വോളി പരിശീലനത്തില്‍ ബഷീര്‍ പട്ടാര

വോളി പ്രേമികളെ, ബഷീർ നിങ്ങളെ കാത്തിരിക്കുന്നു

വ​ട​ക​ര: കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും വോ​ളി​ബാ​ളി​നെ നെ​ഞ്ചോ​ടു ചേ​ര്‍ത്ത് സം​സ്ഥാ​ന വോ​ളി​ബാ​ൾ അ​സോ​സി​യേ​ഷ​ന്‍ അം​ഗം ബ​ഷീ​ര്‍ പ​ട്ടാ​ര.

ക​ളി​ക്ക​ള​ങ്ങ​ൾ വീ​ണ്ടെ​ടു​ക്കാ​നും ക​ളി​ക്കാ​ന്‍ മ​ന​സ്സു​ള്ള പു​തി​യ ത​ല​മു​റ​യു​ണ്ടെ​ങ്കി​ല്‍ ഒ​പ്പം നി​ല്‍ക്കാ​നു​മു​ണ്ടെ​ന്നാ​ണ് ബ​ഷീ​ര്‍ പ​ട്ടാ​ര പ​റ​യു​ന്ന​ത്. കോ​വി​ഡ് കാ​ല​ത്ത് ആ​രോ​ഗ്യ​മാ​ണ് സ​മ്പ​ത്ത് എ​ന്ന നി​ല​യി​ല്‍ കാ​യി​ക​രം​ഗ​ത്ത് പ്രാ​ധാ​ന്യം ന​ല്‍ക​ണ​മെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​െൻറ അ​ഭി​പ്രാ​യം.

അ​തു​കൊ​ണ്ട്​ നി​ര​വ​ധി കാ​യി​ക​ക്ഷ​മ​ത ക്യാ​മ്പു​ക​ള്‍ ന​ട​ത്തി​ക്ക​ഴി​ഞ്ഞു. പു​റ​ങ്ക​ര​യി​ല്‍ നി​ര​വ​ധി ചെ​റു​പ്പ​ക്കാ​രെ വോ​ളി​ബാ​ൾ ആ​വേ​ശ​ത്തി​ലേ​ക്ക് ന​യി​ച്ച​ശേ​ഷം വ​ട​ക​ര റെ​യി​ല്‍വേ സ്​​റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തെ കാ​ടു​മൂ​ടി​യ സ്ഥ​ല​ത്ത് ഏ​റെ​ക്കാ​ല​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം വോ​ളി​ബാ​ൾ ആ​വേ​ശ​ത്തി​ന് തി​രി​കൊ​ളു​ത്തി​യി​രി​ക്കു​ക​യാ​ണ് പ​ട്ടാ​ര​യും സു​ഹൃ​ത്തു​ക്ക​ളും.

വ​ട​ക​ര റെ​യി​ൽ​വേ പൊ​ലീ​സ് ഇ​ന്‍സ്പെ​ക്ട​റാ​യ സു​നി​ല്‍ കു​മാ​റി​െൻറ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍ന്നാ​ണ് വോ​ളി​ബാ​ള്‍ താ​ര​ങ്ങ​ളു​ടെ​യും സം​ഘാ​ട​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വോ​ളി​ബാ​ള്‍ മൈ​താ​നം ഒ​രു​ങ്ങി​യ​ത്. പ​ഴ​യ​കാ​ല​ത്ത് വ​ട​ക​ര മേ​ഖ​ല​യി​ലെ ക​ളി​ക്കാ​രു​ടെ പ്ര​ധാ​ന ഇ​ട​മാ​യി​രു​ന്നു റെ​യി​ല്‍വേ ഗ്രൗ​ണ്ട്.

പി​ന്നീ​ട് റെ​യി​ല്‍വേ മ​തി​ല്‍കെ​ട്ടി തി​രി​ച്ച ശേ​ഷം ഇ​വി​ടം കാ​ടു​മൂ​ടി. ഈ ​സ്ഥ​ല​മാ​ണി​പ്പോ​ള്‍ ക​ളി​ക്ക​ള​മാ​യി വീ​ണ്ടെ​ടു​ത്ത​ത്.

Tags:    
News Summary - volley lovers basheeer is waiting for you

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.