ആരാണ് പ്രതി ?

ആരെയാണ് കഴുവേറ്റണ്ടത്? ആരുടെ സ്ഥാവര ജംഗമ സ്വത്തുക്കളാണ് സർക്കാരിലേക്ക് കണ്ടുകെേട്ടണ്ടത് ? ചില കാര്യങ്ങളിൽ പ്രായോഗിക നിലപാടുകൾ കൈകൊള്ളുവാൻ നമുക്ക് ആരും ഇല്ലേ? 

  • 2018 ജൂലൈ 18 ബുധൻ- കാലവർഷം ശക്തമായി െപയ്യുന്നു. മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്.  ഇടുക്കി അണക്കെട്ടിൽ അപ്പോൾ ജലനിരപ്പ്-2378.22 അടി. അതായത് കഴിഞ്ഞവർഷം ഇതേദിവസത്തേക്കാൾ 61 അടി ജലം കൂടുതൽ.
  • 28.07.18 ശനി- ഇടുക്കി കലക്ടറേറ്റിൽ മന്ത്രി ശ്രീ എം.എം. മണിയുടെ അധ്യക്ഷതയിൽ അടിയന്തിരയോഗം. റിസ്ക് എടുക്കാനില്ലെന്ന് മന്ത്രി മണി. കൂടുതൽ വെള്ളമൊഴുക്കി അപകടം ഉണ്ടാവാതിരിക്കാൻ ഉയരുന്നതനുസരിച്ച് അൽപ്പാൽപ്പമായി വെള്ളം തുറന്ന് വിടും. ആഗസ്ത് ഒന്നിന് ട്രയൽറൺ നടത്താനും തീരുമാനം. ഷട്ടർ 40 സ​​​െൻറീമീറ്റർ നാലുമണിക്കൂർ നേരത്തേക്ക് തുറക്കും. ഇതിലൂടെ സെക്കൻറിൽ 1750 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കും. ജലനിരപ്പ് 2397-2398 അടിയിലെത്തുേമ്പാൾ തുറന്ന്വിടാൻ തീരുമാനമെടുത്ത് യോഗം പിരിഞ്ഞു. 
  • 29.07.2018 ഞായർ-ജലനിരപ്പ് 2397 അടിയിലെത്തിയാൽ അണക്കെട്ടി​​​െൻറ ഷട്ടർ തുറക്കാൻ വൈദ്യുതി ബോർഡ് തീരുമാനം. റെഡ് അലർട്ട് നൽകി 24 മണിക്കൂറിന്ശേഷം ഡാം തുറക്കും.  എന്നാൽ അന്നേ ദിവസം തന്നെ ഇടുക്കി കലക്ടർ തിരുത്തി, ഷട്ടർ തുറക്കാൻ തീയതിയും സമയവും തീരുമാനിച്ചിട്ടില്ലെന്ന്.
  • 30.07.2018 തിങ്കൾ- ഇടുക്കിയിൽ ഒാറഞ്ച് അലർട്ട്- ജലനിരപ്പ്: 2395.17 അടി. 
  • 31.07.2018 ചൊവ്വ- സംസ്ഥാനത്തെ 75 അണക്കെട്ടുകളിൽ 25ഉം തുറന്നു. ഇടുക്കിയിൽ ജലനിരപ്പ്-2396.68 അടി. 2400 അടിയാവുേമ്പാൾ ഒരു ഷട്ടർ തുറന്നാൽ മതിയെന്ന് ഡാം സേഫ്റ്റി  ആൻറ് റിസർച്ച് എഞ്ചിനീയറിംഗ് വിഭാഗത്തി​​​െൻറ നിർദേശം. തീരുമാനം എടുക്കേണ്ടത് സർക്കാരെന്നും ഉപദേശം. അന്ന് ഇടുക്കിയുടെ വൃഷ്ടിപ്രദേശത്ത് പെയ്തത് 36.6 മില്ലിമീറ്റർ മഴ. 10 ദിവസമായി തുടരെ പെയ്യുന്നു. ഇനി അഞ്ചു ദിവസംകൂടി തുടരുമെന്നും ബുധനാഴ്ച മഴ ശക്തമാവുമെന്നും കാലാവസ്ഥ കേന്ദ്രത്തി​​​െൻറ മുന്നറിയിപ്പുമുണ്ട്.  എന്നിട്ടും, ഡാം തുറക്കേണ്ടതില്ലെന്ന് വൈദ്യുതി േബാർഡി​​​െൻറ പുതിയ തീരുമാനം. കാരണം പറഞ്ഞത് മഴ ഇടവിട്ടാണ് പെയ്യുന്നതെന്ന്. 
ഇടുക്കി ആർച്ച് ഡാം
 

ജലനിരപ്പ് 2397-98 അടിയിലെത്തുേമ്പാൾ ഘട്ടംഘട്ടമായി തുറക്കും. ഒറ്റയടിക്ക് തുറന്നാൽ ദുരന്തമുണ്ടാവുമെന്നും ദീർഘദൃഷ്ടിയോടെ വീണ്ടും മന്ത്രി മണി. എന്നാൽ പരീക്ഷണ തുറക്കലി​​​െൻറ സാഹചര്യമില്ലെന്ന് ജലവിഭവമന്ത്രി മാത്യു.ടി. തോമസ്.  മണിക്കൂറിൽ 0.02-അടി വെള്ളം മാത്രമാണ് ഉയരുന്നതെന്ന് അദ്ദേഹത്തി​​​െൻറ ന്യായീകരണം. ഉയർന്നാൽ മാത്രം ട്രയൽറൺ മതിയെന്നും നിർദേശം. മന്ത്രി മണിയുടെ നിലപാട് ഇവിടെ അട്ടിമറിക്കപ്പെട്ടു. 

02.08.2018 വ്യാഴം-ഇടുക്കി കലക്ടറേറ്റിൽ അവലോകന യോഗം. ജലനിരപ്പ് 2397ൽ എത്തുേമ്പാൾ ട്രയൽ റൺ നടത്താനുള്ള മുൻ തീരുമാനം തിരുത്തി.  നാലുമണിക്കൂർ ഒരു ഷട്ടർ 50 സ​​​െൻറിമീറ്റർ തുറന്നാൽ വൈദ്യുതി ബോർഡിന് 40ലക്ഷം രൂപയുടെ ആദായനഷ്ടം ഉണ്ടാവുമെന്ന് ചെയർമാൻ എൻ.എസ്. പിള്ള. മഴ കുറഞ്ഞാലും 2398 അടിയിൽ ജലനിരപ്പ് എത്തിയാൽ ഡാം തുറക്കുമെന്ന് മന്ത്രി മണി.

03.08.2018 വെള്ളി- കാലവർഷം ശക്തമാവുമെന്ന മുന്നറിയിപ്പ് നിലനിൽക്കേ ഇടമലയാർ ഡാം തുറക്കേണ്ടെന്ന് തീരുമാനം. ഇടമലയാർ െഎബിയിൽ ആൻറണി രാജു എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിേൻറതാണ് തീരുമാനം. 

07.08.2018 െചാവ്വ- ഇടുക്കി അണക്കെട്ടി​​​െൻറ പരമാവധി സംഭരണശേഷിയായ 2403 അടിയിൽ ജലമെത്തിയാലും ഡാം തുറക്കേണ്ടതില്ലെന്ന് ഡാം സുരക്ഷ അതോറിറ്റി. ഇടുക്കി, കുളമാവ് അണക്കെട്ടുകൾ സന്ദർശിച്ചശേഷമാണ് അതോറിറ്റി ചെയർമാൻ റിട്ട. ജഡ്ജി. ആർ. രാമചന്ദ്രൻ നായർ, സുരക്ഷാവിഭാഗം ചീഫ് എഞ്ചിനീയർ ബിബിൻ ജോസഫ്, ഇറിഗേഷൻ ചീഫ് എഞ്ചിനീയർ െക.എച്ച്. ഷംസുദ്ധീൻ, ഇറിഗേഷൻ മെക്കാനിക്കൽ ചീഫ് എഞ്ചിനീയർ വി.എസ്. ഷാജി, സുരക്ഷാ ചുമതലയുള്ള എക്സിക്യുട്ടീവ് എഞ്ചിനീയർ വി.എസ്. ബാലു, എ.എക്സ്.സി എം.ബി ശ്രീകുമാർ എന്നിവരടങ്ങിയ അതോറിറ്റിയുടേതാണ് നിലപാട്. അന്നേ ദിവസം മൂന്നാറിൽ ലഭിച്ച മഴയുടെ അളവ് 6.35 െസൻറീമീറ്റർ. കഴിഞ്ഞവർഷം ഇതേദിവസം ഇടുക്കിയിലെ ജലനിരപ്പ്-2325.68  അടി. ഇപ്പോൾ 2396.20 അടി. കഴിഞ്ഞ വർഷത്തേക്കാൾ 65 അടിയിലേറെ നിലവിൽ കൂടുതൽ.

08.08.2018 ബുധൻ- അണക്കെട്ടുകൾ നിറഞ്ഞു തുളുമ്പി. റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടമലയാർ ഡാം പിറ്റേന്ന് രാവിലെ (വ്യാഴം) ആറിന് തുറക്കാൻ തീരുമാനം. സെക്കൻറിൽ 164 ഘനയടി ജലം തുറന്നുവിടും. പെരിയാറിൽ ജലനിരപ്പ് ഒന്നര മീറ്റർ ഉയരുമെന്ന് നിഗമനം. ഇതിന് മുന്നോടിയായി ഭൂതത്താൻകെട്ട് ഡാമിലെ 15 ഷട്ടറുകളും 9 മീറ്റർ ഉയർത്തി. കുട്ടമ്പുഴയിലാണ് ഇടമലയാർ ജലം പെരിയാറിൽ ചേരുന്നത്. ഇടമലയാറിൽ നിന്ന് ആലുവയിലേക്ക് ദൂരം-61 കിലോമീറ്റർ മാത്രം. ഷോളയാർ, പറമ്പിക്കുളം, പെരിങ്ങൽക്കുത്ത് അണക്കെട്ടുകളുടെ ഷട്ടറുകൾ ഇതിനിടെ കൂടുതൽ ഉയർത്തി.  169 മീറ്ററാണ് ഇടമലയാർ ഡാമി​​​െൻറ സംഭരണശേഷി. അത് 170 മീറ്ററിലെത്തുേമ്പാൾ രാത്രി തന്നെ ഒരു ഷട്ടർ തുറക്കാൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. പെരിങ്ങൽകുത്തിലെ ഷട്ടറുകൾ 81 അടിയായി ഉയർത്തിയതോടെ ചാലക്കുടിപ്പുഴ കരകവിഞ്ഞൊഴുകാൻ തുടങ്ങി.  

ഇടമലയാറിൽ ജലനിരപ്പ് താഴ്ന്നശേഷം ഇടുക്കി ഡാമി​​​െൻറ ഷട്ടർ തുറന്നാൽ മതിയെന്ന് പിന്നെയും വൈദ്യുതിബോർഡ്.  ഇടുക്കിയിലെ ജലനിരപ്പ് അപ്പോൾ 2397.46 അടി. ജലനിരപ്പ് ഉയരുന്നത് അനുസരിച്ച് അൽപ്പാൽപ്പമായി ജലം തുറന്നുവിടണമെന്ന മന്ത്രി മണിയുെട തീരുമാനം നടപ്പായില്ല. അപ്പോഴും വൃഷ്ടിപ്രദേശത്ത് ശക്തമായി മഴ പെയ്തുകൊണ്ടിരുന്നു.
09.08.2018 വ്യാഴം- മുന്നറിയിപ്പില്ലാതെ ഇടുക്കി ഡാമി​​​െൻറ ഒരു ഷട്ടർ തുറന്നു. സെക്കൻറിൽ അരലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക് വിട്ടു. നാലു മണിക്കൂർ നേരത്തേക്ക് ട്രയൽറൺ എന്ന് പിന്നീട് പറഞ്ഞു. ആലുവ മണപ്പുറം മുങ്ങി. പെരിയാർ കരകവിഞ്ഞു. ട്രയൽ റൺ നിർത്തിയില്ല. പകരം  അഞ്ചു ഷട്ടറും ഒന്നിച്ച് തുറന്നു. സെക്കൻറിൽ 8 ലക്ഷം ലിറ്റർ ജലം വീതം തുറന്നുവിട്ടു. അന്നേ ദിവസം 38 ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 2301പേർ അഭയാർഥികളായി.  

  • 10.08.2018 വെള്ളി- ഇടുക്കി അണക്കെട്ടിെല ജലനിരപ്പ് 2401.70 അടി. പെരിയാർ തീരത്തെ നാലു താലൂക്കിലെ 2809 കുടുംബങ്ങളിലായി 9597 പേരെ ദുരിതാശ്വാസ ക്യാമ്പുകളിേലക്ക് മാറ്റി.  ഇതിനിടെ മലമ്പുഴ, ശബരിഗിരി, പമ്പ, മൂഴിയാർ, ആനത്തോട്, മണിയാർ, െതന്മല, പരപ്പാർ ഡാമുകളും തുറന്നു. വയനാട് ബാണാസുര സാഗർ  തുറന്നു.
  • 11.08.2018  ശനി- എട്ടു ജില്ലകളിൽ റെഡ് അലർട്ട്. ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയത് 60,622പേർ.  ഇടുക്കിയിലെ ജലനിരപ്പ് 2399 അടിയിേലക്ക് താഴുംവരെ ഷട്ടറുകൾ താഴ്ത്തുകയില്ലെന്ന് തീരുമാനം.
  • 12 .08.2018 ഞായർ- പ്രളയത്തി​​​െൻറ നാല് ദുരിതദിനം. ഇടമലയാറിൽ നീരൊഴുക്ക് കൂടി. 5 ഷട്ടർ കൂടുതൽ തുറന്നു. 
  • 13.08.2018 തിങ്കൾ- പെരിയാറിൽ ജലനിരപ്പ് താഴ്ന്നു. ആശ്വാസമായി. മണപ്പുറം ചെളിയടിഞ്ഞ് തെളിഞ്ഞു. ഇടുക്കിയിൽ 2 ഷട്ടർ അടച്ചു. 3 ഷട്ടർ 30 സ​​​െൻറീമീറ്റർ താഴ്ത്തി. 
  • 14.08.2018 ചൊവ്വ- മുല്ലപ്പെരിയാർ 140 അടി പിന്നിട്ടു. മുന്നറിയിപ്പില്ലാതെ ഡാമി​​​െൻറ മൂന്ന് ഷട്ടർ തുറന്നു. ഇൗ അണക്കെട്ട് തുറക്കാനുള്ള സാധ്യത ആരും മുൻകൂട്ടി കണ്ടില്ല. സ്പിൽവേയിലൂടെ തമിഴ്നാട് വെള്ളം ഒഴുക്കിവിട്ടു. 5000പേരെ തീരത്ത് നിന്നൊഴിപ്പിച്ചു.  പ്രളയത്തിൽ നിന്ന് കരകയറിയവർ പിന്നെയും ദുരിതത്തിലേക്ക്.
  • മുല്ലപ്പെരിയാർ തുറന്നതോടെ ഇടുക്കി അണക്കെട്ടി​​​െൻറ മുഴുവൻ ഷട്ടറുകളും ഒന്നിച്ച് തുറന്നു. മഹാപ്രളയം. ആലുവയിൽ വെള്ളം കുത്തനെ ഉയർന്നു. തീരത്തെ ജനങ്ങളെ ഒഴിപ്പിപ്പിച്ചു. 
  • 15.08.2018- ഇന്ത്യൻ സ്വാതന്ത്ര്യദിനം. മഹാപ്രളയത്തിലായ ആലുവ ദുരന്തമുഖമായി. 2.5ലക്ഷം പേർ അഭയാർഥികളായി ക്യാമ്പിെലത്തി. ആലുവ-എറണാകുളം ദേശീയപാതയിൽ വെള്ളംപൊങ്ങി. റോഡ് അടച്ചു. ഗതാഗതം നിലച്ചു. പ്രധാനമന്ത്രി എത്തുന്നു. 

മഹാപ്രളയത്തിൽ ജീവിതം കൊണ്ട് നേടിയതെല്ലം ഒലിച്ചുപോയി. ഉടുതുണിക്ക് മറുതുണിയില്ലാതെ നാലുലക്ഷം പേർ ക്യാമ്പിൽ. ജീവൻ നഷ്ടമായവർ നിരവധി. സംസ്ഥാനത്ത് മൊത്തം അഞ്ഞൂറോളം പേരാണ് മരിച്ചത്. തിട്ടപ്പെടുത്താൻ കഴിയുന്നതിനും അപ്പുറമാണ് നഷ്ടത്തി​​​െൻറ കണക്ക്. നൂറുകണക്കിന് കിടപ്പാടങ്ങൾ തകർന്നു. വെള്ളം കയറിയിറങ്ങിയ വീടുകൾ പ്രേതഭൂമിപോലെ ഭയപ്പെടത്തുന്ന നിലയിലായി. ആയിരക്കണക്കിന് മൃഗങ്ങൾ ചത്തൊടുങ്ങി. അവയുടെ വരുമാനം ജീവിതവൃത്തിയായവർ നിരാലംബരായി.

17 ദിവസം മുമ്പ്  മന്ത്രി മണി പറഞ്ഞത് പോലെ ഘട്ടംഘട്ടമായി ഡാമിൽ നിന്ന് ജലം തുറന്നുവിട്ടിരുന്നെങ്കിൽ ഇൗ ദുരന്തം ഒഴിവാക്കാൻ കഴിയില്ലായിരുന്നോ? ആരാണ് ആ നിർദേശം അട്ടിമറിച്ചത്? അവർ വിചാരണ ചെയ്യപ്പെേടണ്ടവരല്ലേ. 

Tags:    
News Summary - Who is the Culprit ? - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.