ഇനിയുള്ള കാലം ജൈവജീവിതമാക്കാം

ചെന്നൈയിലെ പല്ലാവരത്തിനടുത്തുള്ള ഒരു ഗ്രാമത്തിലെ പൊതുകിണര്‍. അവിടുത്തെ ഏക കുടിവെള്ള സ്രോതസ്സ്. വെള്ളം ഊറിവ രുന്നതിന് നിശ്ചിത സമയം നല്‍കി രാവിലെയും വൈകിട്ടും ആറുമണിക്കാണ് ഇവിടെ വെള്ളം കോരാനാവുന്നത്. അതിന്റെ ഊഴം നറുക് കിട്ടാണ് തീരുമാനിക്കുക. 66 കുടുംബങ്ങളാണ് അവിടെയുള്ളത്. ഗ്രാമവാസികള്‍ ചേര്‍ന്ന് നറുക്കിട്ടാല്‍ 40 കുടുംബത്തിന് രാവിലേയെും 26 കുടുംബത്തിന് വൈകിട്ടുമാണ് വെള്ളം കോരാന്‍ അവസരം. ഒരു കുടുംബത്തിന് നാല് കുടം വെള്ളം മാത്രമേ ലഭിക്ക ുകയുള്ളു. ഈ വാര്‍ത്ത കേരളീയരായ നാം ഒരു കൗതുകത്തോടെയായിരിക്കും വായിച്ചുട്ടണ്ടാവുക. കാരണം 44 നദികളും നിറയെ കായല ുകളും തോടുകളാലും ചുറ്റപ്പെട്ട ജലസമൃദ്ധത്താല്‍ കഴിയുന്ന നാം അങ്ങനെയേ ചിന്തിക്കുകയുള്ളു. ഭൂമി വരണ്ടു വറ്റി ഇല് ലാതായികൊണ്ടിരിക്കുകയാണെന്ന യാഥാര്‍ത്ഥ്യം നാം മറന്നു പോകുകയാണ്. ആ അവസരത്തിലാണ് വീണ്ടും ഒരു പരിസ്ഥിതി ദിനം കൂ ടി സമാഗതമായിരിക്കുന്നത്.


കേരളം പ്രകൃതി വിഭവങ്ങളാല്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനത്തേക്കാള്‍ അനുഗ്രഹീതമായ സംസ്ഥാനമാണ്. ശുദ്ധജ ലം, ഫലഭൂയിഷ്ടമായ മണ്ണ്, ജൈവസന്പത്ത് എന്നിങ്ങനെ കേരളത്തിന് കനിഞ്ഞ് കിട്ടിയിട്ടുണ്ട്. എന്നാല്‍ മനുഷ്യന്റെ ചൂഷ ണ മനോഭാവം കൊണ്ട് സഹജമായ അലസതകൊണ്ടും പ്രകൃതിയുടെ വിഭവങ്ങളെ നശിപ്പിക്കുകയും സംരക്ഷിക്കാതിരിക്കുകയും ചെയ്തു. ജൈവസന്പത്തില്‍ വന്‍ തകര്‍ച്ചയും നേരിട്ടു. മലകളും പുഴകളും കാടുകളും നഷ്ടമായതോടെ പ്രകൃതിയുടെ നീക്കത്തെ മനുഷ ്യന് പോലും നിര്‍ണയിക്കാന്‍ പറ്റാതായി. മണ്ണിന്റെ ഘടന പോലും മാറി. മൃഗങ്ങളില്‍ മാത്രമായി ഒതുങ്ങിയിരുന്ന പല രോഗങ ്ങളും മനുഷ്യരിലേക്ക് പടര്‍ന്ന്​ മാരക രോഗമായി മാറി. മനുഷ്യന്റെ കടന്നുകയറ്റവും വെട്ടിപ്പിടിക്കലും പരിസ്ഥിതിയ െ അത്രയും കണ്ട് നാശത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. വായുവിനെ ശുദ്ധീകരിച്ചും പ്രകൃതി ദുരന്തങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കിയും ജല സംരക്ഷണവും മണ്ണ് സംരക്ഷണവും കാലാവസ്ഥ നിയന്ത്രണവുമെല്ലാം കൃത്യമായ താളത്തോടെ പരിസ്ഥിതി കൊണ്ടുപോയിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു.


ജലസംരക്ഷണം അത്യാവശ്യം

ജലസമൃദ്ധമാല്‍ ചുറ്റപ്പെട്ട കേരളത്തിലെ ജലാ ശയങ്ങള്‍ പൂര്‍ണ നാശത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. പുഴകളും കായലുകളും അവയുടെ അന്തിമാഭയമായ കടലും മനുഷ്യന്റെ ചെയ്തികളാല്‍ ദുരന്തമുഖത്താണ്. മനുഷ്യനിര്‍മിതമായ മാലിന്യങ്ങളും പ്ലാസ്റ്റിക്കുമാണ് ഇപ്പോള്‍ ജലാശത്തിലുടനീളം. ഇന്ന് കായലും പുഴയുമെല്ലാം കാണാന്‌പോള്‍ കണ്ണിന് കുളിര്‍മയുള്ള കാഴ്ചയല്ല പകരം വരാനിരിക്കുന്ന വിപത്തിന്റെ നിശ്ബദ സൂചനകളാണ്. നമ്മള്‍ കണ്ടിട്ടും പ്രതികരിക്കാത്ത ചില സത്യങ്ങള്‍. കേരളത്തിലെ പ്രധാന നദികളായ പന്പ, നിള, ചാലിയാര്‍, ഭാരതപ്പുഴ ഇവയെല്ലാം ഇന്ന് ഇല്ലാതായികൊണ്ടിരിക്കുകയാണ്. മണല്‍ വാരലും മാലിന്യം തള്ളലും മൂലം നദിയുടെ ഒഴുക്കു പോലും ഇല്ലാതായി. നദികളിലെ ജലന്‌സപത്ത് മാത്രമല്ല അതിലെ മത്സ്യങ്ങളെയും പ്രതികൂലമായി ബാധിച്ചു.

അമിതമായുള്ള ജലമൂററലും നമുക്ക് ചുറ്റും നടക്കുന്നുണ്ട്. ഇത്തരത്തില്‍ തുടര്‍ന്നാല്‍ വരും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ കടുത്ത ജലക്ഷാമം ഉണ്ടാകുമെന്ന് ഇന്റര്‍നാഷണല്‍ വാട്ടര്‍മാനേജ്‌മെന്റ് ഇന്‍സ്റ്റിസ്റ്റൂട്ടിന്റെ പഠനം സൂചിപ്പിക്കുന്നുണ്ട്. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ മൂന്നിലൊന്ന് രാജ്യങ്ങളില്‍ ജലക്ഷാമം രൂക്ഷമാകുമെന്ന് ഡയറക്ടര്‍ ഡേവിസ് സ്‌കൂളറിന്റെ പഠത്തില്‍ പറയുന്നു. ഗുജറാത്തിലെ സൗരാഷ്ട്രയില്‍ കുഴല്‍ക്കിണര്‍ വഴി അമിതമായി ജലം ഊറ്റിയതിനെ തുടര്‍ന്ന് ഉപ്പുവെള്ളം ഏഴ് കിലോമീറ്ററോളം ഉള്ളിലേക്ക് വ്യാപിച്ചു, രാജസ്ഥാനിലും, പശ്ചിമബംഗളാലുമൊക്കെ സ്ഥിതിഗതികള്‍ സമാനമാണ്. ഇത്തരത്തില്‍ തുടര്‍ന്നാല്‍ കുടിവെള്ളമില്ലാതെയാവുമെന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിഞ്ഞെങ്കില്‍ മാത്രമേ ഇനിയുള്‌ല ദിവസം നമുക്ക് മുന്നോട്ട് പോകാന്‍ കഴിയുകയുള്ളു.


ലോക ജനസംഖ്യകളില്‍ മൂന്നിലൊന്ന് വിഭാഗം ജനങ്ങളും ജീവിക്കുന്നത് കുടിവെള്ളക്ഷാമമുള്ള പ്രദേശങ്ങളിലാണെന്ന് യുണൈറ്റഡ് നാഷന്‍സ് എന്‍വിറോണ്‍മെന്റ് പ്രാോഗ്രാം പറയുന്നത്. ജലലഭ്യതയും കുടിവെള്ള ക്ഷാമവുമെല്ലാം ചര്‍ച്ചയാവുേമ്പാള്‍ ഒരു വശത്ത് രാസവളത്തിന്റെയും കീടനാശനികളുടെയും അമിതോപയോഗം ശാസ്ത്രീയമായ കക്കൂസുകളുടെ അഭാവവും കൂടിയാവു​​േമ്പാള്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാവുകയാണ് ചെയ്യുന്നത്. ജലലഭ്യതയേക്കാള്‍ പ്രധാനം ശുദ്ധജലത്തിൻെറ അഭാവം നാം ഗൗരവമായി കാണേണ്ടതാണ്. ഇടപ്പാതിയും തുലാവര്‍ഷവും നമ്മുടെ മുന്നില്‍ ഇടമുറിയാതെ പെയ്‌തൊഴിയുേമ്പാള്‍ നാം നോക്കി നില്‍ക്കാറാണ് പതിവ്. ഈ മഴയെല്ലാം കിണറിലും പുഴയിലും നിറയേണ്ടതാണെന്ന് നാം പലപ്പോഴും മറന്നു പോകുന്നു. ഇതെല്ലാം സംഭരിക്കാനും കുടിവെള്ള ക്ഷാമം പരിഹരിക്കാനും എന്തെല്ലാം മാര്‍ഗങ്ങളുണ്ട്. ഒന്നും നാം ഉപയോഗപ്പെടുത്താതെ അലസൻമാരായി നടക്കുകയാണ്.

കേരത്തിലെ ജലനിരപ്പ് മഴക്കാലത്ത് പോലും താഴ്ന്നുവരുന്നതായി പഠനങ്ങള്‍ ചൂണ്ടികാട്ടുന്നു. ഭൂമിയിലേക്ക് ജലം വേണ്ടത്ര ആഗിരണം ചെയ്യപ്പെടാത്തതാണ് പ്രശ്‌നം. മണ്ണൊലിപ്പും വനനശീകരണവും അമിതമായ ജലചൂഷണവും ഭൂജലത്തിന്റെ അളവ് കുറച്ചു വ്യാപകമായ വനനശീകരണവും വര്‍ധിച്ചു വരുന്ന ജനപ്പെരുപ്പവും മനുഷ്യന്റെ അശാസ്ത്രീയമായ ഇടപെടലും മഴവെള്ളം പാഴായി പോകുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. വികസനം പലപ്പോഴും മണ്ണിനേയും ജലത്തേയും വായുവിനെയും മലിനമാക്കുന്നുണ്ട്.

നമ്മുടെ ജലാശയങ്ങളില്‍ പ്ലാസ്റ്റിക്കും രാസമാലിന്യങ്ങളും നിറഞ്ഞിരിക്കുകയാണ്. വ്യവസായ വത്ക്കരണം മൂലം വനനശീകരണം അധികരിക്കുന്നത് വഴി അന്തരീക്ഷോഷ്മാവ് ഉയരുന്നു. ജീവനെ അപകടത്തില്‍പ്പെടുത്തുന്ന ഇത്തരം പ്രണതകള്‍ ഇനിയും തുടര്‍ന്നുകൂടാ. പുതിയ മരങ്ങള്‍ വച്ചു പിടിപ്പിച്ചും വാഹന ഉപയോഗം കുറച്ച് വായുമലിനീകരണവും തടയേണ്ടിയിരിക്കുന്നു. ഇതിലൂടെ ഊര്‍ജ്ജ സംരക്ഷണത്തിനും നാം മുന്‍കൈയെടുക്കണം.


പ്രാണവായു ഇല്ലാതാവു​​േമ്പാള്‍
ഹരിതാഭമായ കേരളം ഇല്ലായികൊണ്ടിരിക്കുകയാണെന്ന ബോധ്യം ഇന്നും നമുക്കില്ല. അത് തിരിച്ചു പിടിക്കാന്‍ കഴിയാത്തത്രയും വിധം നാശത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. ഇന്ത്യന്‍ ഭൂവിസ്തൃതിയുടെ മുപ്പത്തിരണ്ട് ശതമാനത്തോളം ഭൂനശീകരണത്തിന് വിധേയമായികൊണ്ടിരിക്കുകയാണ്. ഈ സ്ഥിതിവിശേഷം അനുദിനം വര്‍ധിച്ചു വരികയാണ്. ഇനി എത്ര പരിശ്രമിച്ചാലാണ് മണ്ണിനേയും അതിന്റെ ഗുണത്തേയും വീണ്ടെടുക്കാന്‍ കഴിയുക? ഏതൊരു വികസനത്തിനും ആദ്യം ഇരകളാവുന്നത് മരങ്ങളാണ്.

ലോകത്ത് പലതും വിപണിയായി ചുരുങ്ങുേമ്പാൾ മരങ്ങള്‍ വെറും തടിമാത്രമായി മാറുന്നു. മനുഷ്യന്റെ അവിവേകങ്ങള്‍ ഈ ഗ്രഹത്തിന്റെ സന്തുലിതാവസ്ഥയുടെ താളം തെറ്റിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എന്താണ് പരിഹാരമെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. വികസനത്തിന്റെ പേരില്‍ മരങ്ങള്‍ മുറിച്ചു മാറ്റിയാല്‍ വറ്റിവരണ്ട ഭൂമിയില്‍ ഒരു നിമിഷം പോലും നിലനില്‍പ്പുണ്ടാവില്ലെന്ന് നാം തിരിച്ചറിയണം. അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചു മാറ്റേണ്ടി വന്നേക്കാം. കാലാവസ്ഥ വ്യതിയാനം പോലും വന്നിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ മരത്തൈകള്‍ വച്ചു പിടിപ്പിച്ചേ മതിയാകൂ. മഴവെള്ളം മണ്ണിലേക്കിറങ്ങാന്‍ മരങ്ങള്‍ കൂടിയേ തീരൂ. ഒരു ചുതുരശ്ര കിലോമീറ്ററില്‍ 5000200000 ക്യൂബ് മാറ്റര്‍ വരെ ജലം സംഭരിച്ചു വയ്ക്കുന്നുണ്ട്. മണ്ണിന്റെ ജൈവാംശം വര്‍ധിപ്പിച്ചും മണ്ണൊലിപ്പ്തടഞ്ഞും സൂര്യതാപം കുറച്ചും മണ്ണിന്റെ ജീവന്‍ നിലനിര്‍ത്തുന്നു.

പരിസ്ഥിതി ദിനത്തില്‍ മൂന്നരലക്ഷം വൃക്ഷത്തൈകളുമായി വനം വകുപ്പ് മുന്നിട്ടിറങ്ങിയിട്ടുണ്ടെങ്കില്‍ പോലും അവ എന്നും നിര്‍ബന്ധമാക്കണം. പരിസ്ഥിതി ദിനത്തില്‍ മാത്രം അതിനെ കുറിച്ച് ചിന്തിച്ചാല്‍ പോരാ മറിച്ച് ഓരോ നിമിഷത്തിലും ഓരോ വ്യക്തിയും പ്രകൃതിയെ കുറിച്ച് ചിന്തിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശസ്ഥാപനങ്ങള്‍ ഇന്നിവിടങ്ങളിലെല്ലാം വൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നുണ്ട്. വിതരണം ചെയ്തതുകൊണ്ട് മാത്രമായില്ല. അത് പരിപാലിക്കുന്നുണ്ടോയെന്നുകൂടി ശ്രദ്ധിക്കണം.

ഇന്ധനങ്ങള്‍ കത്തുന്നതിലൂടെ കാര്‍ബണ്‍ വാതകങ്ങള്‍ അന്തരീക്ഷ വായുവില്‍ നിറയുന്നത് ചൂട് വര്‍ധിക്കാന്‍ കാരണമാകുന്നു. ഈ അനാവശ്യവാതകങ്ങളെ നശിപ്പിക്കാനും ഓക്‌സിജൻ പരമാവധി നിലനിര്‍ത്താനും സസ്യങ്ങള്‍ക്ക് പ്രത്യേകിച്ച് വന്‍മരങ്ങള്‍ക്ക് കഴിയും, പക്ഷേ വനനശീകരണം അതിനുള്ള സാധ്യത ഇല്ലാതാക്കുകയാണ്. മനുഷ്യന്റെ ഇടപെടലുകള്‍ക്ക് മുന്‍പ് പ്രകൃതിയിലെ സ്വാഭാവിക പ്രക്രിയകള്‍ക്കനുസരിച്ചുള്ള മാറ്റങ്ങളാണ് വന്നിരുന്നതെങ്കില്‍ , മനുഷ്യന്റെ ഇടപെടലുകളെ ആശ്രയിച്ചാണ് ഇപ്പോള്‍ ഭൂമിയിലെ നിലനില്‍പ്പ്. വരും തലമുറകള്‍ക്ക് കൂടി ഭൂമിയിലെ വിഭവങ്ങളും ഉപയോഗിക്കാവുന്ന തരത്തില്‍ ഭൂമിയെ നാം സംരക്ഷിച്ചേ മതിയാകൂ.


മരങ്ങളില്ലാതെ ഈ ലോകം തന്നെ വെല്ലുവിളി നേരിടുകയാണെന്ന് തിരിച്ചറിഞ്ഞതോടെ ഫിലിപ്പൈന്‍സ് പ്രകൃതിക്കിണങ്ങുന്ന ഒരു നിയമം പാസ്സാക്കിയിരിക്കുകയാണ്. ഫിലിപ്പൈന്‍സില്‍ ബിരുദം ലഭിക്കണമെങ്കില്‍ 10 മരം നടണമെന്നാണ് അവിടുത്തെ സര്‍ക്കാര്‍ പറയുന്നത്. കാലാവസ്ഥ മാറ്റത്തെ പ്രതിരോധിക്കുേന്നതിനും പുതുതലമുറയ്ക്ക് അവരുടെ ചുറ്റുപാടിനെ ഹരിതാഭമാക്കാനും വേണ്ടിയാണിത്. ബിരുദം വേണമെന്നുള്ള ​പ്രൈമറി സ്‌കൂള്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ എല്ലാ വിദ്യാര്‍ത്ഥികളും പത്ത് മരം വീതം നടണമെന്നാണ്. എല്ലാ വിദ്യാര്‍ത്ഥികളും ഗ്രാ​േജ്വഷന്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് പത്ത് മരം നടണമെന്നാണ് നിയമം നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.

പുതിയ നിമയത്തിലൂടെ ഓരോ വര്‍ഷവും 1750 ലക്ഷം മരമെങ്കിലും വച്ചു പിടിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. നിലവിലെ കാടുകളിലും കണ്ടല്‍ കാടുകളിലും ഖനനമേഖലയിലും അങ്ങനെ തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിലും മരങ്ങള്‍ വച്ച് പിടിപ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. ലോകത്ത് ഏറ്റവും കൂടുതല്‍ വനനശീകരണം നടക്കുന്ന രാജ്യങ്ങളിലൊന്നായി മാറിയതോടെയാണ് ഫിലീപ്പൈന്‍സ് ഇത്തരം കരുതല്‍ നടപടിക്കൊരുങ്ങിയത്. 70 ശതമാനത്തോളം മരങ്ങളുണ്ടായിരുന്ന ഫിലിപ്പൈന്‍സില്‍ 20 ശതമാനത്തോളം മരങ്ങളാണ് ഇപ്പോഴുള്ളത്. ഇതുപോലുള്ള നിയമം ഇന്ത്യയിലും നടപ്പിലാക്കിയാല്‍ ഇനിയെങ്കിലും ഓരോ കുടുംബത്തിനും സധൈര്യം ഈ ഭൂമിയില്‍ ജീവിക്കാന്‍ സാധിക്കും.

കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത്
ഓരോ വര്‍ഷം കഴിയുന്തോറും കേരളത്തിലെ കാര്‍ഷിക രംഗം ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ കൃഷിക്കാരില്‍ അരയേക്കറും ഒരേക്കറുമൊക്കെയുള്ള ചെറുകിട കര്‍ഷകരാണുള്ളത്. വര്‍ഷന്തോറും കാര്‍ഷികോല്‍പ്പാദനം കുറയുന്നതിലൂടെ ജലസ്രോതസ്സുകളും ഇല്ലാതാകുകയാണെന്ന് ഓര്‍ക്കണം. ഒരു ഹെക്ടര്‍ നെല്‍പ്പാടം ഒരു ലക്ഷം ടണ്‍ ജലമാണ് ശേഖരിക്കുന്നത്. നെല്‍പ്പാടങ്ങളുടെ നാശം ഭാവിയില്‍ കുടിവെള്ളം മുട്ടികുന്നുമെന്ന് ആരും തിരിച്ചറിയാതെ പോകുന്നു. പരിസ്ഥിതി പ്രശ്‌നങ്ങള്‍ തന്നെയാണ് കാര്‍ഷിക കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്നത്. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്താല്‍ നവോത്ഥാനം ഉയര്‍ത്തികൊണ്ടുവരേണ്ടത് ആവശ്യമാണ്. എന്നാല്‍ അത് പരിസ്ഥിതിയെ ഇല്ലാതാക്കികൊണ്ടാവരുത്. പ്രകൃതി സൗഹാര്‍ദ്ദവും മാനവിക മൂല്യങ്ങളും തിരിച്ചറിഞ്ഞ് വേണം ഓരോ വികസനത്തിന് നേതൃത്വം നല്‍കാന്‍.

ജീവനുള്ള ഈ ഏകഗോളത്തില് ഇനി നിലനില്‍ക്കണമെങ്കില്‍ ഭൂമിയിലെ സാഹചര്യങ്ങളെ സംരക്ഷിക്കേണ്ടതുണ്ട്. ജീവികളില്‍ ഉല്‍കൃഷ്ടനായ മനുഷ്യന്‍ മനുഷ്യത്വം കൈവെടിഞ്ഞ് പരിസ്ഥിതിയെ സംരക്ഷിക്കുന്നത് മറന്ന് അതിലുള്ള വിഭവങ്ങള്‍ ആര്‍ത്തിയോടെ ചൂഷണം ചെയ്തതിനാലാണ് ഇപ്പോള്‍ പരിസ്ഥിതിയെ കുറിച്ച് ഇത്രയും ആകുലപ്പെടേണ്ടി വന്നത്.

പ്രകതി സൗന്ദര്യത്താലും മറ്റും ഏറെ സുരക്ഷിതമെന്ന് കരുതിയ നമ്മുടെ സംസ്ഥാനത്താണ് കനത്ത ചൂടും പ്രളയവുമെല്ലാം സംഹാരതാണ്ഡവമാടിയത്. ആഗോള താപനവും, കാലാവസ്ത വ്യതിയാനവും, പ്രകൃതി ദുരന്തവും, വരള്‍ച്ചയും. ജൈവവൈവിധ്യ നാശവും എന്നീ ഗുരുതര പ്രതസന്ധികള്‍ വെല്ലുവിളിയായി ഏറ്റെടുത്തുകൊണ്ടു വേണം അതിനെ തരണം ചെയ്യാനുളള നീക്കങ്ങള്‍ നടത്താന്‍. പ്രകൃതിയെ സ്വജീവിതത്തിനായി ഉപയോഗിക്കുകയും അതിനനുസൃതം പരുവപ്പെടുത്തുകയും ചെയ്യുന്ന ജീവിയാണ് മനുഷ്യന്‍.


ആ പരുവപ്പെടുത്തല്‍ പരിസ്ഥിതി നാശത്തിനാകരുത്. സ്വയം ഉല്‍പാദിപ്പിക്കുന്നത് നിഷ്ഠയായി എടുത്തും ജൈവകൃഷിയില്‍ മുഴുകിയും മണ്ണും ജലവും ശുദ്ധമാക്കി നിര്‍ത്തിയും മാലിന്യങ്ങള്‍ ശാസ്ത്രീയമായി നിര്‍മാര്‍ജനം ചെയ്തും ഓരോ മനുഷ്യനും പ്രകൃതി സംരക്ഷണത്തിന് വിലപ്പെട്ട സംഭാവന നല്‍കാനും കഴിയും. അത്തരം അവബോധം വളര്‍ത്തിയെടുക്കാന്‍ നമ്മുടെ ഭരണകൂടത്തിന് സാധിക്കണം.

ഇച്ഛാശക്തിയോടെ പദ്ധതി നടപ്പിലാക്കിയാല്‍ നഷ്ടപ്പെട്ട പച്ചപ്പുും സൗന്ദര്യവും നല്ല ആരോഗ്യവും നമുക്ക് തിരിച്ചു പിടിക്കാന്‍ സാധിക്കും. ഇത് ഒന്നോ രണ്ടോ പേര്‍ വിചാരിച്ചിട്ട് കാര്യമില്ല. ഓരോ വീട്ടിലെ ഓരോ അംഗവും കഠിനമായി പരിശ്രമിച്ചാല്‍ മാത്രമേ ഇനി ഈ ഭൂമിയില്‍ നമുക്ക് വസിക്കാനാവൂ. എന്നും അടുത്ത തലമുറയ്ക്ക് വസിക്കാന്‍ എന്ന് നാം പറയാറുണ്ട് പക്ഷേ നമുക്ക് തന്നെ വസിക്കണമെങ്കില്‍ വാസയോഗ്യമല്ലാതായികൊണ്ടിരിക്കുന്ന ഭൂമിയെ തിരിച്ച് പിടിക്കാനുള്ള സമയം പോലും അതിക്രമിച്ചിരിക്കുകയാണ്.


കേരളത്തിന്റെ പരിസ്ഥിതിയും ജൈവവൈവിധ്യങ്ങളും സംരക്ഷിക്കുന്നതിനും കാര്‍ഷിക മേഖലയിലെ വികസനത്തിനും സഹായിക്കുന്ന പരിപ്രേക്ഷ്യത്തിന്റെ പ്രായോഗിക രൂപമാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കേണ്ട്ത്. ഒറ്റമനസ്സോടെ ഒരേ ലക്ഷ്യത്തോടെ ഹരിത കേരളത്തെ വീണ്ടെടുക്കാന്‍ സര്‍ക്കാരും ജനങ്ങളും മുന്നിട്ടിറങ്ങിയാല്‍ മാത്രമേ നമുക്ക് ഈ ഭൂമിയില്‍ ഇനിയുള്ള കാലം പ്രശ്‌നസങ്കീര്‍ണമാകാതെ ജീവിക്കാന്‍ കഴിയുകയുള്ളുവെന്ന യാഥാര്‍ത്ഥ്യം ഓരോരുത്തരും മനസ്സിലാക്കി പ്രയത്‌നിക്കണം. പരിസ്ഥിതിയെ സംരക്ഷിക്കാന്‍ രാഷ്ടീയ പാര്‍ട്ടികളുടെ മത്സരമോ ചേരിതിരിവോ കുറ്റപ്പെടുത്തലുകളല്ല ഇവിടെ ആവശ്യം പകരം ഒറ്റക്കെട്ടായി ഓരേ മനസ്സോടെ പ്രവര്‍ത്തിക്കണം. ഇനിയുള്ള കാലം ജൈവജീവിതമാകും പിന്തുടരുകയെന്ന് ഓരോരുത്തരും പ്രതിജ്ഞ എടുക്കണം.

Tags:    
News Summary - world environment day -opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.