ദത്തിന് വഴങ്ങാതെയും മുഖം നോക്കാതെയും അന്വേഷണം നടത്തണമെന്നും വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സര്‍ക്കാറിന്‍െറ പൂര്‍ണപിന്തുണയുള്ളതിനാല്‍ വരും ദിവസങ്ങളില്‍ വിജിലന്‍സ് ശക്തമായ നടപടിയുമായാകും മുന്നോട്ടുപോകുക. പുതിയ തീരുമാനം പല പ്രമുഖരുടെയും ഉറക്കം കെടുത്തുമെന്നും ഉറപ്പായിട്ടുണ്ട്. സംസ്ഥാനത്തെ പൊതുമേഖലാ കോര്‍പറേഷന്‍-ബോര്‍ഡുകളില്‍ നടന്ന വ്യാപക അഴിമതികളും വിജിലന്‍സിന്‍െറ പക്കല്‍ എത്തിയതായാണ് സൂചന. ട്രാവന്‍കൂര്‍ ടൈറ്റാനിയം, മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് അടക്കമുള്ള സ്ഥാപനങ്ങളുടെ തലപ്പത്ത് ഇരുന്നവരുടെ പേരില്‍ നിലവിലുള്ള കേസുകളും വീണ്ടും അന്വേഷിക്കും.

മുന്‍ വിജിലന്‍സ് ഡയറക്ടര്‍മാരുടെ കാലത്തെ പിഴവുകള്‍ അന്വേഷിക്കുക എന്നതിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമായും ബാര്‍ കോഴക്കേസുകളാകുമെന്ന് ഉറപ്പായിട്ടുണ്ട്. അങ്ങനെയെങ്കില്‍ മുന്‍ യു.ഡി.എഫ് സര്‍ക്കാറിലെ മന്ത്രിമാര്‍ ഉള്‍പ്പെടെ നിരവധിപേര്‍ വീണ്ടും വിജിലന്‍സ് വലയില്‍ കുരുങ്ങുമെന്നാണ് സൂചന. ഇതിനുള്ള നടപടിയെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്. എസ്.പിമാരുടെ നേതൃത്വത്തില്‍ പ്രത്യേക ടീമിനെയും നിയോഗിച്ചു. ബാര്‍കോഴ ആരോപണത്തിന് വിധേയരായ കെ. ബാബു, കെ.എം. മാണി, അടൂര്‍ പ്രകാശ് എന്നിവരെ കേന്ദ്രീകരിച്ചാകും അന്വേഷണം. വിജിലന്‍സിന്‍െറ നിയമോപദേഷ്ടാക്കളുടെ പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്നുണ്ട്. ശാസ്ത്രീയ അടിത്തറയില്ളെന്ന് പറഞ്ഞുതള്ളിയ നിരവധി കേസുകളാണ് പുന$പരിശോധനക്ക് തെരഞ്ഞെടുത്തിട്ടുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.